Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
മൈഗ്രെയ്ന് ഉള്ളവര്‍ക്ക് ആശ്വാസമായി പുതിയ മരുന്ന്, വേദന തുടക്കത്തിലേ നില്ക്കും
മൈഗ്രെയ്ന് വരുന്നുവെന്ന് തോന്നിയാല്‍ ഓഫീസില്‍ രണ്ട് ദിവസത്തേക്ക് അവധി കൊടുത്തിട്ട് വീട്ടില്‍ വരുന്ന ആളുകളുണ്ട്. കാരണം അവര്‍ക്കറിയം രണ്ടുദിവസത്തെ കാര്യം പോക്കാണെന്ന്. ഏത് വേദനസംഹാരി കഴിച്ചാലും മാറാത്ത വെട്ടിപ്പൊളിയുന്ന തലവേദന, ഛര്‍ദ്ദി, തല പൊക്കാന്‍ വയ്യാതെ കിടക്കയില്‍ തളച്ചിടുന്ന ഏറ്റവും അസഹിനീയമായ അസുഖാവസ്ഥ. പലര്‍ക്കും പലതരത്തിലാണ് മൈഗ്രെയ്ന് കൊണ്ടുള്ള പ്രശ്നങ്ങള്‍. ചിലര്‍ക്ക് ദിവസങ്ങളോളം വേദന നീളും. ഛര്‍ദ്ദിയും മറ്റ് പ്രശ്നങ്ങളും ഉണ്ടാകും. മറ്റുചിലര്‍ക്ക് കുറച്ച് നേരമായിരിക്കും ഇതുകൊണ്ടുള്ള ബുദ്ധിമുട്ട്. ദൈനംദിന കാര്യങ്ങള്‍ പോലും ചെയ്യാനാകാതെ വേദന കൊണ്ട് പുളയുന്ന രോഗാവസ്ഥയാണ് മൈഗ്രെയ്ന്.

മൈഗ്രെയ്ന് അനുഭവിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത വന്നെത്തിയിരിക്കുകയാണ്. പുതിയതായി കണ്ടുപിടിച്ച ഒരു മരുന്ന് മൈഗ്രെയ്ന് കൊണ്ടുള്ള തലവേദന വരുന്നതിന് മുമ്പ് തന്നെ പിടിച്ചുനിര്ത്തുമത്രേ. പക്ഷേ മൈഗ്രെയ്ന് വരുന്നുവെന്ന് മുന്നോടിയായി തന്നെ മനസ്സിലാക്കാന്‍ സാധിക്കണം.
പ്രതീക്ഷയായി യൂബ്രോജിപാന്റ്
മൈഗ്രെയ്ന് തലവേദന ശമിപ്പിക്കുന്ന യൂബ്രോജിപാന്റ് എന്ന മരുന്നിന് കഴിഞ്ഞിടെ അമേരിക്കയിലും യുകെയിലും അംഗീകാരം നല്കുകയുണ്ടായി. മരുന്നിന്റെ നിര്‍മ്മാതാക്കളായ അബ്ബ്വീയുടെ ഫണ്ടിംഗില്‍ നടന്ന പഠനത്തില്‍ ഈ മരുന്ന് മൈഗ്രെയ്ന് തലവേദനയ്ക്കെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. മൈഗ്രെയ്നിന്റെ ആദ്യ സൂചന ലഭിക്കുമ്പോള്‍ തന്നെ മരുന്ന് കഴിക്കുകയാണെങ്കില്‍ തലവേദനയും മറ്റ് ലക്ഷണങ്ങളും ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് പഠനം കണ്ടെത്തിയത്. മൈഗ്രെയ്ന് അനുഭവിക്കുന്ന മിക്കയാളുകള്‍ക്കും ചെറിയ ശബ്ദങ്ങളും വെളിച്ചവും നേരിടുമ്പോള്‍ അസ്വസ്ഥത തോന്നുക, ക്ഷീണം, കഴുത്ത് വേദന അല്ലെങ്കില്‍ അനക്കാന്‍ കഴിയാതിരിക്കുക, ഓക്കാനം എന്നിവയടക്കം ചില ലക്ഷണങ്ങളിലൂടെ വേദന തുടങ്ങാന്‍ പോകുന്നുവെന്ന് മുന്‍കൂട്ടി അറിയാന്‍ സാധിക്കും.
മരുന്ന് എങ്ങനെ പ്രവര്‍ത്തിക്കുന്നു
എങ്ങനെയാണ് ഈ മരുന്നിന്റെ പ്രവര്‍ത്തനം എന്ന് നോക്കാം. മൈഗ്രെയ്നില്‍ സുപ്രധാന പങ്ക് വഹിക്കുന്ന സിജിആര്‍പി എന്ന പ്രോട്ടീനിനെ യൂബ്രോജിപാന്റ് നിഷ്ക്രിയമാക്കുന്നു. അങ്ങനെ വേദനയും മറ്റ് ലക്ഷണങ്ങളും നിലയ്ക്കുന്നു.
ലോകത്തെല്ലായിടത്തുമുള്ള ആളുകള്‍ ഒരുപോലെ നേരിടുന്ന ഒരു രോഗമാണ് മൈഗ്രെയ്ന്. മാസത്തില്‍ ഒന്നോ രണ്ടോ തവണ മുതല്‍ എട്ട് തവണ വരെ മൈഗ്രെയ്ന് വരുന്നവര്‍ ഉണ്ട്. പക്ഷേ നിരവധി പേര്‍ക്ക് ഇതിനെ നേരിടാന്‍ ശരിയായ ചികിത്സയോ അവരുടെ രോഗാവസ്ഥ ശമിപ്പിക്കുന്നതിനുള്ള മരുന്നോ ലഭിക്കുന്നില്ല. അവര്‍ക്കെല്ലാം ആശ്വാസമായിരിക്കും യൂബ്രോജിപാന്റ് എന്ന പുതിയ മരുന്ന്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
