Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
നമ്മൾ തല്ലിക്കൊല്ലുന്ന ഈ ജീവിയുടെ പാലിന് പശുവിൻ പാലിനേക്കാളധികം ഗുണങ്ങൾ
Cockroach milk: സാധാരണ രീതിയിൽ പാൽ ഒരു സമീകൃത ആഹാരമായാണ് നമ്മൾ കണക്കാക്കുന്നത്. ഒരു ഗ്ലാസ്സ് പാൽ കുടിച്ചാൽ, അതിൽ നിന്നും പോഷകങ്ങൾ നമ്മുടെ ശരീരത്തിലേയ്ക്ക് ലഭിക്കുമെന്നാണ് വിശ്വാസം. ചിലർ പശുവിൻ പാൽ കുടിക്കും. മറ്റു ചിലർ ആട്ടിൻ പാൽ കുടിക്കും. എന്നാൽ, ചിലർക്ക് എരുമപ്പാലായിരിക്കും ഇഷ്ടം. ഏത് പാൽ കുടിച്ചാലും പാറ്റയുടെ പാലിന്റെ അത്ര ഗുണങ്ങൾ ലഭിക്കില്ലെന്നാണ് പുതിയ പഠനം പറയുന്നത്.

പാലിന്റെ ഗുണങ്ങൾ
കാൽസ്യം, വിറ്റാമിൻ ഡി, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയ പാൽ, എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് വളരെ പ്രധാനമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇത് ഗുണം ചെയ്യുന്നു. പാലിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. അതിനാൽ ഇത് പേശികൾക്ക് ബലം നൽകാനും വ്യായാമത്തിന് ശേഷം അവയുടെ ആരോഗ്യം വീണ്ടെടുക്കാനും സഹായിക്കുന്നു. വ്യായാമം കഴിഞ്ഞാൽ ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് വളരെ നല്ലതാണ്. പ്രോട്ടീൻ ധാരാളമുള്ളതിനാൽ, പാൽ കുടിക്കുമ്പോൾ വയറ് നിറഞ്ഞതായി തോന്നും. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കൂടാതെ, ഇതിലെ കാൽസ്യം കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. പതിവായി പാൽ കുടിക്കുന്നത് ഓസ്റ്റിയോപൊറോസിസ്, രക്തസമ്മർദ്ദം, ടൈപ്പ് 2 പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുന്നു. പാലിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് പാൽ കുടിക്കുന്നത് വൻകുടൽ, സ്തനം, പ്രോസ്റ്റേറ്റ് കാൻസർ തുടങ്ങിയ ചില കാൻസറുകൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു എന്നാണ്. പാലിൽ ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് സെറോടോണിൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു, ഇത് മാനസികാവസ്ഥയും ബുദ്ധിശക്തിയും മെച്ചപ്പെടുത്തുന്നു. വിറ്റാമിൻ എ, ഡി, ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയ പാൽ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താനും പ്രായമാകുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.
പാറ്റ പാലിന്റെ ഗുണങ്ങൾ
മറ്റു പാലുകളെ അപേക്ഷിച്ച് പാറ്റയുടെ പാലിൽ പോഷകങ്ങൾ അമിതമാണെന്നാണ് പറയപ്പെടുന്നത്. അന്താഷ്ട്ര ക്രിസ്റ്റലോഗ്രഫി യൂണിയന്റെ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പ്രകാരം, പാറ്റയുടെ പാലിൽ 45 ശതമാനം പ്രോട്ടീനും, 25 ശതമാനം കാർബോഹൈഡ്രേറ്റും, 16 മുതൽ 22 ശതമാനം കൊഴുപ്പും, ശരീരത്തിലെ കോശങ്ങളുടെ വളർച്ചയ്ക്ക് ആവശ്യമായ അമിനോആസിഡ് എന്നിവയെല്ലാം അടങ്ങിയിരിക്കുന്നതായി പറയുന്നു. സാധാരണ നമ്മൾ കുടിക്കുന്ന പശുവിൻ പാലിനെക്കാളും എരുമപ്പാലിനേക്കാളും മൂന്നിരട്ടി ഫലമാണ് പാറ്റയുടെ പാൽകുടിച്ചാൽ ഒരു വ്യക്തിയ്ക്ക് ലഭിക്കുന്നത് എന്നും പഠനങ്ങൾ പറയുന്നു. നിലവിൽ ശാസ്ത്രജ്ഞർ ഈ പാൽ കൃത്രിമമായി ഉൽപാദിപ്പിക്കാനുള്ള ശ്രമത്തിലാണ്. സാധാരണ പാലിൽ നിന്നും ലഭിക്കുന്നതിനേക്കാളധികം പ്രോട്ടീൻ ഈ പാലിൽ നിന്നും ലഭിക്കുന്നതിനാൽ, പ്രോട്ടീൻ സപ്ലിമെന്റായും പാറ്റയുടെ പാൽ കരുതപ്പെടുന്നു. നിലവിൽ ഇതിനെക്കുറിവ് ഒരു പഠനം മാത്രമാണ് വന്നിരിക്കുന്നത്. ഭാവിയിൽ കൂടുതൽ പഠനങ്ങൾ ഈ വിഷയവുമായി ബന്ധപ്പെട്ട് ഉണ്ടാകുമെന്നും പ്രതീക്ഷിക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
