Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
സൗന്ദര്യം കാക്കാന്‍ സ്പാ
സൗന്ദര്യ ചികിത്സാ രംഗത്ത് അനുദിനം പുതിയ ചികിത്സകളും പരീക്ഷണങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. സ്പാ യാണ് ഇപ്പോള്‍ സൗന്ദര്യ ചികിത്സയിലെ ഏറ്റവും നവീന മാര്‍ഗം.
ഏതാനും വര്‍ഷങ്ങളായി ഇതേപോലുള്ള ഹെല്‍ത്ത് സ്പാകളായിരുന്നു ജപ്പാനിലെ സൗന്ദര്യ ചികിത്സാകേന്ദ്രങ്ങളില്‍ ഏറ്റവും ജനപ്രിയമായിരുന്നത്. ബീര്‍ ബാത്ത്, ചോക്ക്ലേറ്റ് മസ്സാജ്, റെഡ് വൈന്‍ ഫേസ് പാക്ക്, ഡയമണ്ട് ഫേസ് പാക്ക് എന്നിങ്ങനെ വിവിധ തരം ചികിത്സകള്‍കൊണ്ട് ജപ്പാന് സുന്ദരികളും സുന്ദരന്മാരും അണിഞ്ഞൊരുങ്ങി.
എന്നാള്‍ ഇപ്പോള്‍ നൂഡില്‍ ബാത്താണ് ജാപ്പാന്കാര്ക്ക് ഏറ്റവും പ്രിയപ്പെട്ട സൗന്ദര്യ ചികിത്സ. ജാപ്പാനിലെ തിരക്കേറിയ ഹാക്കണ്‍ നഗരത്തിലെ ദി യുനേസ്സന് സ്പാ എന്ന സൗന്ദര്യ ചികിത്സാ കേന്ദ്രത്തിലാണ് നൂഡില്‍ ബാത്ത് ആദ്യം അവതരിപ്പിച്ചത്.
നൂഡിലും സൂപ്പും കൂട്ടിക്കലര്‍ത്തിയ മിശ്രിതത്തില്‍ നിശ്ചിത സമയമെടുത്ത് കുളിയ്ക്കുക- അതാണ് നൂഡില്‍ ബാത്ത്. നൂഡില്‍ ബാത്ത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമമാണെന്നാണ് സ്പാ അധികൃതര്‍ പറയുന്നത്.
നൂഡില്‍ ബാത്ത് ചെയ്യുന്നത് പോഷണ പരിണാമ പ്രക്രിയ (മെറ്റബോളിസം) ത്വരിതപ്പെടുത്താനും ചര്‍മ്മത്തെ ശുചിയാക്കാനും സഹായിക്കുമത്രേ. ചില നൂഡില്‍ കമ്പനികളുടെ പിന്തുണയോടെയാണ് നൂഡില്‍ ബാത്ത് ഇവിടെ പരീക്ഷിക്കാന്‍ തുടങ്ങിയത്. നൂഡില്‍ ബാത്ത് തമാശയുണ്ടാക്കുന്നതിനൊപ്പം നൂഡില്‍സിന്റെ ഗുണം ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാനും സഹായിയ്ക്കുന്നു- നൂഡില്‍ കമ്പനികളും ഉറപ്പുനല്‍കുന്നു.
പക്ഷേ ജപ്പാന്കാര്ക്കെല്ലാവര്ക്കും നൂഡില്‍ ബാത്ത് അത്രയ്ക്കങ്ങ് രസിച്ചിട്ടില്ല. പലരും നൂഡില്‍ കുളിയേക്കാള്‍ നല്ലത് അത് കഴിയ്ക്കുന്നതാണ് നല്ലതെന്നാണ് പറയുന്നത്. സ്പാ ചികിത്സയിലെ ഏറ്റവും പുതിയ ഇനമെന്ന രീതിയില്‍ നൂഡില്‍ ബാത്തിന് ഏറെ ആളുകള്‍ തയ്യാറാകുന്നുമുണ്ട്. ഉപ്പോള്‍ നൂഡില്‍ ബാത്ത് അവതരിപ്പിച്ച ഈ സ്പാ കേന്ദ്രം നേരത്തേ വൈന്‍ വാത്ത്, കോഫീ ബാത്ത്, ഷേക്ക് ബാത്ത് , കറി ബാത്ത് , ഗ്രീന്‍ ടി സ്പാ തുടങ്ങി പലവിധം സ്പാകള്‍ അവതരിപ്പിച്ചിരുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
