Latest Updates
-
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ
പുരുഷനും ആര്‍ത്തവവിരാമം!!

എന്നാല്‍ പുരുഷന്മാരും ജാഗ്രത പാലിക്കുക. അല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ തങ്ങള്‍ ലൈംഗികമായി സജീവതയുള്ളവരായിരിക്കുമെന്ന ധാരണ തിരുത്തുക. കാരണം പുരുഷന്മാര്ക്കും ആര്‍ത്തവവിരാമം വന്നേയ്ക്കും. അടുത്തിടെ നടന്ന ഒരു പഠനത്തിലാണ് പുരുഷന്റെ ആര്‍ത്തവവിരാമത്തെക്കുറിച്ച് ഏതാണ്ട് സ്ഥിരീകരണമുണ്ടായത്.
പ്രായമേറുമ്പോഴുണ്ടാകുന്ന ക്ഷീണം, സെക്സിനോടുള്ള താല്പര്യക്കുറവ്, സെക്സിലേര്‍പ്പെടുമ്പോള്‍ മാനസികമായുണ്ടാകുന്ന അസ്വസ്ഥത എന്നിവയെല്ലാം ഒരു പക്ഷേ നിങ്ങളിലെ ആര്‍ത്തവവിരാമത്തിന്റെ ലക്ഷണങ്ങളായിരിക്കും. വൈദ്യശാസ്ത്രത്തില്‍ പുരുഷന്മാര്ക്കുണ്ടാകുന്ന ഈ അവസ്ഥ( ആര്‍ത്തവവിരാമം) യെ ആന്‍ഡ്രോപോസ് എന്നാണ് പറയുന്നത്.
ലൈംഗിക ഹോര്‍മോണുകളുടെ പ്രത്യേകിച്ചും പുരുഷ ലൈംഗികതയെ നിര്‍ണ്ണയിക്കുന്ന ടെസ്റ്റോസ്റ്റിറോണിന്റെ പ്രവര്‍ത്തനം കുറയുകയെന്ന അവസ്ഥയാണിത്. മധ്യവയസ്സിന്റെ അവസാനം അതായത് 55-60 വയസ്സിന് ശേഷമാണ് പൊതുവേ ഈ അവസ്ഥ പുരുഷന്മാരില് കാണുന്നത്. എന്നാല്‍ സ്ത്രീകള്‍ക്ക് ആര്ത്തവവിരാമമുണ്ടകുമ്പോള് പ്രത്യുല്പാദന ശേഷി നഷ്ടമാകുന്നതുപോലെ പുരുഷന്മാരില് ഉണ്ടാകുന്നില്ല.
പക്ഷേ സെക്സിലേര്പ്പെടുകയെന്നത് ഇവരെ സംബന്ധിച്ച് വിഷമകരമായിത്തീരും. സ്ത്രീകളുടെ കാര്യത്തില്‍ ഈ പ്രശ്നം കൂടുതലായി കാണപ്പെടണമെന്നില്ല. ടെസ്റ്റോസ്റ്റിറോണിനെ വെറും ഒരു സെക്സ് ഹോര്മ്മോണായി തള്ളിക്കളയാന്‍ കഴിയില്ല. ഇതിന്റെ ഉല്പാദനക്കുറവ് ലൈംഗിക ജീവിത്തില്‍ പ്രശ്നമുണ്ടാകുന്നതുപോലെതന്നെ മറ്റ് പല ആരോഗ്യ പ്രശ്നങ്ങളുമുണ്ടാകുന്നുണ്ട്.
മുതിര്‍ന്നവരിലുണ്ടാകുന്ന ഓസ്റ്റിയോപറോസിസ് എന്ന അവസ്ഥയെ ചെറുക്കുന്നതിലും രക്തത്തില്‍ ചുവന്ന രക്താണുക്കള്‍ ഉല്പാദിപ്പിക്കപ്പെടുന്നതിലും ഈ ഹോര്‍മോണ്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. ജീവിത ചര്യകളിലും ഭക്ഷണ രീതിയിലും വരുത്തുന്ന ഗുണപരമായ വ്യത്യാസങ്ങള്‍ പുരുഷന്മാരിലെ ആന്‍ഡ്രോപോസ് എന്ന അവസ്ഥയെ തടയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
