Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
പുതുവര്‍ഷം ശുഭാരംഭമാക്കാം: ആരോഗ്യത്തിനും കുടവയറൊതുക്കാനും ഈ പാനീയങ്ങള്‍
ആഗ്രഹിക്കുന്നത് പോലെ ശരീരത്തിലെ അമിതകൊഴുപ്പും തടിയും കുറയ്ക്കണോ? എന്നാല്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ എപ്പോഴും ആരോഗ്യത്തിന് മറ്റ് പാര്‍ശ്വഫലങ്ങളില്ലാത്ത തരത്തിലുള്ള കാര്യങ്ങളാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പുതുവര്‍ഷത്തിലേക്ക് കടക്കാന്‍ വെറും മണിക്കൂറുകള്‍ മാത്രം ഉള്ളപ്പോള്‍ ആരോഗ്യത്തിന്റെ കാര്യത്തിലും അല്പം ശ്രദ്ധിക്കാവുന്നതാണ്. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ നിങ്ങള്‍ തയ്യാറെടുക്കുമ്പോള്‍ അതില്‍ ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും പ്രാധാന്യം നല്‍കേണ്ടതും എപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തെ തന്നെയാണ്.
ഇനി കുടവയറിനോട് വിട പറയുന്നതിന് വേണ്ടി നമുക്ക് ശീലമാക്കാവുന്ന ചില കാര്യങ്ങളുണ്ട്. അതില്‍ എപ്പോഴും ശ്രദ്ധിക്കേണ്ടതും ആരോഗ്യത്തില്‍ അമിതവണ്ണം തന്നെയാണ്. എന്നാല്‍ ഇനി കുടവയര്‍ കുറച്ച് ആരോഗ്യത്തിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം എന്ന് നോക്കാവുന്നതാണ്. മൂന്ന് പാനീയങ്ങള്‍ കൂടിക്കുന്നത് വഴി നിങ്ങള്‍ക്ക് ഇനി കുടവയറിനെ വളരെ എളുപ്പത്തില്‍ പ്രതിരോധിക്കാന്‍ സാധിക്കുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

എന്തുകൊണ്ട് കുടവയര്‍?
എന്തുകൊണ്ടാണ് കുടവയര്‍ എന്നത് പലര്‍ക്കും അറിയില്ല. എന്നാല്‍ ലോകമെമ്പാടുമുള്ള ആളുകളെ ബാധിക്കുന്ന ഒരു അവസ്ഥയാണ് കുടവയര്‍. പുതുവര്‍ഷത്തില്‍ ഇത് കുറയ്ക്കുക എന്ന ലക്ഷ്യമാണ് പലരും ആഗ്രഹിക്കുന്നത്. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അത് കൂടാതെ വ്യായാമരഹിതമായ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണരീതികളുമാണ് ഇതിന് പിന്നിലെ പ്രധാന കാരണങ്ങള്‍ എന്നതാണ് സത്യം. അത് മാത്രമല്ല ദീര്‍ഘനേരം കമ്പ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലികള്‍ വര്‍ദ്ധിച്ചത് വഴി ശാരീരിക ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കുന്നു. അത് കൂടാതെ ഡോക്ടര്‍ നര്‍മ്മദ ചില പരിഹാരങ്ങള്‍ പറയുന്നു. ഡോ. നര്‍മ്മദ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുള്ള മൂന്ന് തരം പാനീയങ്ങളാണ് ഇത് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. ഇത് കുടിക്കുന്നത് വഴി മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും ദഹനാരോഗ്യത്തിനും സഹായിക്കും.

മല്ലിവെള്ളം
പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് മല്ലിവെള്ളം. ഇത് ശരീരത്തില്‍ അനാവശ്യമായ വെള്ളം കെട്ടിനില്‍ക്കുന്നത് കുറയ്ക്കാനും ദഹനം വേഗത്തിലാക്കാനും സഹായിക്കുന്നു. അത് മാത്രമല്ല ദിനവും 150 മില്ലി വെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ മല്ലി ചേര്‍ത്ത് തിളപ്പിക്കണം. അതിന് ശേഷം ഇത് നല്ലതുപോലെ തിളപ്പിച്ച് അരിച്ചെടുത്ത് എല്ലാ ദിവസവും രാവിലെ വെറുംവയറ്റില്‍ കുടിക്കാമെന്നാണ് ഡോക്ടര്‍ പറയുന്നത്. അത് വഴി തടി കുറയുകയും അമിതവണ്ണവും കുടവയറും കുറയുകയും ചെയ്യുന്നു.

ചെറുചൂടുള്ള നാരങ്ങാവെള്ളം
പല വിധത്തിലുള്ള ആാേരാഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നതാണ് ചെറുചൂടുള്ള നാരങ്ങ വെള്ളം. ഇത് ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതോടൊപ്പം തന്നെ ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും. ശരീരത്തിലെ കൊഴുപ്പിനെ വളരെ എളുപ്പത്തില്‍ എരിച്ച് കളയുന്നതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും ചെറുചൂടുള്ള നാരങ്ങ വെള്ളം. അതിനായി ഒരു ഗ്ലാസ്സ് ചെറുചൂടുള്ള നാരങ്ങ വെള്ളം എടുത്ത് അതില്‍ അരമുറി നാരങ്ങ നീര് മിക്സ് ചെയ്ത് തേനും ചേര്‍ത്ത് രാവിലെ കുടിക്കുന്നത് വഴി അത് അമിതവണ്ണത്തിനും കുടവയറിനും പരിഹാരം കാണാന്‍ സഹായിക്കും.
കറുവപ്പട്ട വെള്ളം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കറുവപ്പട്ട വെള്ളം വളരെയധികം സഹായിക്കുന്നു. ഇത് പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും അത് വഴി ശരീരത്തിലെ പല വിധത്തിലുള്ള പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിനും സഹായിക്കും. കുടവയര്‍ കുറയ്ക്കുന്നതിന് വേണ്ടി ദിനവും രാത്രി ഉറങ്ങുന്നതിന് മുന്‍പായി ഒരു ഗ്ലാസ്സ് വെള്ളത്തില്‍ അല്പം കറുവപ്പട്ട അതായത് ഒരു വിരല്‍ നീളത്തില്‍ ചേര്‍ത്ത് തിളപ്പിക്കുക. ഇത് നല്ലതുപോലെ തിളപ്പിച്ച് തണുപ്പിച്ച ശേഷം ഉറങ്ങുന്നതിന് മുന്‍പായി കുടിക്കാവുന്നതാണ് എന്നാണ് ഡോക്ടര്‍ പറയുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

