Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കൊഴുപ്പുകൊണ്ടും കാര്യമുണ്ട്
ഇനി കൊഴുപ്പടഞ്ഞു കൂടിയ വയറും നിതംബവും ഓര്‍ത്ത് വേവലാതിപ്പെട്ടേണ്ടതില്ല. കാരണം ശരീരത്തിലെ അമിതകൊഴുപ്പ് ചിലര്‍ക്ക് അനുഗ്രഹമാണെന്നാണ് പഠനഫലങ്ങള്‍ വെളിപ്പെടുത്തുന്നത്.
കാന്‍സര്‍ ബാധിച്ച് സ്തനങ്ങള്‍ എടുത്ത് മാറ്റേണ്ടി വന്നവര്‍ക്കാണ് ഇത് അനുഗ്രഹമാവുന്നത്. വയറിലും നിതംബത്തിലും മറ്റും അടഞ്ഞുകൂടുന്ന കൊഴുപ്പ് ഉപയോഗിച്ച് പുതിയ സ്തനങ്ങള്‍ ഉണ്ടാക്കാമെന്നാണ് ഗവേഷണ റിപ്പോര്‍ട്ട്.
കൊഴുപ്പടങ്ങിയ മിശ്രിതം മാതൃകോശ(സ്റ്റെം സെല്‍)വുമായി സംയോജിപ്പിച്ച് അത് മാറിടത്തില്‍ കുത്തിവെച്ചാല്‍ പുതിയ കല(ടിഷ്യൂ)കള്‍ വളരുമെന്നാണ് ഗവേഷകര്‍ പറയുന്നത്. കെമിസ്ട്രി ആന്റ് ഇന്‍ഡ്സ്ട്രി മാസികയിലാണ് പുതിയ തെറാപ്പിയുടെ പഠനഫലങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇതിന് പുറമേ മാറിടം വലിപ്പം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ പഠനം അനുഗ്രഹമാവും. എന്നാല്‍ ഇപ്പോഴും ഈ കോശങ്ങള്‍ എങ്ങനെയാണ് പുതിയ സ്തനവളര്‍ച്ചയില്‍ സഹായകമാവുന്നതെന്നെ ഗവേഷകര്‍ക്ക് പൂര്‍ണ്ണമായും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇവ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് തെളിഞ്ഞാലെ പൂര്‍ണ്ണവിജയം കൈവരിച്ചുവെന്ന് പറയാനാവൂവെന്നാണ് ഗവേഷകനായ ആന്റോണിയാ ഡീന്‍ പറയുന്നത്.
വയറ്റില്‍ നിന്നോ തുട, നിതംബം എന്നിവിടങ്ങളില്‍ നിന്നോ ലിപോസക്ഷന് പ്രക്രിയ ഉപയോഗിച്ച് കൊഴുപ്പ് എടുക്കുന്നു. പിന്നീടിത് മാതൃകോശത്തോട് സംയോജിപ്പിക്കുന്നു. ഈ കോശങ്ങള്‍ ഒരു മണിക്കൂറിന് ശേഷം രോഗിയുടെ ശരീരത്തില്‍ കുത്തിവയ്ക്കുന്നു.
ഈ പ്രക്രിയ വഴി ആറു മാസത്തിനകം സ്തനങ്ങള്‍ വളരുമെന്നാണ് ഗവേഷകരുടെ വാദം. ജപ്പാനിലെ 19 സ്ത്രീകളിലാണ് ഇതുവരെ ഈ പ്രക്രിയ പരീക്ഷിച്ചത്. എല്ലാവരും ഭാഗികമായെങ്കിലും മാസ്ടെക്റ്റോമിസ് (സ്തനം എടുത്തുമാറ്റുന്ന) ശസ്ത്രക്രിയയ്ക്ക് വിധേയരായവരായിരുന്നു.
തെറാപ്പിയ്ക്ക് പരീക്ഷണവിധേയരായവരുടെയെല്ലാം ശരീരം ചികില്‍സയോട് നല്ല രീതിയിലാണ് പ്രതികരിച്ചതെന്നും ഇത് വരെ ആര്‍ക്കും പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും ഗവേഷകര്‍ അറിയിച്ചു. കൂടുതല്‍ പരീക്ഷണങ്ങള്‍ നടന്നുക്കൊണ്ടിരിക്കുകയാണ്.
അടുത്ത വര്‍ഷത്തിനകം തെറാപ്പി യൂറോപ്പില്‍ ആരംഭിക്കാനാവുമെന്നാണ് കമ്പനിയുടെ വിശ്വാസം. വെറും ഒരു മണിക്കൂര്‍ നീളുന്ന ചികിത്സയാണിത്. എന്തായാലും ചികില്‍സാ ചിലവ് അല്പം കൂടുതലായിരിക്കുമെന്ന് കമ്പനി അറിയിച്ചു.
ഓരോ വര്‍ഷവും ബ്രിട്ടണില്‍ ഏകദേശം 45,000 പേര്‍ക്ക് സ്തനാര്‍ബുദം ബാധിക്കുന്നതായാണ് കണക്ക്. ഇതില്‍ 30% പേരും മാസ്ടെക്റ്റോമിയ്ക്ക് വിധേയരാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
