Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മദ്യപിച്ചാല്‍ തലച്ചോര്‍ ചുരുങ്ങും
മദ്യപാനമെന്നത് അത് ശീലിച്ചവര്ക്കൊരു രസമാണ്. ഈ ശീലം നിര്‍ത്തണമെന്ന് ഉപദേശിക്കുന്നവരോട് 'ഞാന്‍ കണ്ട്രോളിലാണ്','എത്രയടിച്ചാലും എനിയ്ക്കൊന്നും പറ്റില്ല' എന്നിങ്ങനെയുള്ള മുടന്തന്‍ ന്യായങ്ങള്‍ പറയുന്നവരും കുറവല്ല.
മദ്യപിച്ച് മദ്യപിച്ച് ഒടുവില്‍ ബുദ്ധി നശിച്ച് ഓര്‍മ്മകളില്ലാതെ ജീവിക്കേണ്ടിവരുന്ന അവസ്ഥയെക്കുറിച്ച് ഒന്നോര്‍ത്തുനോക്കൂ. സത്യമാണ് മദ്യപാനം നിങ്ങളുടെ തലച്ചോറിനെ ചുരുക്കിക്കളയും, ഓര്മ്മശക്തികുറയ്ക്കും.
മസാച്ചുസെറ്റ്സിലെ വെല്ലസ്ലി കോളജിലെ ഗവേഷകര്‍ നടത്തിയ ഒരു പഠനത്താലാണ് ഇക്കാര്യം കണ്ടെത്തിയത്. കരോള്‍ ആന്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്.
വളരെ മിതമായി മാത്രമേ മദ്യം ഉപയോഗിക്കുന്നുള്ളുവെന്ന് കരുതി ആശ്വസിക്കാനാണ് പ്ലാനെങ്കില്‍ വരട്ടെ, മിതമായ രീതിയില്‍പ്പോലും ആള്‍ക്കഹോള്‍ ഉപയോഗിക്കുന്നവരുടെ മസ്തിഷ്കത്തിന്റെ ആകെ വ്യാപ്തത്തില്‍ കുറവുവരുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
ഇങ്ങനെ തലച്ചോര്‍ ചുരുങ്ങുന്നത് ഡിമന്‍ഷ്യ, സ്മൃതിനാശം(അല്ഷിമേര്സ്), ചിന്താ വൈകല്യങ്ങള്‍ തുടങ്ങിയ രോഗങ്ങളിലേയ്ക്ക് നയിക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്കുന്നു. ഇതുസംബന്ധിച്ച് 1839 പേരിലാണ് അവര്‍ പഠനങ്ങള്‍ നടത്തിയത്.
മാഗ്നറ്റിക് റെസൊണന്‍സ് ഇമേജിങ്, മറ്റു പരിശോധനകള്‍ എന്നിവ വഴിയാണ് ഗവേഷകര്‍ നിരീക്ഷണങ്ങള്‍ നടത്തിയത്. ഏറെക്കാലമെടുത്ത് ഘട്ടംഘട്ടമായിട്ടാണ് ഗവേഷകര്‍ ആളുകളില്‍ പരിശോധനകള്‍ നടത്തിയത്. ആര്‍ക്കൈവ്സ് ഓഫ് ന്യൂറോളജി ജേണലിന്റെ ഒക്ടോബര്‍ ലക്കത്തില്‍ ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
