Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പ്രമേഹത്തെ തിരിച്ചറിയുക

20,000 കോടി ഡോളറാണ് പ്രതിവര്‍ഷം അമേരിക്ക ക്കാര് പ്രമേഹ ചികിത്സയ്ക്കായി ചെലവിടുന്നത്. ഡാനിഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയ്ക്ക് വേണ്ടി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇന്‍സുലിന്‍, ഗുളിക എന്നിവ ഉള്‍പ്പെടെയുള്ള പ്രത്യക്ഷ ചെലവുകളും ഉത്പാദനക്ഷമതയിലെ നഷ്ടം, മുന്‍കൂര്‍ വിരമിക്കല്‍ തുടങ്ങിയ പരോക്ഷ ചെലവുകളും ഇതില്‍ ഉള്‍പ്പെടുന്നു.
പ്രമേഹ രോഗത്തെ നേരിടുന്നതില്‍ കൂടുതലല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നാണ് ഈ പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. മുതിര്‍ന്നവര്‍ക്കെന്നപോലെതന്നെ കുട്ടികളിലും പ്രമേഹബാധ കൂടിവരുകയാണ്. ഏത് പ്രായത്തിലുള്ള കുഞ്ഞുങ്ങളെയും ബാധിക്കാവുന്ന രോഗമാണിത്. ഇത് എത്രയും പെട്ടെന്ന് കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്തില്ലെങ്കില്‍ തലച്ചോറിനെ ഗുരുതരമായ ബാധിക്കുകയും സ്ഥിതി അപകടരമാവുകയും ചെയ്യും.
പ്രമേഹം രണ്ടുതരത്തില്‍
പ്രമേഹം രണ്ടുതരത്തിലുണ്ട് ടൈപ്പ്-1 പ്രമേഹവും ടൈപ്പ്-2 പ്രമേഹവും ഒരാളുടെ ശരീരം ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാത്തതോ അഥവാ ആവശ്യത്തിന് ഉത്പാദനം നടത്താന്‍ കഴിയാത്തതോ ആയ അവസ്ഥയിലാണെങ്കിലാണ് ടൈപ്പ്-1 പ്രമേഹം ബാധിക്കുന്നത്. ഇത് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ല.
സാധാരണയായി കാണുന്ന ഈ രോഗം ലോകത്താകമാനം 15 വയസ്സില്‍ താഴെയുള്ള ഏതാണ്ട് 50000കുട്ടികളെ ബാധിച്ചിരിക്കുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ലോകത്ത് പ്രതിദിനം 200 കുട്ടികള്‍ ഈ രോഗത്തിന് അടിമകളാവുന്നുവെന്നാണ് കണക്ക്.
ഉത്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ ശരീരത്തിന് സാധിക്കാതെ വരുന്ന അവസ്ഥയിലാണ് ടൈപ്പ്-2 പ്രമേഹം ബാധിക്കുന്നത്. വികസിത-വികസ്വര രാജ്യങ്ങളെ കുട്ടികളെ ഇത് ബാധിക്കുന്നുണ്ട്.
കുട്ടികളിലെ പൊണ്ണത്തടി, ആഹാരരീതി, വ്യായാമക്കുറവ് എന്നിവയൊക്കെ ക്രമീകരിച്ച് രോഗത്തെ നിയന്ത്രിക്കാവുന്നതാണ്. ഇന്റര്‍നാഷണല്‍ ഡയബെറ്റിസ് ഫൗണ്ടേഷന്റെ കണക്കുകള്‍ പ്രകാരം ലോകത്ത് പത്തുസെക്കന്റില്‍ ഒരാള്‍ വീതം പ്രമേഹം മൂലം മരിക്കുന്നുണ്ട്.
ഇതേ പത്തുസെക്കന്റില്‍ പുതിയ രണ്ടുപേര്‍ വീതം രോഗബാധിതരാവുകയും ചെയ്യുന്നു. ഈ രീതി തുടര്‍ന്നാല്‍ ലോകത്താകെയുള്ള പ്രമേഹ രോഗികളുടെ എണ്ണം 350 ദശലക്ഷമാകുമെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
