Latest Updates
-
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം
കരള്‍ വീക്കം ലക്ഷണങ്ങള്‍ക്ക് മുന്‍പേ രോഗം കണ്ടെത്താമെന്ന് പുതിയ പഠനം
കരള്‍ വീക്കവും കരള്‍ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളും ഇന്നത്തെ കാലത്ത് വളരെ കൂടുതലാണ്. ഓരോ ദിവസവും നാം അറിയുന്നതും വായിക്കുന്നതും എല്ലാം പലപ്പോഴും ഇത്തരം കാര്യങ്ങള്‍ തന്നെയായിരിക്കും. എന്നാല്‍ രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് എപ്പോഴും മുന്‍കരുതല്‍ എടുക്കുക എന്നത് വളരെയധികം ശ്രദ്ധേയമായ കാര്യമാണ്. ഫാറ്റി ലിവര്‍ ഇത്തത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ കരള്‍ വീക്കത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാവുന്നതിന് മുന്‍പ് തന്നെ രോഗാവസ്ഥയും രോഗത്തെക്കുറിച്ച് കണ്ടെത്താന്‍ കഴിഞ്ഞേക്കും എന്ന് സൂചിപ്പിക്കുന്ന പഠനം പുറത്ത് വന്നിരിക്കുകയാണ്.
രോഗം ബാധിച്ചാലും രോഗലക്ഷണങ്ങള്‍ പ്രകടമാവാന്‍ പിന്നെയും താമസം നേരിടുന്നു. എന്നാല്‍ 16 വര്‍ഷം മുന്‍പു വരെ ലളിതമായ രക്തപരിശോധനയിലൂടെ രോഗാവസ്ഥ തിരിച്ചറിയാന്‍ സാധിക്കു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രക്തത്തിലെ അഞ്ച് പ്രോട്ടീനുകളുടെ പരിശോധനയിലൂടെയാണ് ഇത്തരം രോഗാവസ്ഥ തിരിച്ചറിയാന്‍ സാധിക്കുന്നത് എന്നാണ് പറയുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ആര്‍ക്കൊക്കെ രോഗം ഉണ്ടാവുന്നതിന് സാധ്യതയുണ്ട് എന്ന് കണ്ടെത്തുന്നതിന് ഇത് സഹായിക്കും എന്നാണ് പഠനഫലം.

കൃത്യത ഉറപ്പാക്കുന്നത്
രോഗം ലക്ഷണങ്ങള്‍ പ്രകടമായാല്‍ തുടര്‍ന്ന് നടത്തുന്ന പരിശോധനയിലൂടെ നമുക്ക് രോഗം ഉറപ്പിക്കാന്‍ സാധിക്കും. 84% കൃത്യതയുള്ള ഫലമാണ് ലഭിക്കുന്നത് എന്നതാണ് ഗവേഷകര്‍ പറയുന്നത്. സാന്‍ ഡീഗോയില്‍ നടക്കുന്ന ഡൈജസ്റ്റീവ് ഡിസീസസ് വീക്ക് മീറ്റിംഗില്‍ ആണ് ഈ പഠനം അവതരിപ്പിക്കുന്നത്. പൊതുവേ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതിനുശേഷം മാത്രമേ ആളുകള്‍ക്ക് പലപ്പോഴും കരള്‍ രോഗമുണ്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. ചൈനയിലെ ഗ്വാങ്ഡോംഗ് പ്രൊവിന്‍ഷ്യല്‍ പീപ്പിള്‍സ് ഹോസ്പിറ്റലിലെ പ്രധാന ഗവേഷകനായ ഡോ. ഷിയി യു ആണ് പഠനത്തെക്കുറിച്ച് വ്യക്തമാക്കുന്നത്.
കരള്‍ വീക്കം അറിയാന്‍
MASLD (മെറ്റബോളിക് ഡിസ്ഫന്‍ഷന്‍-അസോസിയേറ്റഡ് സ്റ്റീറ്റോട്ടിക് ലിവര്‍ ഡിസീസ്) എന്നും അറിയപ്പെടുന്ന ഫാറ്റി ലിവര്‍ രോഗം സംഭവിക്കുന്നത് എപ്പോഴും കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന്റെ ഫലമായാണ് ഉണ്ടാവുന്നത്. ഇത് പതിയെ പതിയേ കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനും കാലക്രമേണ വീക്കം വടുക്കള്‍, കരളിന് തകരാറ്, കരളിന്റെ പ്രവര്‍ത്തനക്ഷമതയില്ലായ്മ എന്നീ അവസ്ഥകളിലേക്ക് നയിക്കും. ഇതാകട്ടെ ഗുരുതരമായ അവസ്ഥകള്‍ വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും അതീവ ശ്രദ്ധയാണ് രോഗത്തിന്റെ ഓരോ ഘട്ടത്തിലും അനിവാര്യമായി വേണ്ടത്.
