Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
വെള്ളക്കോളറിന് നടുവേദന!
വെള്ളക്കോളര്‍ ജോലിക്കാരെ ഏറ്റവും ആദ്യം പിടികൂടുന്ന രോഗം എന്തെന്ന് ചോദിച്ചാല്‍ ഒട്ടും സംശയിക്കാതെ ഉത്തരം പറയാം നടുവേദന(ബാക് പെയിന്‍).
ഈയിടെ ഇന്ത്യയിലെ എട്ട് നഗരങ്ങളില്‍ നടത്തിയ പഠനത്തിലും ഇതുതന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിലെ വെള്ളക്കോളര്‍ ജോലിക്കാരില്‍ 67ശതമാനവും നടുവേദന അനുഭവിയ്ക്കുന്നവരാണ്. പഠനത്തിനായി നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്ത 25നും 40 നും ഇടയിലുള്ള 3,2000 പ്രൊഫഷണലുകളും നടുവേദന അനുഭവപ്പെടുന്നതായി വ്യക്തമാക്കിയിട്ടുണ്ട്.
തുടര്‍ച്ചയായി എട്ടുമണിക്കൂറോളം ഒരേപോലെ ഇരുന്ന് ജോലിചെയ്യാന്‍ തുടങ്ങിയതിനെത്തുടര്‍ന്നാണ് പലര്‍ക്കും നടുവേദന തുടങ്ങിയത്. ഹെല്‍ത്ത് കെയര്‍ സൊസൈറ്റി എന്ന എന്‍ജിഒ ആണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.
മുംബൈയിലാണ് നടുവേദനക്കാരുടെ എണ്ണം ഏറ്റവും കൂടുതല്‍. ഇവിടെ 56ശതമാനം പേരും വേദന അനുഭവിക്കുന്നവരാണ്. ദില്ലിയില്‍ 51 ശതമാനം പേരാണ് നടുവേദന അനുഭവപ്പെടുന്നതായി പറഞ്ഞത്. ഇവരില്‍ 34.5 ശതമാനം പേരും ട്രാന്‍സ്പോര്‍ട്ട് ബസ്സുകളിലെ യാത്രയാണ് നടുവേദനയ്ക്ക് കാരണമായി പറഞ്ഞത്. ബിപിഒ, ഐടി മേഖല, മാധ്യമം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരിലാണ് നടുവേദന കൂടുതലായും കാണപ്പെടുന്നത്.
മുമ്പ് നടുവേദനയെന്നാല് പ്രായാധിക്യത്തെത്തുടര്ന്നുണ്ടാകുന്ന അസുഖമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇന്ന് ആളുകള്‍ക്കെല്ലാം ചെറിയ പ്രായത്തില്‍ത്തന്നെ ഈ അസുഖം പിടിപെടുകയാണെന്ന് ഹെല്‍ത്ത് കെയര്‍ സൊസൈറ്റിയുടെ മേധാവി അനുപ് സിംഗ് ചൂണ്ടിക്കാട്ടുന്നു.
ജോലിയ്ക്കടിയില് ശരിയായ രീതിയില്‍ ഇരിയ്ക്കാത്തതാണ് മിക്കവര്‍ക്കും അസുഖം വരാന്‍ കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നിവര്ന്നിരിക്കുകയെന്നത് മാത്രമല്ല ജോലിയ്ക്കിടയില്‍ രണ്ടുമണിക്കൂര്‍ ഇടവിട്ട് ഇടവേളകളെടുക്കുകയും എഴുന്നേറ്റു നടക്കുകയും വേണമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പും തരുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
