Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
20 വര്‍ഷത്തിനകം 21 കോടി ഇന്ത്യക്കാര്‍ രക്തസമ്മര്‍ദ രോഗികള്‍
2025 ആകുന്പോഴേയ്ക്കും ഇന്ത്യയിലെ 21.25 കോടി ജനങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ അഭിമുഖീകരിയ്ക്കേണ്ടി വരുമെന്ന് പ്രമുഖ ഹൃദയാരോഗ്യ വിദഗ്ധനും കേരള ഹാര്‍ട് കേര് സൊസൈറ്റിയുടെ പ്രസിഡന്റുമായ ഡോ. കെ കുഞ്ഞാലി.
2000ത്തില്‍ ഇന്ത്യയില്‍ 11.82 കോടി ജനങ്ങളിലാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെന്ന് കണ്ടെത്തിയത്. ലോകത്താകമാനം നോക്കുകയാണെങ്കില്‍ 97.2 കോടി ജനങ്ങളിലാണ് ഈ പ്രശ്നം കണ്ടിട്ടുള്ളത്. ഇത് 2025 ആകുന്പോഴേയ്ക്കും 156 കോടിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് വലിയൊരളവുവരെ കാരണമാകുന്നത് അമിത രക്തസമ്മര്‍ദ്ദമാണ്. ഇന്ത്യയില്‍ 45 ശതമാനത്തില്‍ കുറവ് ആളുകള്‍ക്ക് മാത്രമേ ഈ രോഗത്തെക്കുറിച്ച് വേണ്ടത്ര ധാരണയുള്ളു. ഇതില്‍ പകുതിയിലേറെപ്പേരും ചികിത്സയിലാണെന്നത് മറ്റൊരു ഗൗരവതരമായ കാര്യമാണ്. നാഗരിക ജനങ്ങളില്‍ 25ശതമാനം പേരും അമിത രക്തസമ്മര്‍ദ്ദമുള്ളവരാണ്. ഗ്രാമീണ ജനതിയിലാകട്ടെ ഇത് 10 ശതമാനം മാത്രമാണ്.
ഇതില്‍ നിന്നുതന്നെ വളരെ വേഗത്തില്‍ മാറിക്കൊണ്ടിരിയ്ക്കുന്ന ജീവിതരീതിയും ഭക്ഷണ സംസ്കാരവുമാണ് അസുഖത്തിന്റെ പ്രധാനകാരണമെന്ന് മനസ്സിലാക്കാവുന്നതാണ്. പെട്ടെന്ന് തിരിച്ചറിയപ്പെടാത്ത രീതിയാലാണ് ഈ അവസ്ഥ ശരീരത്തിലുണ്ടാകുന്നത്. ശരീരത്തിന് വേണ്ടത്ര അധ്വാനം നല്‍കുകയും ഭാരം കൂടാതെ സൂക്ഷിയ്ക്കകയുമാണ് രോഗത്തെച്ചെറുക്കാന് ആദ്യം ചെയ്യേണ്ടത്.
പഴങ്ങളും പച്ചക്കറികളും വേണ്ടത്ര ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കൊഴുപ്പിന്റെയും സോഡിയത്തിന്റെയും അംശം നിയന്ത്രിയ്ക്കുക. പുകയില, മദ്യം എന്നിവ തീര്‍ത്തും വര്‍ജ്ജിയ്ക്കുക. മദ്യം ഒഴിച്ചുകൂടാന്‍ കഴിയാത്തതാണെങ്കില്‍ രണ്ട് പെഗ് എന്ന രീതിയില്‍ നിയന്ത്രിച്ച് രക്ത സമ്മര്‍ദ്ദം പതിവായി പരിശോധിയ്ക്കുക ഇത്രയും കാര്യങ്ങള്‍ ചെയ്യുന്പോള്‍ തന്നെ രക്തസമ്മര്‍ദ്ദം നമ്മുടെ വരുതിയില്‍ കൊണ്ടുവരാന്‍ കഴിയും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
