Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
ഈ നേരത്ത് കാപ്പി കുടിക്കുന്നവരില്‍ ഹൃദ്രോഗ സാധ്യത കുറയുമെന്ന് പഠനം
ലോകത്തില്‍ തന്നെ ഏറ്റവുമധികം ആളുകള്‍ കുടിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു പാനീയമാണ് കാപ്പി. കോള്‍ഡ് കോഫി, മസാല കോഫി, എക്സ്പ്രെസ്സോ, എന്നിങ്ങനെ കാപ്പികള്‍ പലതരം ഉണ്ട്. കാപ്പികളോടുള്ള പ്രിയം കാരണം, ദിവസത്തില്‍ മൂന്നും അതിലധികവും കാപ്പികള്‍ അകത്താക്കുന്നവരും കുറവല്ല. കാപ്പി പതിവാക്കുന്നതിലൂടെ നിരവധി ഗുണങ്ങളും ഇവര്‍ക്ക് ലഭിക്കും. എന്നാല്‍, New Orleans പ്രവര്‍ത്തിക്കുന്ന Tulane University നടത്തിയ പഠനം പ്രകാരം, രാവിലെ കാപ്പി കുടിക്കുന്നവരില്‍ ഹൃദ്രോഗ സാധ്യത കുറവാണെന്ന് കണ്ടെത്തുകയുണ്ടായി.

എന്താണ് ഹൃദ്രോഗങ്ങള്‍
ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാകുമ്പോള്‍, അല്ലെങ്കില്‍ ഹൃദയത്തിന്റെ ആരോഗ്യം നശിക്കുമ്പോഴാണ് ഹൃദ്രോഗങ്ങള്‍ ഉണ്ടാകുന്നത്. കൊറോണറി ആര്‍ട്ടറി രോഗം, ഹൃദയാഘാതം, ഹൃദയസ്തംഭനം, അരിത്മിയാസ്, കാര്‍ഡിയോമയോപതി, വാല്‍വുലാര്‍ ഹാര്‍ട് ഡിസീസ് എന്നിങ്ങനെ ഹൃദ്രോഗങ്ങള്‍ പലതരമാണ്. അമിത രക്തസമ്മര്‍ദ്ദം മൂലം, കൊളസ്ട്രോള്‍ വര്‍ദ്ധിക്കുന്നത് മൂലം, പുകവലി, പ്രമേഹം, അമിതവണ്ണം, പാരമ്പര്യം, പ്രായം, വ്യായമക്കുറവ് എന്നിവയെല്ലാം ഹൃദ്രോഗത്തിലേയ്ക്ക് നയിക്കുന്ന കാരണങ്ങളാണ്.
പുതിയ പഠനം പറയുന്നത്
Tulane University നടത്തിയ പഠനം പ്രകാരം, രാവിലെ കാപ്പി കുടിക്കുന്ന ശീലമുള്ളവരില്‍ ദിവസം മുഴുവന്‍ കാപ്പി കുടിക്കുന്നവരേക്കാള്‍ ഹൃദ്രോഗ സാധ്യത കുറവാണെന്നാണ് പറയുന്നത്. ഇവരില്‍ മരണനിരക്കും കുറയുന്നതായും പറയുന്നു. 40000 ത്തോളം പ്രായമായ ആള്‍ക്കാരില്‍ നടത്തിയ പഠനത്തിലാണ് ഈ നിഗമനത്തിലേയ്ക്ക് ഗവേഷകര്‍ എത്തിയത്. ദിവസേന അമിതമായി കാപ്പി കുടിക്കുന്നവരേക്കാള്‍, രാവിലെ കാപ്പി അമിതമായി കുടിക്കുന്നവരില്‍ ഹൃദ്രോഗ സാധ്യതകള്‍ കുുറവാണെന്നും, ഹൃദ്രോഗം മൂലം ഉണ്ടാകുന്ന മരണ നിരക്ക് കുറവാണെന്നും കണ്ടെത്തുകയുണ്ടായി.
കാപ്പിയുടെ മറ്റു ഗുണങ്ങള്‍
കാപ്പി പതിവാക്കിയാല്‍ ഒട്ടനവധി ഗുണങ്ങള്‍ ശരീരത്തിന് ലഭിക്കുന്നതാണ്. പ്രത്യേകിച്ച്, ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ കാപ്പി വളരെയധികം സഹായിക്കുന്നതാണ്. അതിനാല്‍, കാപ്പി പതിവാക്കിയാല്‍ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കുന്നതാണ്. അതുപോലെ, തലച്ചോറിന്റെ ആരോഗ്യത്തിന് കാപ്പി വളരെ നല്ലതാണ്. ശരീരത്തിലെ ക്ഷീണം അകറ്റാനും, ഉന്മേഷം ലഭിക്കാനും കാപ്പി സഹായിക്കുന്നു. കൂടാതെ, സ്ട്രെസ്സ് കുറയ്ക്കാനും ഞരമ്പുകളെ ശാന്തമാക്കാനും കാപ്പി സഹായിക്കുന്നതാണ്. അല്‍ഷിമേഴ്സ് പോലെയുള്ള രോഗാവസ്ഥകള്‍ കുറയ്ക്കാനും കാപ്പി സഹായിക്കുന്നതാണ്. കൂടാതെ, കരളിന്റെയും, ഹൃദയത്തിന്റെയും ആരോഗ്യത്തിനും കാപ്പി വളരെയധികം സഹായിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കാപ്പി എല്ലായ്പ്പോഴും അമിതമായി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. അമിതമായി കാപ്പി കുടിക്കുന്നത്, ഉത്കണ്ഠ രോഗങ്ങള്‍ വരാനും, ഉറക്കക്കുറവിലേയ്ക്ക് നയിക്കാനും കാരണമായേക്കാം. അതുപോലെ, ചര്‍മ്മം വറണ്ട് പോകുന്നതിനും, ചര്‍മ്മ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനും കാപ്പിയുടെ അമിതമായിട്ടുള്ള ഉപയോഗം കാരണമാകാറുണ്ട്. ചിലര്‍ക്ക് കാപ്പി അലര്‍ജി പ്രശ്നങ്ങളും ഉണ്ടാക്കിയേക്കാം. അതുപോലെ, കാപ്പി കുടിക്കുമ്പോള്‍ അമിതമായി മധുരം ചേര്‍ക്കാതെ കുടിക്കാന്‍ ശ്രദ്ധിക്കുന്നതും നല്ലതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
