Latest Updates
-
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും!
എക്കിള്‍ മാറ്റാന്‍ പൈപ്പ്!
ജോലി ചെയ്യുന്നതിനിടയിലോ വെറുതേയിരിക്കുന്നതിനിടയിലോ അതിഥികള്ക്കൊപ്പമിരുന്ന ഭക്ഷണം കഴിയ്ക്കുന്നതിനിടയിലോ ഒരു ശല്യക്കാരനായി എക്കിള്‍ വരാറില്ലേ?
വെള്ളം കുടിച്ചും പേപ്പര്‍ ബാഗിലേയ്ക്ക് ഊതിയും വായും മൂക്കും പൊത്തിപ്പിടിച്ചും പല അടവുകളും എക്കിളിനെതിരെ പരീക്ഷിക്കാറുമില്ലേ?. എന്നാല്‍ ഇതൊന്നുമല്ലാതെ എക്കിളിനെ പമ്പകടത്താന്‍ ഒരാള്‍ ഒരു ഉപകരണം കണ്ടെത്തിയിരിക്കുന്നു. ഫിലിപ്പ് ചാള്‍സ് എലനറാണ് എക്കിളിനെ ചെറുക്കാനുള്ള വിദ്യ കണ്ടുപിടിച്ചത്.
പ്രത്യേക തരത്തിലുള്ള ഒരു ലോഹക്കപ്പാണ് എലിനര്‍ കണ്ടുപിടിച്ചിരിക്കുന്നത്. രണ്ട് ഇലക്ട്രോഡുകള്‍ വഴിയാണ് കപ്പ് എക്കിളിനെതിരെ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഒരു ഇലക്ട്രോഡ് കപ്പ് ഉപയോഗിക്കുന്നയാളുടെ കവിളിനോടും മറ്റേത് നെറ്റിയോടും ചേര്‍ന്നുനില്‍ക്കുന്നതാണ്.
കപ്പില്‍ നിറയെ വെള്ളമെടുത്ത് കുടിക്കാന്‍ തുടങ്ങുമ്പോള്‍ ഒരു ഇലക്ട്രിക്കല്‍ സര്‍ക്യൂട്ട് രൂപപ്പെടുന്നു. ഇത് ഫ്രെനിക് നെര്വുകളെയും ആന്തരികാവയവങ്ങളെയും ഉത്തേജിപ്പിക്കുന്നു. അങ്ങനെ എക്കിള്‍ വരാനുള്ള സാധ്യത ഇല്ലാതാക്കുന്നു.
പലതരം എക്കിളുകളുണ്ടെന്ന് എലിനര്‍ പറയുന്നു- ഇവയില്‍ ചിലത് ഏതാനും മിനിറ്റുകള്‍ മാത്രം നീണ്ടുനില്‍ക്കുന്നവയാണ്. ഇതുകൊണ്ട് കൂടുതല്‍ അസ്വസ്ഥതയോ ശല്യമോ ഉണ്ടാകുന്നുമില്ല. എന്നാല്‍ ചില എക്കിളുകള്‍ ഒന്നും രണ്ടും ദിവസം നീണ്ടുനില്‍ക്കുന്നവയാണ്.
48 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന എക്കിളിനെ ആരോഗ്യവിദഗ്ധര്‍ ബൗട്സ് എന്നാണ് വിളിക്കുന്നത്. 48 മണിക്കൂറില്‍ കൂടുതല്‍ നീണ്ടുനില്ക്കുന്നവയാകട്ടെ പ്രസിസ്റ്റന്റ് എന്ന് അറിയപ്പെടുന്നു. ഒരു മാസവും അതില്കൂടുതലുമൊക്കെ നീണ്ടുനില്ക്കുന്നതിനെ ഇന്ട്രാക്ടബിള് എന്നാണ് പറയുന്നത്.
ഒരു മാസത്തിലേറെ എക്കിള്‍ നീണ്ടുനില്‍ക്കുമ്പോള്‍ ജീവിതം ദുസ്സഹമായിത്തീരുന്നു. ചിലപ്പോള്‍ ചര്‍ദ്ദില്‍ വരുകയും ഭക്ഷണം കഴിയ്ക്കാനും സംസാരിയ്ക്കാനും ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്യുന്നു. പലരും ഇതുമാറ്റാന്‍ പല ചൊട്ടു വിദ്യകളും ചെയ്യുന്നുണ്ടെങ്കിലും പലപ്പോഴും ഇതൊന്നും ഫലപ്രദമാകാറില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
