Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഇങ്ങനെ കൂര്ക്കംവലിയ്ക്കാതെ.....
പ്രശസ്തരായ പലരും ഇത്തരത്തില്‍ കൂര്ക്കംവലിയ്ക്കും പ്രശസ്തിയുണ്ടാക്കിയവരാണ്. വിന്‍സ്റ്റന്റ് ചര്‍ച്ചില്‍, മൈക്കല്‍ ഡെഗ്ലസ്, ചലച്ചിത്ര സംവിധായകന് കെന്‍ റസ്സല്‍ തുടങ്ങിവരുടെയെല്ലാം കൂര്‍ക്കംവലി പ്രസിദ്ധമാണ്.
വാഷിംഗ്ടണ്‍ ഹോസ്പിറ്റലില്‍ കഴിയുന്ന കാലത്ത് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ടെഡ്ഡി റൂസ് വെല്‍റ്റിന്റെ കൂര്‍ക്കം വലി കാരണം മറ്റു രോഗികള്‍ക്ക് ഉറക്കം കിട്ടാതിരിക്കുകയും അവരെ മറ്റു നിലകളിലേയ്ക്ക് മാറ്റിക്കിടത്തുകയും വരെ ചെയ്തിട്ടുണ്ട്.
മാറുന്ന ജീവിതരീതികളും ഭക്ഷണ രീതികളുമാണ് ഈ പ്രശ്നത്തിന് കാരണമെന്നാണ് എഡിന്‍ബര്‍ഗ് ഉറക്ക കേന്ദ്രത്തിലെ ക്രിസ് ഇഡിസ്കോവിസ്കി പറയുന്നത്.
സാധാരണ ഗതിയില്‍ ആളുകളിലെ കൂര്‍ക്കം വലിയെന്ന സ്വഭാവത്തെ തമാശയായാണ് കാണാറുള്ളത്. എന്നാല്‍ ഇത് ഗുരുതരമായ ഒരു ആരോഗ്യ പ്രശ്നം തന്നെയാണ്. ഇത് ബന്ധങ്ങളില്‍ വിള്ളലുകളുണ്ടാകാന്‍ വരെ കാരണമാകുന്നുണ്ട്. എന്നാല്‍ ഈ ദുശ്ശീലം മാറ്റാനായി ഒരു പാട് കാര്യങ്ങള്‍ നമ്മള്‍ക്ക് ചെയ്യാന്‍ കഴിയുമെന്നും ക്രിസ് ചൂണ്ടിക്കാട്ടുന്നു.
ഉറങ്ങുന്ന സമയത്ത് നാസാദ്വാരങ്ങളില്ക്കൂടിയുള്ള വായുസഞ്ചാരത്തിന്റെ ഏറ്റക്കുറച്ചിലുകളില്‍ നിന്നാണ് കൂര്‍ക്കംവലിയുണ്ടാകുന്നത്. കിടക്കയില്‍ ശരിയായ രീതിയില്‍ തല അല്പം ഉയര്‍ത്തിവെച്ച് കിടക്കുകയും അമിതഭാരം കുറയ്ക്കുക ആള്‍ക്കഹോളിന്റെ ഉപയോഗം കുറയ്ക്കുക തുടങ്ങിയവയാണ് ആദ്യപടിയായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍.
വോട്ടെടുപ്പില്‍ പങ്കെടുത്തയാളുകളില് അഞ്ചുതരം കൂര്‍ക്കം വലികളാണ് കണ്ടെത്തിയത്.
മൂക്കില്‍ക്കൂടിയും വായില്‍ക്കൂടിയും വായു ശക്തമായി പുറം തള്ളുന്നതുമൂലമുണ്ടാകുന്ന കുതിരയുടെ ചിനയ്ക്കലിന് സമാനമായി ശബ്ദം. ഇത് സര്‍വ്വേയില്‍ പങ്കെടുത്ത 18 ശതമാനം പേര്‍ക്കാണ് അനുഭവപ്പെടുന്നത്.
ശ്വാസഗതിയ്ക്കനുസരിച്ച് കൂടിയും കുറഞ്ഞും വരുന്ന ശബ്ദം(12ശതമാനം പേര്‍ക്ക്)
ടെന്നിസ് താരങ്ങള്‍ മത്സരങ്ങള്‍ക്കിടെ പുറപ്പെടുവിക്കുന്ന തരത്തിലുള്ള ശക്തമായ ശബ്ദം(10ശതമാനം പേര്‍ക്ക്)
വേദനകൊണ്ടോ മറ്റോ ഉണ്ടാകുന്ന തരത്തിലുള്ള ശബ്ദം ശ്വാസോച്ഛ്വാസത്തിനിടെ വന്നുകൊണ്ടിരിക്കുക( 8 ശതമാനം പേര്‍ക്ക്)
കേടായ കാറിന്റെ എന്‍ജിനില്‍ നിന്നുണ്ടാകുന്ന തരത്തിലുള്ള ശബ്ദം( 5 ശതമാനം പേര്‍ക്ക്)
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
