Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
കോവിഡ് 2.0? ചൈനയിലെ വുഹാന്‍ ലാബില്‍ കണ്ടെത്തിയ HKU5-CoV-2 മറ്റൊരു മഹാമാരി ഉണ്ടാക്കുമോ
HKU5-CoV-2 Discovered in Wuhan Lab:കോവിഡ്-19 മഹാമാരിയുടെ പ്രഭവ കേന്ദ്രമെന്ന് കരുതപ്പെടുന്ന ചൈനയിലെ വുഹാനിലുള്ള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വവ്വാലുകളിലെ പുതിയൊരു കൊറോണ വൈറസ് കണ്ടെത്തി. കോവിഡ്-19ന് കാരണമാകുന്ന വൈറസിന്റെ അതേ രീതിയില്‍ തന്നെയാണ് ഈ വൈറസും കോശങ്ങളിലേക്ക് പ്രവേശിക്കുന്നത്. എന്നെങ്കിലും ഇത് മനുഷ്യരിലേക്ക് പടരാമെന്ന സൂചനയാണ് വുഹാന്‍ ലാബില്‍ വൈറസിനെ കണ്ടെത്തിയ ചൈനീസ് ഗവേഷകര്‍ നല്‍കുന്നത്.

'HKU5-Cov-2'
'HKU5-Cov-2' എന്ന വൈറസിനെയാണ് ചൈനീസ് ഗവേഷകര്‍ കണ്ടെത്തിിരിക്കുന്നത്. മനുഷ്യരിലെത്തി രോഗം പരത്താന്‍ ശേഷിയുള്ള വൈറസാണ് ഇതും. കോവിഡ്-19ന് കാരണമായ മാരകവൈറസായ SARS-CoV-2 രപോലെ തന്നെയാണ് ഇത് മനുഷ്യകോശങ്ങളിലെത്തുന്നത്. വവ്വാല് പരത്തുന്ന കൊറോണ വൈറസുകളെ കുറിച്ച് ഗവേഷണം നടത്തുന്ന ബാറ്റ് വുമണ്‍ എന്ന് വിളിക്കുന്ന, ഷി സെന്‍ഗ്ലിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്. പുതിയ വൈറസിനെ കണ്ടെത്തിയതോടെ മറ്റൊരു മഹാമാരി ഭീഷണിയുടെ ഭീതിയിലാണ് ലോകം. എന്നാല്‍ മനുഷ്യകോശങ്ങളിലേക്ക് കയറിക്കൂടാന്‍ ശേഷിയുള്ള വൈറസ് ആണെങ്കിലും കോവിഡ്-19 പോലെ രോഗം പരക്കാനുള്ള സാധ്യത ഇവിടെ കുറവാണെന്ന് ഗവേഷകര്‍ പറയുന്നു.
രോഗം വരുന്ന രീതി
പുതിയതായി കണ്ടെത്തിയ വൈറസ് മനുഷ്യരുടെയും മറ്റ് സസ്തനികളുടെയും ശരീരത്തിലുടനീളം കാണപ്പെടുന്ന ഒരു പ്രോട്ടീനില്‍ കയറിപ്പിടിച്ചാണ് ഈ വൈറസ് കോശങ്ങളെ ബാധിക്കുന്നത്. മിഡില്‍ഈസ്റ്റ് റെസിപിരേറ്ററി സിന്ഡ്രേമിന് (മെര്‍സ്) കാരണമാകുന്ന കൊറോണ വൈറസ് കുടുംബവുമായി അടുത്ത ബന്ധമുള്ള വൈറസാണ് HKU5-CoV-2.
മെര്‍ബികോവൈറസ് ഉപവിഭാഗത്തിലാണ് പുതിയതായി കണ്ടെത്തിയ വൈറസ് ഉള്‍പ്പെടുന്നത്. ഇതേ വിഭാഗത്തിലാണ് മെര്‍സ് വൈറസും വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ . ഹോങ്കോംഗില്‍ കണ്ടെത്തിയ ജപ്പാനീസ് വവ്വാല് ഇനമായ പിപ്പിസ്ട്രെല്ല എന്ന വവ്വാലുകളിലാണ് ആദ്യമായി ഈ വൈറസ് കണ്ടെത്തിയത്. SARS-CoV- വൈറസ് ഒട്ടിച്ചേരുന്ന കോശങ്ങളിലെ ACE2 (angiotensin-converting enzyme 2) റിസപ്റ്ററുകളില്‍ തന്നെയാണ് ഈ പുതിയ വൈറസും ഒട്ടിച്ചേരുന്നതെന്ന് സെല്‍ ജേണലിലില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. മറ്റ് സസ്തനികളിലും ഇതേ റിസപ്റ്ററുകളില്‍ ഒട്ടിച്ചേരാന്‍ സാധിക്കുമെന്നതിനാല്‍ വവ്വാലില്‍ നിന്ന് മറ്റ് സസ്തനികളിലേക്കും അവരില്‍ നിന്ന് മനുഷ്യരിലേക്കുമെല്ലാം പകരാനുള്ള സാധ്യതയുണ്ട്.
മറ്റൊരു മഹാമാരിക്ക് സാധ്യതയുണ്ടോ
മനുഷ്യകോശങ്ങളില്‍ കടന്നുകൂടാന്‍ കഴിയുമെന്ന് ലബോറട്ടറിയില്‍ കണ്ടുപിടിച്ചെങ്കിലും നിലവില്‍ അനാവശ്യ ഭീതി വേണ്ടതില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. കോവിഡ്-19യെ അപേക്ഷിച്ച് ഇത് മഹാമാരിയാകാനുള്ള സാധ്യത കുറവാണ്. വവ്വാലുകളില്‍ നിന്നും ഈ വൈറസ് പുറത്തുപോകാനുള്ള സാധ്യതയുണ്ടെങ്കിലും എല്ലാ മൃഗങ്ങളും മനുഷ്യരിലേക്ക് ആ രോഗമെത്താന്‍ കാരണമാകില്ല. അതുപോലെ സാര്‍സും മെര്‍സും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് വേഗത്തില്‍ പടരുന്നത് പോലെ HKU5-CoV-2 പടരുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. നിലവില്‍ ഇപ്പോള്‍ കണ്ടെത്തിയതും ഇനി വന്നേക്കാവുന്നതുമായ കൊറോണ വൈറസുകള്‍ക്കെതിരായ ജാഗ്രത മാത്രം മതിയെന്നാണ് ഗവേഷകരും അഭിപ്രായപ്പെടുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated



Click it and Unblock the Notifications
