Latest Updates
-
2026 സെപ്റ്റംബർ 6 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ ആർക്കൊക്കെ? -
സെപ്റ്റംബർ 6, 2026 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം അറിയാം -
ന്യൂമറോളജി റൂട്ട് 6: ഇന്നത്തെ ദിവസം സ്നേഹവും സാമ്പത്തിക നേട്ടങ്ങളും തേടിയെത്തുമോ? -
ദഹി ഹണ്ഡി 2026: മുംബൈയിൽ ഗതാഗത നിയന്ത്രണം; ആഘോഷങ്ങൾക്കിടയിൽ കുടുങ്ങാതിരിക്കാൻ ഈ വഴികൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 5 വജ്രയോഗം: ഉച്ചയ്ക്ക് 12:47 വരെ അതീവ ജാഗ്രത, ഈ സമയത്ത് വലിയ ഇടപാടുകൾ ഒഴിവാക്കുക -
നൈക്ക പേഡേ സെയിൽ ഇന്ന് അവസാനിക്കുന്നു; ഈർപ്പമുള്ള കാലാവസ്ഥയിൽ ചർമ്മം തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ചൂൽ തെറ്റായ ദിശയിലാണോ വെച്ചിരിക്കുന്നത്? ദാരിദ്ര്യം ഒഴിവാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
സെപ്റ്റംബർ 5, 2026: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം, ഗുളികകാലം സമയങ്ങൾ അറിയാം -
ഓണത്തിന് അതിഥികൾ എത്തും മുൻപ് വീടിന്റെ മുൻവാതിലിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
പഠനമുറിയിൽ ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ; കുട്ടികളുടെ ഏകാഗ്രതയും മാർക്കും കുതിച്ചുയരും!
രോഗകാരണം ജനനസമയം
വേനല്‍ക്കാലത്തും മഴക്കാലത്തും ജനിക്കുന്നവരില്‍ ശാരീരികമായ പ്രത്യേകതകളും വ്യത്യാസങ്ങളും ഉണ്ടാകുമോ?
ഉണ്ടെന്നാണ് അമേരിക്കയിലെ ടെല്‍ അവിവ് യൂണിവേഴ്സിറ്റിയില്‍ നടന്ന പഠനം തെളിയിക്കുന്നത്. വേനല്‍ക്കാലത്ത് ജനിച്ച മിക്കയാളുകളിലും മയോപ്പിയ അഥാവാ ഹ്രസ്വദൃഷ്ടിയെന്ന കാഴ്ചവൈകല്യം ഉണ്ടാകുമത്രേ.
ഇസ്രയേലില്‍ നിന്നുള്ള 300,000 യുവജനങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയ ഡോക്ടര്‍ യോസ്സി മാന്റലും സഹപ്രവര്‍ത്തകരും ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തിയിരിക്കുന്നത്.
പഠനവിധേയരാക്കിയവരെല്ലാം 16-23 വയസ്സിനിടയിലുള്ളവരായിരുന്നു. ഇവരിലെല്ലാമുള്ള രോഗാവസ്ഥ ജന്മമാസവുമായി ബന്ധപ്പെട്ടതാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ഡിസംബറിലും ജനുവരിയിലും ജനിച്ചവരെവെച്ചു നോക്കുമ്പോള്‍ ജൂണ്‍ ജൂലൈ മാസത്തില്‍ ജനിച്ചവര്‍ക്ക് കാഴ്ചക്കുറവ് 24ശതമാനത്തോളം കുറവാണത്രേ. ജനിച്ച സമയം മുതല്‍ പ്രകൃതിയില്‍ നിന്നുള്ള വെളിച്ചവുമായി സമ്പര്ക്കമുണ്ടാകുന്നതുകൊണ്ടായിരിക്കാം കുട്ടികളില്‍ ഹ്രസ്വദൃഷ്ടിയുണ്ടാകുന്നത്. ഇത് കാലക്രമത്തില്‍ രൂപപ്പെടുന്നതാണ്- മാന്റല്‍ പറയുന്നു.
പഠനവുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തിയ തടിച്ച ചില്ലുകളുള്ള കണ്ണടകള്‍ ധരിക്കുന്നവരാരുംതന്നെ കോണ്ടാക്ട് ലെന്‍സുകള്‍ ഉപയോഗിക്കുകയോ ലേസര്‍ ശസ്ത്രക്രിയ്ക്ക് വിധേയരാവുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
ഹ്രസ്വദൃഷ്ടിയുള്ളവരുടെ കൃഷ്ണമണികള്‍ നീളമേറിയതാണ്. ഇത് മെലാടോണിനുമായി ബന്ധപ്പെട്ടുണ്ടാകുന്ന അവസ്ഥയാണ്. ഹ്രസ്വദൃഷ്ടിയുള്ളവരില് മറ്റുചില ഗുണങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നും ഗവേഷകര്‍ പറയുന്നു.
ഇവര്‍ കൂടുതല്‍ ബുദ്ധികൂര്മ്മതയുള്ളവരായിരിക്കുമത്രേ. ഇതൊരു അന്ധവിശ്വാസമല്ലെന്നും ഇത്തരക്കാര്‍ പലവിഷയങ്ങളിലും കൂടുതല്‍ ഉത്സുകരും അതിവേഗം കാര്യങ്ങള്‍ ഗ്രഹിക്കുന്നവരുമായിരിക്കുംമെന്നും ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ക്ലിനിക്കല്‍ ഐ ജേണല്‍ ഒഫ്താല്‍മോളജിയിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications