Latest Updates
-
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം -
ദീപിക കക്കറിന്റെ ഭാരക്കുറവ് ഡയറ്റിംഗല്ല! ഇമ്മ്യൂണോതെറാപ്പിയുടെ പാർശ്വഫലം; ആരാധകർക്ക് മുന്നറിയിപ്പുമായി ഷൊഐബ് -
വ്യാഴമാറ്റം ഒക്ടോബർ 31-ന്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ ഈ 10 ദിവസങ്ങൾ നിർണായകം! -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ബുധനാഴ്ച മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വിജയദശമി 2026: കാര്യവിജയത്തിന് ഇന്ന് ഈ ശുഭമുഹൂർത്തം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ശുക്ര മൗഢ്യം 2026: ഈ 5 രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
മഹാരാഷ്ട്ര യുസിസി സർവേ: ലിവ്-ഇൻ ബന്ധങ്ങളും വിവാഹവും ഇനി നിയമത്തിന്റെ പിടിയിൽ? -
വിജയദശമി നാളിലെ നക്ഷത്രഫലം: 27 നാളുകാർക്കും ഇന്ന് ഭാഗ്യദിനമോ? സമ്പത്തും കരിയറും അറിയാം
പൊരിച്ചതും കരിച്ചതും കൂടുതല്‍ കഴിക്കുന്നവര്‍ പണി പോയി വാങ്ങുന്നു
ഏത് ഭക്ഷണവും അമിതമായി കഴിക്കുന്നത് അപകടമുണ്ടാക്കുന്നതാണെന്ന് നമുക്കറിയാം. അതുപോലെ തന്നെയാണ് മാംസത്തിന്റെ കാര്യവും. ആരോഗ്യ ഗുണങ്ങള്‍ ധാരാളം ഉണ്ടെങ്കിലും അപകടങ്ങളും അതുപോലെ തന്നെ ഉണ്ട് എന്നത് മനസ്സിലാക്കണം. അമിതമായി മാംസം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിനെ എങ്ങനെ ബാധിക്കുന്നു എന്നുള്ള കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. കാരണം രോഗാവസ്ഥകളില്‍ പലതും ഇപ്പോള്‍ നാം കഴിക്കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ടാണ്.
മാംസത്തില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് അളവ് കൂടുമ്പോള്‍ അതുണ്ടാക്കുന്ന അപകടസാധ്യതകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. മാംസാഹാരത്തിന്റെ ഉപയോഗം അല്പം ശ്രദ്ധിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം വെല്ലുവിളി ഉയര്‍ത്തുന്നുണ്ട് എന്ന കാര്യം നമുക്ക് നേരത്തെ തന്നെ തിരിച്ചറിയാം. ആയുസ്സിന് വരെ കോട്ടം തട്ടുന്ന തരത്തിലാണ് മാംസം അധികം ഉപയോഗിച്ചാലുള്ള അവസ്ഥ.

കിഡ്നിസ്റ്റോണ്‍ സാധ്യത
മാംസാഹാരത്തിലെ പ്രോട്ടീനുകളില്‍ പ്യൂരിന്‍സ് എന്ന സംയുക്തങ്ങള്‍ ധാരാളം ഉണ്ട്. ഇവ യൂറിക് ആസിഡായി മാറുകയും ഇതിന്റെ അളവ് കൂടുമ്പോള്‍ കിഡ്നി സ്റ്റോണ്‍ സാധ്യത ഉണ്ടാവുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇന്ന് തന്നെ ഉപയോഗിക്കുന്ന മാംസത്തിന്റെ ഉപഭോഗം പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത് കൂടാതെ ധാരാളം വെള്ളം കുടിക്കുന്നതിലൂടെയും ഇത് ഒഴിവാക്കാം. അമിതമായി മാംസം കഴിക്കുന്നത് ഇന്ന് തന്നെ നിര്‍ത്തുക.
നിര്‍ജ്ജലീകരണം സംഭവിക്കാം
മുകളില്‍ പറഞ്ഞ യൂറിക് ആസിഡിന്റെ അളവ് അമിതമാകുന്നതിനാല്‍ നിങ്ങള്‍ക്ക് പതിവിലും ഉണ്ടാവുന്നു. ഇവയെല്ലാം തന്നെ പരസ്പരം പൂരകങ്ങളാണ് എന്ന കാര്യം ആദ്യം മനസ്സിലാക്കണം. ശരീരത്തില്‍ വെള്ളമില്ലാത്ത അവസ്ഥയില്‍ ടോക്സിന് നിറയുന്നു. അതിനാല്‍ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നില്ല എന്ന് ഉറപ്പാക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അബദ്ധത്തിലേക്ക് എത്തുന്നു.