പഠനത്തിന്റെ ഭാഗമായി
പഠനത്തിന്റെ ഭാഗമായി , യുകെയിലെ ഒരു പ്രധാന ആരോഗ്യ ഗവേഷണ പദ്ധതിയായ യുകെ ബയോബാങ്കിലെ 50,000-ത്തിലധികം ആളുകളുടെ രക്തസാമ്പിളുകള്‍ ആണ് ഗവേഷകര്‍ പരിശോധിച്ചത്. ഇതില്‍ തന്നെ 2,700-ലധികം രക്തപ്രോട്ടീനുകളില്‍ ഫാറ്റി ലിവര്‍ രോഗത്തിന്റെ ചില മുന്നറിയിപ്പ് ലക്ഷണങ്ങള്‍ അഞ്ചെണ്ണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. രോഗാവസ്ഥയെ വളരെ പെട്ടെന്ന് കണ്ടെത്തുന്നത് വഴി രോഗത്തില്‍ നിന്ന് പെട്ടെന്ന് തന്നെ പ്രതിരോധം തീര്‍ക്കുന്നതിന് സാധിക്കുന്നു.
പ്രതിരോധം തീര്‍ക്കുന്നതിന്
രോഗാവസ്ഥയെ സ്വാധീനിക്കുന്ന ചില ഘടകങ്ങള്‍ ഉണ്ട്. പലപ്പോഴും ശരീരഭാരം, വ്യായാമക്കുറവ് എന്നിവയെല്ലാം രോഗാവസ്ഥയിലേക്ക് എത്തുന്നു. അഞ്ച് വര്‍ഷം മുന്‍പ് നടത്തുന്ന രക്തപരിശോധനക്ക് 90% 16 വര്‍ഷം മുന്‍പ് നടത്തുന്ന രക്തപരിശോധനക്ക് 82%വും ആണ് കൃത്യത പഠനങ്ങള്‍ അവകാശപ്പെടുന്നത്. മെയ് 4 ന് ഡോ. യു പഠനം അവതരിപ്പിക്കുന്നു. പരിശോധനയെക്കുറിച്ച് കൃത്യമായി കൂടുതല്‍ വിവരങ്ങള്‍ ഉറപ്പ് വരുത്തുന്നതിന് വേണ്ടി കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്.
രോഗലക്ഷണങ്ങള്‍
രോഗലക്ഷണങ്ങള്‍ പല വിധത്തിലാണ് ഗുരുതരാവസ്ഥയിലേക്ക് എത്തുന്നത്. രോഗലക്ഷണങ്ങള്‍ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. പ്രാരംഭ ലക്ഷണങ്ങള്‍ പലപ്പോഴും പ്രകടമാവുകയില്ല. എന്നാല്‍ രോഗാവസ്ഥ വഷളാവുമ്പോള്‍ അത് അമിത ക്ഷീണത്തിന് കാരണമാകുന്നു. കൂടാതെ ശരീരത്തിന്റെ മുകള്‍ ഭാഗത്തായി വേദനയും അസ്വസ്ഥതയും ആരംഭിക്കും. ശരീരഭാരം ക്രമാതീതമായി കുറയുന്നു. ബലഹീനത അനുഭവപ്പെടുകയും കണ്ണുകളില്‍ നിറ വ്യത്യാസവും മഞ്ഞ നിറവും കാണപ്പെടുകയും ചെയ്യുന്നു. പലപ്പോഴും കാലുകളില്‍ വീക്കവും വയര്‍ വീര്‍ത്ത് കാണപ്പെടുകയോ ചെയ്യുന്നു. ഇതിനെയെല്ലാം നേരത്തേ കണ്ടെത്തേണ്ടത് അനിവാര്യമാണ്. ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യമാണ്. എന്നാല്‍ രോഗം ഗുരുതരമാകുന്നതിന് മുമ്പ് അത് കണ്ടെത്താന്‍ ഈ പുതിയ പരിശോധന ഡോക്ടര്‍മാരെ സഹായിക്കും എന്നാണ് കരുതുന്നത്.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications











