Latest Updates
-
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഓഗസ്റ്റ് 5-ലെ ഈ ഗ്രഹമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഇതാ! -
ഓഗസ്റ്റ് 3: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
2026 ഓഗസ്റ്റ്: കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ 5 രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു! -
2026 ഓഗസ്റ്റ് 3: ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ, ഭാഗ്യം കൂടെയുണ്ടാകും! -
ഓഗസ്റ്റ് 2 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ ഇതാ -
ശമ്പളം കിട്ടിയോ? ലോക്കർ ഈ ദിശയിൽ വെച്ചാൽ പണം ഇരട്ടിയാകും, വാസ്തു പറയുന്ന സത്യം
ആഘോഷത്തില്‍ മതിമറന്ന് ആരോഗ്യം കളയല്ലേ, പുതുവര്‍ഷത്തില്‍ പ്രമേഹം നിയന്ത്രിക്കാന്‍ ടിപ്സ്
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ് നാടെങ്ങും. എല്ലാവരും തന്നെ അവധി ആഘോഷത്തിമിര്‍പ്പിലാണ്. ആഘോഷവേളകളിലെ ഹൈലൈറ്റ് എന്നുപറയുന്നത് ഭക്ഷണപാനീയങ്ങള്‍ തന്നെയാണ്. ഈ വേളയില്‍ എല്ലാവരും തന്നെ മതിമറന്ന് ഭക്ഷണം കഴിക്കുന്നു. എന്നാല്‍ വയററിയാതെ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ കലോറിയുടെ അളവ് വര്‍ദ്ധിപ്പിക്കുക മാത്രമല്ല മറ്റ് പല പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. ആഘോഷവേളകളില്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് പ്രമേഹ രോഗികളാണ്.
പ്രമേഹരോഗികളില്‍ ഉത്സവകാലത്ത് രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഭക്ഷണം കഴിക്കുന്നതിലുള്ള അശ്രദ്ധ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ ബാധിക്കുന്നു. കാരണം ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് ദോഷകരമാണ്. ഉത്സവവേളകളില്‍ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനായി പ്രമേഹ രോഗികള്‍ ചില പ്രധാന കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കണം. പുതുവര്‍ഷ ആഘോഷവേളയില്‍ പ്രമേഹ രോഗികള്‍ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ആരോഗ്യകരമായ ഭക്ഷണവും പാനീയങ്ങളും
ആഘോഷവേളയില്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒരു വലിയ പ്രശ്നമാണ്. എന്നിരുന്നാലും, ഒരു പ്രമേഹരോഗി എന്ന നിലയില്‍, നിങ്ങളുടെ ഭക്ഷണക്രമം ഭാഗികമായി നിയന്ത്രിക്കേണ്ടതുണ്ട്. പാര്‍ട്ടിയില്‍ ചീര, ബ്രൊക്കോളി, ഗ്രീന്‍ ബീന്‍സ് തുടങ്ങിയ അന്നജം ഇല്ലാത്ത പച്ചക്കറികള്‍ തിരഞ്ഞെടുക്കുക. ശീതളപാനീയങ്ങള്‍, സോഡ, മദ്യം തുടങ്ങിയ പാനീയങ്ങള്‍ കഴിക്കുന്നതിനുപകരം നിങ്ങള്‍ക്ക് തേങ്ങാവെള്ളം പോലുള്ള പാനീയങ്ങളും മിക്സഡ് ഫ്രൂട്ട്സില്‍ നിര്‍മ്മിച്ച കൊഴുപ്പ് കുറഞ്ഞ സ്മൂത്തികളും കഴിക്കാം. പ്രമേഹ രോഗികള്‍ക്ക്, കാര്‍ബോഹൈഡ്രേറ്റുകള്‍ കുറയ്ക്കുന്നത് പോലെ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയുടെ ഉപഭോഗവും പരിമിതപ്പെടുത്തേണ്ടതാണ്. ദിവസം മുഴുവന്‍ ചെറിയ ലഘുഭക്ഷണം കഴിക്കുക. ഒറ്റയടിക്ക് ഒരുപാട് ഭക്ഷണം കഴിക്കരുത്, പകരം ചെറിയ അളവില്‍ പല തവണയായി കഴിക്കുക.
ആരോഗ്യകരമായ കൊഴുപ്പ്
ബദാം, വാല്‍നട്ട്, അവോക്കാഡോ, ഒലിവ് ഓയില്‍ എന്നിവയില്‍ കാണപ്പെടുന്ന മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ആരോഗ്യകരമായ കൊഴുപ്പാണ്. ഇവ കൊളസ്ട്രോളിന്റെ അളവ് നിലനിര്‍ത്താനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.
മധുരപലഹാരങ്ങള്‍ ഒഴിവാക്കുക
ഏത് പാര്‍ട്ടിയിലും എല്ലായ്പ്പോഴും ഹൈലൈറ്റ് മധുരം നിറച്ച പലഹാരങ്ങളാണ്. അവ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുമെന്ന് മനസിലാക്കാതെ നിങ്ങള്‍ അത് കഴിക്കും. നിങ്ങള്‍ക്ക് ഷുഗറുണ്ടെങ്കില്‍ പഞ്ചസാരയുടെ അളവ് കുറവായ മധുരപലഹാരങ്ങള്‍ തിരഞ്ഞെടുക്കുക. അല്ലെങ്കില്‍ മധുരപലഹാരങ്ങള്‍ പാടെ ഒഴിവാക്കുക.
വ്യായാമം മുടക്കരുത്
പാര്‍ട്ടിക്ക് പോകുന്നതിന് മുമ്പ് വ്യായാമ ഉറപ്പാക്കുക. അതിലൂടെ നിങ്ങളുടെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കപ്പെടും. ഏതൊരു ശാരീരിക പ്രവര്‍ത്തനവും പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. വേഗത്തിലുള്ള നടത്തം മുതല്‍ ജോഗിംഗ് അല്ലെങ്കില്‍ യോഗ പരിശീലിക്കുന്നത് പോലും നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുക
പാര്‍ട്ടികള്‍ക്കും ആഘോഷങ്ങള്‍ക്കും ഇടയ്ക്ക് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാന്‍ മറക്കരുത്. പാര്‍ട്ടി വേളകളിലെ ഭക്ഷണങ്ങള്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയില്‍ കുതിച്ചുചാട്ടത്തിന് കാരണമാവുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. നിങ്ങളുടെ അവസ്ഥയെക്കുറിച്ച് നിങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിക്കുക. കൃത്യമായ ഇടവേളകളില്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക.
മരുന്നുകള്‍ മറക്കരുത്
ആഘോഷവേളയില്‍ നിങ്ങളുടെ മരുന്നുകളും ഇന്‍സുലിന്‍ ഡോസുകളും ചിലപ്പോള്‍ മറന്നേക്കാം, അങ്ങനെയെങ്കില്‍ അത് ഓര്‍മ്മിപ്പിക്കാന്‍ നിങ്ങളുടെ അടുത്തുള്ള ആളുകളോട് ആവശ്യപ്പെടുക. ആവശ്യമെങ്കില്‍ നിങ്ങളുടെ ഡോക്ടറോട് കൂടിയാലോചിച്ച് മരുന്നിന്റെ അളവ് മാറ്റുക.
ഉറക്ക രീതി മെച്ചപ്പെടുത്തുക
ആഘോഷവേളകളില്‍ നിങ്ങള്‍ രാത്രി വൈകി ഉറങ്ങുന്നത് പതിവായിരിക്കും. രാത്രി വൈകി ഉറങ്ങുന്നത് ഉറക്കത്തിന്റെ സമയത്തെയും ഉറക്ക ഗുണനിലവാരത്തെയും ഒരുപോലെ ബാധിക്കുന്നു. വളരെ കുറച്ച് ഉറങ്ങുന്നത് ഇന്‍സുലിന്‍ പ്രതിരോധം വര്‍ദ്ധിപ്പിക്കും. ഇതുകാരണം അടുത്ത ദിവസം നിങ്ങള്‍ക്ക് കൂടുതല്‍ വിശപ്പ് അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ ഉറക്കം വീണ്ടെടുക്കാന്‍ കുറച്ച് അധിക സമയം ചെലവഴിക്കുക. ദിവസവും ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുക. പകല്‍ ഉറങ്ങുന്നത് പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications