Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഉയരക്കൂടുതലുള്ളവരില്‍ പ്രോസ്റ്റേറ്റ് കാന്‍സറിന് സാധ്യത
ഉയരമുള്ളയാളുകള് പലരും എന്റെ ഉയരം നോക്കി അസൂയപ്പെട്ടോളൂ എന്നുള്ള ഭാവത്തിലാണ് പലപ്പോഴും ഉയരക്കുറവുള്ളവരോട് ഇടപെടുന്നത്. എന്നാല്‍ സ്വന്തം ഉയരത്തെക്കുറിച്ച് അഹങ്കരിക്കുന്നവരുടെ മനസ്സമാധാനം നഷ്ടപ്പെടുത്തുന്ന ഒരു പുതിയ വാര്‍ത്ത.
ഉയരക്കാരില്‍ പ്രോസ്റ്റേറ്റ് കാന്‍സറിന് സാധ്യതകൂടുതലാണെന്ന് ഒരു പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നു. ഇംഗ്ലണ്ടിലെ നാലു സര്‍വ്വകലാശാലകളില്‍ നിന്നുള്ള ഗവേഷകര്‍ 9000 പുരുഷന്മാരില് നടത്തിയ പഠനത്തിലാണ് ഈ സാധ്യത കണ്ടെത്തിയത്.
ഉയരം കൂടുതലില്ലാത്ത ഒരാളെ അപേക്ഷിച്ച് ഉയരക്കൂടുതലുള്ള പുരുഷന് പ്രോസ്റ്റേറ്റ് കാന്‍സര്‍ വരാനുള്ള സാധ്യത 19ശതമാനം കൂടുതലാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ഉയരക്കുറവുള്ളവരുടെ കാര്യത്തിലാകട്ടെ ഓരോ നാലിഞ്ച് കൂടുമ്പോഴും കാന്സറുണ്ടാകാനുള്ള സാധ്യത ആറു ശതമാനമായി വര്‍ധിക്കുന്നു.
കാന്‍സര്‍ എപ്പിഡമോളജി, ബയോമാര്ക്സ് ആന്റ് പ്രിവന്‍ഷന്‍ എന്ന പ്രിസദ്ധീകരണത്തിന്റെ സെപ്റ്റംബര്‍ പതിപ്പിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രായം, പാരമ്പര്യം, വര്‍ഗം എന്നീ ഘടകങ്ങളാണ് സാധാരണായായി പ്രോസ്റ്റേറ്റ് കാന്‍സറിന് കാരണമാകുന്നത്.
പുതിയ പഠനമനുസരിച്ച് കാന്‍സര്‍ കണ്ടെത്താനുള്ള ക്ലിനിക്കല്‍ ടെസ്റ്റുകളില്‍ ഉയരവും പരിഗണിക്കേണ്ടിവരും. ഉയരം കൂട്ടാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ കാന്‍സറിനും കാരണമാകുമെന്നുവേണം ഇതില്‍ നിന്നും മനസ്സിലാക്കാന്‍.
സത്നാര്ബുദത്തിന്റെ കാര്യത്തിലും ഉയരം വില്ലനായേയ്ക്കും. അഞ്ച് അടി ഒന്‍പത് ഇഞ്ച് ഉയരമുള്ള സ്ത്രീയ്ക്ക് അഞ്ച് അടി മൂന്നിഞ്ചുള്ള സ്ത്രീയേയ്ക്കാള് സ്തനാര്‍ബുദ സാധ്യത കൂടുതലാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
