Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
പുകവലിയ്‌ക്കെതിരെ സചിത്ര സന്ദേശം
ദില്ലി: പുകവലിക്കെതിരായ ബോധവല്‍ക്കരണം ഫലപ്രദമാക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ പുതിയ ഒരു നീക്കത്തിനൊരുങ്ങുന്നു.
നിലവില്‍ പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന സിഗരറ്റുള്‍പ്പെടെയുള്ള പുകയില വസ്‌തുക്കളുടെ പാക്കുകളിലെ മുന്നറിയിപ്പിന് പകരം ചിത്രത്തോടുകൂടിയുള്ള മുന്നറിയിപ്പ് നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. കാന്‍സര്‍ ബാധിച്ച കരളിന്റെ ചിത്രമാണ് ഇത്തരത്തില്‍ സിഗരറ്റുകളുടെ പാക്കുകളില്‍ ആലേഖനം ചെയ്യാന്‍ ഉദ്ദേശിയ്‌ക്കുന്നത്.
പുകവലി ഹാനികരമാണെന്ന യാഥാര്‍ത്ഥ്യം കൂടുതല്‍ശക്തമായി ജനങ്ങളിലേക്കെത്തിക്കാന്‍ ചിത്രത്തിലൂടെയുള്ള മുന്നറിയിപ്പിന് കഴിയുമെന്നാണ് പുകയില വിരുദ്ധ പ്രചാരണത്തിനായി പ്രവര്‍ത്തക്കുന്നവരും കരുതുന്നത്.
വിദേശങ്ങളില്‍ ഇത്തരത്തില്‍ ചിത്രത്തോടൊപ്പം സന്ദേശം നല്‍കിയപ്പോള്‍ പുകയില ഉപഭോക്താക്കളില്‍ 35 ശതമാനം പേരും പുകവലിയോട് വിട പറയുകയും ഉപയോഗം നിര്‍ത്താന്‍ തീരുമാനിയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് പുകയില വിരുദ്ധ പ്രവര്‍ത്തകര്‍ ഇക്കാര്യത്തെ പ്രോത്സാഹിപ്പിയ്‌ക്കുന്നത്.
മിന്നസോട്ട സര്‍വ്വകലാശാലയും ഇന്ത്യയിലെ രണ്ട് എന്‍ജിഒകളും പുകവലിയുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങള്‍ വളരെ വേദനാജനകമായ സത്യങ്ങളാണ് പുറത്തുവിട്ടത്. ഇന്ത്യയിലെ കുട്ടികളില്‍ മിക്കവരും പത്ത്, പതിനൊന്ന് വയസ്സിനുള്ളില്‍ത്തന്നെ പുകവലിയ്‌ക്കാനും മറ്റു പുകയിലയുല്‍പ്പനങ്ങള്‍ ഉപയോഗിക്കാനും തുടങ്ങുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
പുകവലി ഹൃദ്രോഗങ്ങള്‍ക്കും കാന്‍സറിനും വരെ കാരണമാകുന്നുവെന്ന കാര്യം ഇതുപയോഗിക്കുന്നവരില്‍ 55 ശതമാനത്തിന് മാത്രമേ അറിയുകയുള്ളു. ചിത്രത്തിന് വാക്കുകളേക്കാള്‍ ആശയവിനിമയ ശേഷിയുണ്ടെങ്കില്‍ ഈ നീക്കം വലിയ പരാജയമാകാന്‍ ഇടയില്ല.
ഇതിനിടെ സിഗരറ്റു പാക്കറ്റുകളില്‍ മാത്രമേ പുകവലി ഹാനികരമാണെന്ന സന്ദേശം കാണിയ്‌ക്കുന്നുള്ളുവെന്നും ബീഡിയുടെ പാക്കറ്റുകള്‍ക്ക് മുകളില്‍ ഇത്തരത്തില്‍ സന്ദേശം നല്‍കാറില്ലെന്നും കാണിച്ച് ബിഡി പാക്കറ്റുകള്‍ക്ക് മുകളിലും സചിത്ര സന്ദേശം നല്‍കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
സിഗരറ്റ് ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് ബീഡി ഉപയോഗിക്കുന്നവര്‍ താരതമ്യേന വിദ്യാഭ്യാസം കുറഞ്ഞവരാണെന്നും അതിനാല്‍ ചിത്രത്തിലൂടെയുള്ള സന്ദേശം ഇവര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാവുകയില്ലെന്നും പുകയില വിരുദ്ധപ്രവര്‍ത്തര്‍ ചൂണ്ടിക്കാണിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











