Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പ്രിന്റര്‍ ആരോഗ്യത്തിന് ഹാനികരം
സിഡ്നി: ഓഫീസുകളില്‍ ഉപയോഗിക്കുന്ന പ്രിന്ററുകള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് ഗവേഷകര്‍.
പുകവലിക്കുന്നതിലേറെ ദോഷമാണത്രേ ഓഫീസ് പ്രിന്ററുകള്‍ ശ്വാസകോശത്തിന് വരുത്തിവയ്ക്കുന്നത്. ഓസ്ട്രേലിയയിലെ ക്യൂന്‍സ് ലാന്റ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.
ഗവേഷണത്തിന്റെ ഭാഗമായി ഇവര്‍ 62 പ്രിന്റിംഗ് യന്ത്രങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. മുപ്പത് ശതമാനം പ്രിന്ററുകളില്‍ നിന്നും തീര്‍ത്തും വിഷമയമായ വാതകങ്ങളാണത്രേ പുറംതള്ളപ്പെടുന്നത്.
ഇതില്‍ പ്രിന്ററിലുപയോഗിക്കുന്ന ടോണര്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ സിഗരറ്റു പുകയേയ്ക്കാള് ശ്വാസകോശത്തിന് ഹാനികരവുമാണ്. ഇവ ശ്വാസകോശത്തില്‍ തുളച്ചുകയറുകയും പലതരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
സിഗര്റ്റ് പുകയിലടങ്ങിയിരിക്കുന്ന വസ്തുക്കള്പ്പോലെതന്നെ അതി സൂക്ഷ്മങ്ങളാണ് പ്രിന്ററുകളില്‍ നിന്നും പുറത്തുവരുന്ന വസ്തുക്കളും. പക്ഷേ ഇവയ്ക്ക് ശ്വാസകോശത്തിലേയ്ക്ക് തുളച്ചുകയറുവാനുള്ള ശക്തി സിഗരറ്റ് പുകയേക്കാളും കൂടുതലാണ്- ഗവേഷകര്‍ വ്യക്തമാക്കുന്നു.
കാന്‍സറിനും കാര്‍ഡിയോ വാസ്കുലര്‍ പ്രശ്നങ്ങള്‍ക്കും വരെ ഇവ കാരണമാവുകയും ചെയ്യുന്നുണ്ടത്രേ. അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്റ് ടെക്നോളജി ജേണലിലാണ് ഇവരുടെ ഗവേഷണ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
