Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പങ്കാളിയുടെ പുകവലിയ്ക്കെതിരെ ജാഗ്രതൈ
പുകവലിയുണ്ടാക്കുന്ന വിവിധതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ പലപ്പോഴായി നടന്ന ഗവേഷണങ്ങളിലൂടെയും പഠനങ്ങളിലൂടെയും വ്യക്തമായിട്ടുണ്ട്. അടുത്തിടെ നടന്ന പുതിയൊരു ഗവേഷണത്തില്‍ പുകവലിയുടെ മറ്റൊരു ദോഷഫലം കൂടി വ്യക്തമായിരിക്കുന്നു.
പുകവലിക്കുന്നവരുടെ പുകവലിക്കാത്ത പങ്കാളികളില്‍ പക്ഷാഘാത(സ്ട്രോക്ക്)ത്തിനുള്ള സാധ്യത വളരെക്കൂടുതലാണെന്നതാണ് പുതിയ പഠനഫലം. അതായത് സ്ത്രീകളാണ് കൂടുതലായും ഈ ആരോഗ്യപ്രശ്നത്തിന് ഇരകളാകുന്നതെന്ന് ചുരുക്കം.
ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഒരു ഗവേഷകസംഘമാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. 16,000ത്തില്‍പ്പരം ആളുകളുടെ ആരോഗ്യ റിപ്പോര്‍ട്ടുകള്‍ പഠനവിധേയമാക്കിയാണ് ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തിയത്.
പുകവലിക്കുന്നവരില്‍ പക്ഷാഘാതം വളരെ സാധാരണമായി കാണപ്പെടുന്ന ഒരു പ്രശ്നമാണ്. പുകവലിക്കാത്തവരില്‍ പക്ഷാഘാതമുണ്ടാകാനുള്ള സാധ്യത 72ശതമാനമാണ്. എന്നാല്‍ പുകവലിക്കാരായ പങ്കാളികള്‍ക്കൊപ്പം ജീവിക്കുന്നവരില്‍ പക്ഷാഘാതമുണ്ടാകാനുള്ള സാധ്യത 42ശതമാനമാണത്രേ.
എന്നാല്‍ പങ്കാളികളില്‍ ഒരാള്‍ പുകവലി തുടരുന്നയാളും മറ്റേയാള്‍ മുമ്പ് പുകവലിയ്ക്കുകയും പിന്നീട് ആ ശീലം ഉപേക്ഷിക്കുകയും ചെയ്തയാളുമാണെങ്കില് പക്ഷാഘാതമുണ്ടാകാനുള്ള സാധ്യത 72ശതമാനം അധികമാണ്. മുമ്പ് പുകവലിക്കുകയും പിന്നീട് അത് ഉപേക്ഷിക്കുകയും ചെയ്തയാളെ വിവാഹം ചെയ്യുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കരാണമാകുന്നില്ലെന്നും ഗവേഷകര്‍ പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
