Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പുരുഷന്മാര്ക്കായി ഗര്‍ഭനിരോധന ഗുളിക
ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍ സ്ത്രീകളുടെ ബാധ്യതയാണെന്ന് കരുതുന്നവരാണ് പുരുഷന്മാരില് ഭൂരിഭാഗം പേരും. ഇത് ശരിവെയ്ക്കുന്ന വണ്ണം ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ മിക്ക ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളും സ്ത്രീകളെ ലക്ഷ്യം വച്ചുകൊണ്ടുള്ളതുമാണ്.
എന്നാല്‍ പുരുഷന്മാര്ക്ക് ഉപയോഗിക്കാവുന്ന ഗര്‍ഭനിരോധന ഗുളികള്‍ താമസിയാതെ വിപണിയിലെത്തുമെന്നാണ് പുതിയ വാര്‍ത്തകള്‍ ചൂണ്ടിക്കാണിക്കുന്നത്.
ഒരു സംഘം ഗവേഷകര്‍ ഇതിന്റെ പണിപ്പുരയിലാണ്. സ്ത്രീകള്‍ ഉപയോഗിക്കുന്ന ഹോര്‍മോണ്‍ അധിഷ്ഠിത ഗര്‍ഭനിരോധന ഗുളികകളേക്കാള്‍ സുരക്ഷിതമായിരിക്കും പുരുഷന്മാര്ക്കായുള്ള ഗുളികകള്‍ എന്നാണ് ഗവേഷകര്‍ പറയുന്നത്.
സിഡിബി 4022 എന്നാണ് പുരുഷന്മാര്ക്കായുള്ള ഗുളികകള്‍ക്ക് പേരിട്ടിരിക്കുന്നത്. ഇവയുപയോഗിച്ച് മൃഗങ്ങളില്നടത്തിയ പരീക്ഷണങ്ങള്‍ ഏതാണ്ട് പൂരത്തിയായിക്കഴിഞ്ഞുവെന്നാണ് വിവരം.
പുരുഷ സെക്സ് ഹോര്മ്മോണായ ടെസ്റ്റോസ്റ്ററോണില് കുറവുവരുത്താതെ ബീജത്തെ പെട്ടെന്നുനിയന്ത്രിക്കാന് കഴിവുള്ളവയാണ് ഈ മരുന്ന്. അതിനാല്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള താല്പര്യം കുറയുമെന്ന് പേടിക്കേണ്ടതില്ലെന്നും ഗവേഷകര്‍ പറയുന്നു.
ഗുളിക കഴിച്ചുതുടങ്ങുന്ന ആദ്യ രണ്ടാഴ്ചകളില്‍ കോണ്ടം ഉള്‍പ്പെടെയുള്ള ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍ കൂടി സ്വീകരിക്കേണ്ടതുണ്ട്. നിലവില്‍ ശരീരത്തിലുണ്ടാകുന്ന മുതിര്‍ന്ന ബീജങ്ങളുടെ പ്രവര്‍ത്തനം തടയാനാണിത്. പിന്നീട് ഗുളിക മാത്രം ഉപയോഗിച്ചാല്‍ മതിയാകും. 2008ല്‍ത്തന്നെ മരുന്ന് വിപണിയിലെത്തുമെന്നാണ് കരുതുന്നത്. ഇത് വിപണിയിലെത്തുന്നതോടെ കുടുംബാസൂത്രണത്തില്‍ സ്ത്രീയ്ക്കൊപ്പംതന്നെ പുരുഷനും നിര്‍ണ്ണായക പങ്കുവഹിക്കാനാവുമെന്നാണ് നീരീക്ഷിക്കപ്പെടുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
