Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മധ്യവയസ്കരില്‍ ലൈംഗിക രോഗങ്ങള്‍ കൂടുന്നു
മധ്യവയസ്കരില്‍ ലൈംഗിക രോഗങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ലൈംഗിക രോഗങ്ങള്‍ ബാധിക്കുന്ന മധ്യവസ്കരുടെ എണ്ണം ഇരട്ടിയായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
യുവാക്കളില്‍ ലൈംഗിക രോഗമുണ്ടാകുന്നതിനേക്കാള് ഉയര്‍ന്ന നിരക്കാണിത്. ലൈംഗിക ഉത്തേജനമരുന്നുകളുടെ വ്യാപകമായ ഉപയോഗം, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, ഇന്റര്‍നെറ്റിന്റെ കടന്നുകയറ്റം എന്നിവയാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ വെസ്റ്റ് മിഡ്ലാന്റിലെ റീജിയണല്‍ സര്‍വേലന്‍സ് യൂണിറ്റാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. ഗുണേറിയ, ഹെര്‍പിസ്, സിഫിലിസ് തുടങ്ങിയ രോഗങ്ങളാണ് മധ്യവയസ്കരായ പുരുഷന്മാരില് ഏറെപ്പേരിലും കാണപ്പെടുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങള്‍ ഉണ്ടാവാതെ സൂക്ഷിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.
1996നും 2003നും മധ്യേ റിപ്പോര്‍ട്ട് ചെയ്ത കേസുകളാണ് സംഘടന പരിശോധിച്ചത്. മുമ്പ് ലക്ഷം പേരില്‍ 16ശതമാനം പേര്‍ക്കെന്ന തോതിലാണ് രോഗങ്ങള്‍ ബാധിച്ചിരുന്നതെങ്കില്‍ ഇന്നത് ലക്ഷം പേരില്‍ 36ശതമാനം എന്ന രീതിയില്‍ ഉയര്‍ന്നിരിക്കുകയാണ്.
45വയസ്സിന് മുകളില്‍ പ്രായം വരുന്ന പുരുഷന്മാരിലും സ്ത്രീകളിലുമാണ് രോഗങ്ങള്‍ കുടുതലായി കണ്ടുവരുന്നത്. പുരുഷന്മാരില്ത്തന്നെ 55നും 59നും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയില്‍ രോഗബാധിതരുടെ എണ്ണം കൂടുതലാണ്. സ്ത്രീകള്‍ക്കിടയില്‍ 45നും 54നും ഇടയില്‍ പ്രായമുള്ളവരിലാണ് കൂടുതലായും രോഗങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
