Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
വെള്ളമടി കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക്!
കൗമാരക്കാരായ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാള്‍ കൂടുതലായി മദ്യത്തിന് അടിമപ്പെടുന്നതായി റിപ്പോര്‍ട്ട്.
യുകെയിലെ സ്കൂള്‍ ഹെല്‍ത്ത് എജ്യുക്കേഷന്‍ യൂണിറ്റ് നടത്തിയ സര്‍വ്വേയിലാണ് മദ്യപാനത്തിന്റെ കാര്യത്തില്‍ ആണ്‍കുട്ടികളെ പിന്തള്ളി പെണ്‍കുട്ടികള്‍ മുന്നേറുകയാണെന്ന വിവരം കണ്ടെത്തിയത്.
മദ്യപാനരീതികളെക്കുറിച്ച് 20,000ത്തിലേറെ കൗമാരക്കാര്‍ക്കിടയിലാണ് സര്‍വ്വേ നടത്തിയത്. ഇവരില്‍ ആണ്‍കുട്ടികളെ അപേക്ഷിച്ച് പതിനാലുവയസ്സിനും പതിനഞ്ചുവയസ്സിനുമിടയില് പ്രായമുള്ള കാല്‍ഭാഗത്തോളം പെണ്‍കുട്ടികളും ആഴ്ചയിലൊരിക്കല്‍ എന്ന രീതിയില്‍ മദ്യം ഉപയോഗിക്കുന്നുണ്ട്.
ഇവര്‍ കൂടുതലും കഴിയ്ക്കുന്നത് ആള്‍ക്കഹോളിന്റെ അംശം കൂടുതല്‍ അടങ്ങിയിരിക്കുന്ന പാനീയങ്ങളാണ്. വൈന്‍, ബീര്‍ എന്നിവയെക്കാളും സ്പിരിറ്റും മറ്റുമാണ് ഇവര്‍ കൂടുതലായും ഉപയോഗിയ്ക്കുന്നത്.
ഇതാദ്യമായാണ് ഇത്തരമൊരു സര്‍വ്വേയില്‍ പതിനാല്, പതിനഞ്ച് വയസ്സിനുള്ളിലുള്ള കുട്ടികളില്‍ മദ്യപാനം വളരെ സാധാരണമായതായി കണ്ടെത്തിയതെന്ന് റോയല്‍ കോളെജ് ഓഫ് ഫിസിഷന്സിലെ പ്രൊഫസര്‍ ഇയാന്‍ ഗില്‍മോര്‍ പറയുന്നു. ഈ കുട്ടികള്‍ വളരുമ്പോള്‍ മദ്യത്തിന് അടിമപ്പെടുമെന്നതിനാല് ഈ സ്വഭാവം നിയന്ത്രിയ്ക്കുന്നതിനുള്ള വഴികള്‍ ഉടന്‍ കണ്ടെത്തണമെന്നും അദ്ദേഹം പറയുന്നു.
മദ്യവിരുദ്ധ പരസ്യങ്ങളും പ്രവര്‍ത്തനങ്ങളുമൊക്കെ നടക്കുന്നുണ്ടെങ്കിലും 18നും 24നും ഇടയിലുള്ളവരില്‍ മിക്കവരും മദ്യപിയ്ക്കുന്നുണ്ട്. അതുപോലെ തന്നെ കുട്ടികളും ഇതിലേയ്ക്ക് ആകൃഷ്ടരാകുന്നു. മിക്കപ്പോഴും തങ്ങളുടെ ചേട്ടന്മാരെയും ചേച്ചിമാരെയും മാതൃകയാക്കിയാണ് ഇവര്‍ മദ്യത്തിന്റെ ലോകത്തേയ്ക്ക് പ്രവേശിക്കുന്നത്-ഹെല്‍ത്ത് എജ്യുക്കേഷന്‍ യൂണിറ്റിലെ ഗവേഷകന് പറയുന്നു.
ഈയിടെയാണ് യുകെയിലെ ഫുഡ് സ്റ്റാന്‍ഡേഡ്സ് ഏജന്‍സി സ്ത്രീകള്‍ക്കും പുരുഷ്നമാര്ക്കും പരമാവധി കഴിയ്ക്കാവുന്ന ആള്‍ക്കഹോളിന്റെ അളവ് നിര്‍ദ്ദേശിച്ചത്. ഏജന്‍സി നിര്‍ദ്ദേശപ്രകാരം സ്ത്രീകള്‍ രണ്ടോ മൂന്നോ യൂണിറ്റില്‍ കൂടുതല്‍ ആള്‍ക്കഹോള്‍ ഒരു ദിവസം ഉപയോഗിക്കരുത്. പുരുഷന്മാര്ക്കാകട്ടെ മൂന്നു മുതല്‍ നാല് യൂണിറ്റ് വരെ പ്രതിദിനം ഉപയോഗിക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
