Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കമ്പ്യൂട്ടര്‍ കയ്യ് നശിപ്പിക്കും
കമ്പ്യൂട്ടറില്‍ കുടുതല്‍ നേരം ജോലിചെയ്യുന്നത്, പ്രത്യേകിച്ചും ടൈപ്പ് ചെയ്യുന്നത് വിരലുകളിലെ മസിലുകളെ ബലഹീനമാക്കുമെന്ന് പഠനങ്ങള്‍.
കമ്പ്യൂട്ടര്‍ കീബോര്‍ഡില്‍ കൂടുതല്‍ ടൈപ്പ് ചെയ്യുന്നവര്‍ പിന്നീട് പേന ഉപയോഗിച്ച് എഴുതുമ്പോഴാണത്രേ ഈ ബലഹീനത തിരിച്ചറിയാന്‍ കഴിയുക.
തുടര്‍ച്ചയായി ദീര്‍ഘനാള്‍ കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് കഴിഞ്ഞ് കടലാസും പേനയും ഉപയോഗിച്ച് എഴുതുമ്പോള്‍ കയ്യെഴുത്ത് വികൃതമായിപ്പോകുന്നുവെന്ന പരാതികള്‍ കൂടിവരുകയാണ്. ഇതിന് കാരണം കൈവിരലുകളുടെ സ്വാഭാവിക ചലനശേഷി കുറയുകയും സന്ധികളുടെ വഴക്കം കുറയുകയും ചെയ്യുന്നതാണ്. എഴുതുമ്പോള്‍ വിരലുകള്‍ക്ക് കഴപ്പും തളര്‍ച്ചയും അനുഭവപ്പെടുന്നു.
കമ്പ്യൂട്ടര്‍ കീബോര്‍ഡില്‍ മാത്രമല്ല മൊബൈല്‍ കീപാഡിലും കൂടുതല്‍ ടൈപ്പ് ചെയ്യുന്നത് ഈ അസുഖത്തിന് കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. കമ്പ്യൂട്ടറിന്റെ ഉപയോഗം കൂടുതന്നതിനനുസരിച്ച് ആളുകളില്‍ വാതസംബന്ധമായ അസുഖങ്ങളും കൂടുകയാണെന്ന് എല്ലുരോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കൂടുതലായി ടൈപ്പ് ചെയ്യുമ്പോള്‍ കൈകളിലെ സന്ധികളുടെ വഴക്കം കുറയുന്നു. ഇത് പിന്നീട് വേദനയനുഭവപ്പെടാന്‍ കാരണമാകുന്നു ഇത് പതിയെ വാതത്തിലേയ്ക്ക് നയിക്കുന്നു.
കമ്പ്യൂട്ടറുകളുടെ ഉപയോഗം കുറയ്ക്കുകയെന്ന് പ്രായോഗിക മാര്‍ഗ്ഗമല്ല. പക്ഷേ വാഹനങ്ങളിലിരുന്നും, കിടക്കയിലും മറ്റും വെച്ചും ലാപ്ടോപ്പില്‍ ടൈപ്പുചെയ്യാതിരുന്നാല്ത്തന്നെ ഈ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
മാത്രമല്ല ജോലിസ്ഥലത്തായാലും തുടര്‍ച്ചയായി ടൈപ്പ് ചെയ്യാതെ ഇടയ്ക്ക് ഇടവേളകളെടുക്കുകയും കൈവിരലുകള്‍ക്ക് വ്യായാമം നല്‍കുകയും ചെയ്യുന്നതും നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
