Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ഗ്രില്‍ഡ് മീറ്റ് ക്യാന്‍സര്‍ കാരണമാകും
ഗ്രില്‍ഡ് മീറ്റ് ( ചുട്ട മാംസം) എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ എന്നാല്‍ ഇന്നത്തെ അത്താഴത്തിന് ഇതുതന്നെ ആയിക്കളയാം എന്ന് തോന്നുന്നില്ലേ.
എന്നാല്‍ കൊതിയൂറുന്ന മണത്തിനും രുചിയ്ക്കും പിന്നില്‍ മരണം ഒളിഞ്ഞിരിക്കുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഗ്രില്‍ഡ് മീറ്റ് കൂടുതല്‍ കഴിയ്ക്കുന്നത് കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നാണ് പുതിയ പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്.
പ്ലാനോയിലെ ബെയ്ലര് റീജിയണല്‍ മെഡിക്കല്‍ സെന്ററിലെ ഡയറ്റിഷന് എലിസബത്ത് ഷോബ് ആണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ഗ്രില്‍ ചെയ്യുമ്പോള്‍ മാംസത്തിലെ കൊഴുപ്പു കുറേയെറെ നഷ്ടപ്പെടുന്നുണ്ട്. പക്ഷേ ഇത് ഇടയ്ക്കിടെ കഴിയ്ക്കുന്നത് കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാക്കും- എലിസബത്ത് പറയുന്നു.
മാംസം ചുടുമ്പോള്‍ ഇതിലുള്ള കൊഴുപ്പ് ഉരുകി അത് വേവിക്കാനുപയോഗിക്കുന്ന ഉപകരണത്തില്‍(വിറകടുപ്പ് , മൈക്രോവേവ് ) വീഴുന്നു. ഉയര്‍ന്ന ചൂടില്‍ ഈ കൊഴുപ്പ് കാര്‍സിനോജനായി മാറുന്നു. കാര്‍സിനോജന്‍ അടങ്ങിയ പുക വീണ്ടും മാംസത്തില്‍ വന്നു പൊതിയുന്നു. ഇങ്ങനെയാണ് ചുട്ട മാംസം കാന്‍സറിന് കാരണമാകുന്നത്.
മാംസം ചുടുന്നതിലും നല്ലത് അത് മറ്റേതെങ്കിലും രീതിയില്‍ വേവിച്ച് ഉപയോഗിക്കുന്നതാണെന്നാണ് ഇവര്‍ പറയുന്നത്. മാത്രമല്ല ഭക്ഷണം കുറഞ്ഞ ചൂടില്‍ കൂടുതല്‍ സമയമെടുത്ത് പാകം ചെയ്യുന്നതാണ് നല്ലതെന്നും എലിസബത്ത് പറയുന്നു.
ചുടുന്ന മാംസം കൊഴുപ്പു കൂടുതലുള്ളതാണെങ്കില്‍ അതിന് സമാനമായിത്തന്നെ പാചകത്തിനിടെ അതില്‍ കാര്‍സിനോജനും ചേരും. ചര്‍മ്മമില്ലാത്ത ചിക്കന്‍, ബീഫ്, പോര്‍ക്ക് എന്നിവയിലാണ് കൂടുതലായും കൊഴുപ്പ് അടങ്ങിയിട്ടുള്ളത്. ചുട്ട മാസം കൂടാതെ ജൂസി ബര്‍ഗറുകളിലും ക്യാന്‍സര്‍ വരാന്‍ കാരണമാകുന്ന കാര്‍സിനോജന്‍ അടങ്ങിയിട്ടുണ്ടെന്നും ഇവര്‍ മുന്നറിയിപ്പ് തരുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
