Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പുരുഷന്മാരില് സ്തനാര്‍ബ്ബുദം വര്‍ദ്ധിക്കുന്നു
ദില്ലി: സ്തനാര്‍ബ്ബുദം സ്ത്രീകള്‍ക്ക് മാത്രം വരുന്ന രോഗമാണെന്ന പുരുഷന്മാരുടെ ധാരണ തിരുത്താന്‍ സമയമായി. ഇനി സ്തനാര്‍ബ്ബുദത്തെ കുറിച്ചു സ്ത്രീകളോടൊപ്പം തന്നെ പുരുഷന്മാരും വ്യാകുലപ്പെടണം.
ഇന്ത്യയില്‍ പുരുഷന്മാരിലും മാറിട കാന്‍സര്‍ ഏറിവരുന്നതായാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. സ്ത്രീകളില്‍ കണ്ടു വരുന്ന അര്ബ്ബുദങ്ങളില് കൂടുതലും സ്തനാര്‍ബ്ബുദമാണ്. സ്ത്രീകളെ അപേക്ഷിച്ച കുറവ് കേസുകളേ പുരുഷന്മാരില് കണ്ടുവരാറുളളുവെങ്കിലും അടുത്തകാലത്തായി മാറിട അര്‍ബ്ബുദം പുരുഷന്മാര്ക്കിടയിലും വര്‍ദ്ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ട്.
ജനിതകപരമായ പോരായ്മകള്‍, അമിതവണ്ണം, മദ്യാസക്തി, കുടുംബ പശ്ചാത്തലം തുടങ്ങിയ കാരണങ്ങളാണ് പുരുഷന്മാരില് ഏറി വരുന്ന ഈ രോഗത്തിന് കാരണമായി ഡോക്ടര്‍മാര്‍ പറയുന്നത്. ദില്ലി കാന്‍സര്‍ രജിസ്ട്രിയുടെ കണക്ക് പ്രകാരം 2001ല്‍ സ്തനാര്‍ബ്ബുദം ബാധിച്ചു മരിച്ചവരില്‍ മൂന്ന് ശതമാനത്തിലേറെ പുരുഷന്മാരാണ്.
ചെറുകുടലിലും തൈറോയിഡിലും ഉണ്ടാകുന്ന അര്‍ബ്ബുദത്തെ തുടര്‍ന്ന് ഉണ്ടാകുന്ന മരണത്തേക്കാള്‍ വളരെ കൂടുതലാണിത്. ഓരോ വര്‍ഷവും 75000ല്‍ ഏറെ സ്തനാര്‍ബ്ബുദ കേസുകളാണ് ഇന്ത്യയില്‍ രേഖപ്പെടുത്തുന്നത്.
ഇവയില്‍ ഒരു പങ്ക് പുരുഷന്മാരാണ്. ഇത്തരക്കാരുടെ എണ്ണം പ്രതിവര്‍ഷം ഏറി വരികയും ചെയ്യുന്നുവെന്ന് കാന്‍സര്‍ രോഗവിദഗ്ധനായ സിദ്ധാര്‍ത്ഥ സാഹ്നി പറയുന്നു. പുരുഷന്മാരിലെ സ്തനാര്‍ബ്ബുദം ഒരു യാഥാര്‍ത്ഥ്യമാണ് എന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകളെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
സ്ത്രീകളുടേതിന് സമാനമായ കോശകലകളാണ് പുരുഷന്മാരിലും കാണപ്പെടുന്നത്. എന്നാല്‍ പുരുഷമാറിടത്തില് ഗ്രന്ഥികളും രക്തധമനികളും കുറവായിരിക്കും. സ്ത്രീകളില്‍ ചെറുപ്രായത്തിലേ ഈ രോഗം കാണപ്പെടുന്നുണ്ടെങ്കിലും 60 വയസ്സിനോടടുത്തുള്ള പ്രായത്തിലാണ് സാധാരണയായി പുരുഷന്മാരില് ഈ രോഗം കാണപ്പെടുന്നത്.
പുരുഷന്മാരില് സ്തനാര്‍ബ്ബുദം അപൂര്‍വ്വമാണെങ്കിലും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായതായി രാജീവ് ഗാന്ധി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഗൗരി കപൂര്‍ പറയുന്നു.
സാധാരണ പുരുഷന്മാരില് ഈ രോഗം ശ്രദ്ധിക്കപ്പെടാറുമില്ല. എന്നാല്‍ അപകടകരമായി ഈ രോഗം വളരുന്നതായി പറയാനാകില്ലെന്ന് എഐഐഎംഎസ് ഓങ്കോളജി പ്രഫസര്‍ ഡോ. പി കെ ജുല്‍ക പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
