Latest Updates
-
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ്
നവരാത്രി വ്രതം 2024: നവരാത്രി ദിനത്തിൽ വ്രതമെടുക്കുന്നവർക്ക് ലഭിക്കാൻ പോകുന്ന 5 ഗുണങ്ങൾ
നവരാത്രി ദിനത്തിൽ വ്രതമെടുത്താൽ നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. ഭക്തിപരമായി മാത്രമല്ല, ആരോഗ്യപരമായും നിങ്ങൾക്ക് ഗുണം വർദ്ധിക്കും. നിങ്ങളുടെ ശരീരത്തിൽ പല മാറ്റങ്ങൾ സംഭവിക്കാനും, ചില ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാനും ഇത് സഹായിക്കും.

പലരും പലരീതിയിലാണ് വ്രതം എടുക്കുക. ചിലർ അരി ആഹാരം ഒഴിവാക്കി വ്രതം അനുഷ്ഠിക്കും. ചിലർ, ഒരു നേരം മാത്രം ആഹാരം കഴിക്കും. മറ്റു ചിലർ രണ്ട് നേരം ആഹാരം കഴിക്കും. ഓരോ വ്രതത്തിന്റെയും രീതിക്കനുസരിച്ചും, നിങ്ങൾ കഴിക്കാൻ തിരഞ്ഞെടുക്കുന്ന ആഹാരത്തിനനുസരിച്ചും ഗുണത്തിലും വ്യത്യാസം അനുഭവപ്പെടും. അവ എന്തെല്ലാമെന്ന് നോക്കാം.
പ്രമേഹം
രക്തത്തിൽ പഞ്ചസ്സാരയുടെ അളവ് വർദ്ധിക്കുന്നത് പ്രമേഹത്തിന് കാരണമാണ്. എന്നാൽ, 9 ദിവസം നിങ്ങൾ കൃത്യമായി വ്രതം അനുഷ്ഠിച്ചാൽ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. പ്രത്യേകിച്ച് ഈ 9 ദിവസത്തിൽ മൂന്ന് ദിവസമെങ്കിലും ഒരു നേരം മാത്രം ആഹാരം കഴിക്കുകയാണെങ്കിൽ ഇൻസുലിൻ റെസിസ്റ്റൻസ് കുറയ്ക്കാൻ സഹായിക്കും. ഇത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിച്ച് നിലനിർത്തുകയും ചെയ്യുന്നു.
രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രണവിധേയമായാൽ, ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടും. അതുപോലെ, പക്ഷാഘാതം വരാനുള്ള സാധ്യതയും കുറയുന്നതാണ്.
ശരീരവീക്കം കുറയ്ക്കും
ശരീരത്തിൽ ക്രോണിക് ഇൻഫ്ലമേഷൻസ് ഉണ്ടാകുന്നത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാണ്. പ്രത്യേകിച്ച്, ഹൃദ്രോഗങ്ങൾ, കാൻസർ, വാതം എന്നീ അസുഖങ്ങൾ വരുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിൽ ഒന്ന് ഈ ക്രോണിക് ഇൻഫ്ലമേഷൻസ് തന്നെയാണ്. എന്നാൽ, നല്ല ആരോഗ്യകരമായ രീതിയിൽ വ്രതം എടുത്താൽ ഇത്, ക്രോണിക് ഇൻഫ്ലമേഷൻസ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ആരോഗ്യം നിലനിർത്താനും നിങ്ങളെ സഹായിക്കും. പ്രത്യേകിച്ച് ശരീരത്തിൽ ഇൻഫ്ലമേഷൻ ഉണ്ടാക്കുന്ന സി റിയാക്റ്റീവ് പ്രോട്ടീന്റെ അളവ് കുറയ്ക്കുന്നു.
തലച്ചോറിന്റെ ആരോഗ്യം
നവരാത്രി ദിനത്തിൽ മാത്രമല്ല, ഇടയ്ക്കെങ്കിലും വ്രതം അനുഷ്ഠിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. തലച്ചോറിലെ ഞരമ്പുകളുടെ ആരോഗ്യം നിലനിർത്താനും, കാര്യങ്ങൾ തിരിച്ചറിയാനുള്ള കഴിവ് മെച്ചപ്പെടുത്താനും വ്രതം എടുക്കുന്നത് സഹായിക്കുന്നുണ്ട്. ഇത് തലച്ചോറിനുണ്ടാകുന്ന ക്ഷതം കുറയ്ക്കാൻ സഹായിക്കുന്നു. അൽഷിമേഴ്സ് പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും. ഓർമ്മശക്തി മെച്ചപ്പെടുത്താനും സഹായിക്കുന്നതാണ്.
ശരീരഭാരം
9 ദിവസം നല്ല ആരോഗ്യകരമായ ആഹാരങ്ങൾ കൃത്യമായ രീതിയിൽ കഴിക്കുന്നത് ശരീരത്തിൽ നിന്നും അമിതമായിട്ടുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. നവരാത്രി വ്രതം കഴിഞ്ഞും ഇത്തരത്തിൽ വ്രതം എടുത്താൽ 12 ആഴ്ചകൊണ്ട് 9 ശതമാനത്തോളം ശരീരഭാരം കുറയ്ക്കാൻ സാധിക്കുന്നതാണ്. കൂടാതെ, ശരീരത്തെ ഡീറ്റോക്സ് (Detox) ചെയ്യുന്നു. ഇത് ശരീരത്തിലെ വേയ്സ്റ്റ് പുറംതള്ളുന്നതിന് സഹായിക്കും. ഇതും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
കൊളസ്ട്രോൾ കുറയ്ക്കും
കൃത്യമായി വ്രതം അനുഷ്ഠിച്ചാൽ ശരീരത്തിൽ നിന്നും കൊഴുപ്പ് കുറയ്ക്കുന്നു. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. അതുപോലെ, ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
വ്രതം അനുഷ്ഠിക്കുമ്പോൾ ശ്രദ്ധക്കേണ്ടത്
- പോഷക സമൃദ്ധമായ ആഹാരങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക.
- നല്ലപോലെ വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്.
- ശരീരത്തിൽ ഊർജം നിലനിൽക്കാൻ വേണ്ടത്ര ആഹാരം കഴിക്കുക.
- പ്രമേഹം, പ്രഷർ എന്നിവ ഉള്ളവർ ഡോക്ടറുടെ അഭിപ്രായം തേടിയതിന് ശേഷം വ്രതം അനുഷ്ഠിക്കുക.
- നട്സ് കഴിക്കുന്നത്, പഴം പച്ചക്കറികൾ കഴിക്കുന്നത് നല്ലതാണ്.
- ഒരു നേരം കാർബ്സ് ശരീരത്തിൽ എത്തുന്ന വിധത്തിൽ ഏതെങ്കിലും ആഹാരം കഴിക്കുക. ഇല്ലെങ്കിൽ തലകറക്കം വരം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