മലബന്ധത്തിന് സാധ്യത
മാംസം മാത്രമുള്ള ഭക്ഷണത്തില്‍ ധാരാളം പ്രോട്ടീന്‍ ഉണ്ട്, പക്ഷേ ഇതില്‍ നാരുകള്‍ ഇല്ല. പഴം, പച്ചക്കറികള്‍, അല്ലെങ്കില്‍ ധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് നിങ്ങള്‍ക്ക് സാധാരണയായി ഫൈബര്‍ ലഭിക്കുന്നത്. ഇതെല്ലാം മലബന്ധത്തെ ഇല്ലതാക്കുന്നു. എന്നാല്‍ മാംസാഹാരം കഴിക്കുമ്പോള്‍ അത് പ്രോട്ടീന്‍ നല്‍കും എന്നല്ലാതെ ശരീരത്തിന് ഫൈബര്‍ നല്‍കില്ല. ഇത് മലബന്ധം, വയററിലെ അസ്വസ്ഥത എന്നിവയിലേക്ക് നയിക്കുന്നു.
തലവേദന
ജലാംശം ഇല്ലാത്തതും തലവേദനയ്ക്ക് കാരണമാകും. ഇത് രക്തം കട്ടിയുള്ളതാക്കി മാറ്റുന്നു. അതിന് കാരണം തലച്ചോറിലേക്കുള്ള ഓക്സിജന്റഎ അളവ് കുറയുന്നതാണ്. മാംസാഹാരം കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് അപകടകരമായ വസ്ഥയിലേക്ക് എത്തിക്കുന്നു. തലവേദനയോടെ തുടങ്ങുമെങ്കിലും അതിന് കാരണം പലപ്പോഴും മാംസാഹാരത്തിന്റെ ഉപഭോഗം തന്നെയാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.
ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍
നിങ്ങളുടെ ഭക്ഷണത്തില്‍ കൂടുതല്‍ ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ നിങ്ങളുടെ ഹൃദയം കൂടുതല്‍ ആരോഗ്യമുള്ളതാവുന്നു. എന്നാല്‍ മാംസാഹാരത്തെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിക്ക് ഫൈബര്‍ ലഭിക്കണം എന്നില്ല. ഇത് നിങ്ങളില്‍ കൊഴുപ്പ് വര്‍ദ്ധിപ്പിക്കും. അത് കൊളസ്ട്രോള്‍ കൂട്ടുന്നു. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തും.
രോഗപ്രതിരോധ ശേഷി
ഇടക്കിടെ അസുഖം വരുന്നു എന്നതിന്റെ അടിസ്ഥാനം നമ്മുടെ രോഗപ്രതിരോധ ശേഷി കുറഞ്ഞു എന്നാണ്. ഇതില്‍ ആന്റി ഓ്കസിഡന്റുകളും അടങ്ങിയിട്ടില്ല. എന്നാല്‍ മാംസാഹാരത്തിന്റെ അളവ് വര്‍ദ്ധിക്കുന്നതിലൂടെ അത് പലപ്പോഴും നിങ്ങള്‍ക്ക് ഇടക്കിടെ അസുഖം വരുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
വായ്നാറ്റം ഉണ്ടാകാം
വളരെ ഉയര്‍ന്ന പ്രോട്ടീനും കൊഴുപ്പും അടങ്ങിയ ഭക്ഷണമാണ് മാംസാഹാരം. ഇവ കെറ്റോണുകള്‍ ഉത്പാദിപ്പിക്കാന്‍ കാരണമാകും. കെറ്റോണുകള്‍ ശ്വസനത്തിലൂടെ പുറത്തുവിടുകയും അവ അസെറ്റോണ്‍ പോലെ മണക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ്, നിങ്ങള്‍ എപ്പോഴെങ്കിലും കീറ്റോ ഡയറ്റ് പിന്തുടരുകയാണെങ്കില്, ശ്വസന പ്രശ്നങ്ങള്‍ ഉണ്ടാവുന്നതും അത് വായ്നാറ്റമായി മാറി അസ്വസ്ഥത ഉണ്ടാക്കുന്നതും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
