Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ബിപി കുറയ്ക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍
അമിതമായിട്ടുള്ള ബിപി പക്ഷാഘാതം, ഹൃദയാഘാതം എന്നീ രോഗാവസ്ഥകള്‍ക്ക് കാരണമായേക്കാം. അതിനാല്‍ ബിപി നിയന്ത്രിച്ച് നിര്‍ത്തേണ്ടത് അനിവാര്യമാണ്. അമിതമായിട്ടുള്ള മാനസിക സമ്മര്‍ദ്ദം, കൃത്യമല്ലാത്ത ജീവിതശൈലി, വ്യായാമക്കുറവ്, എന്നിവയെല്ലാം ബിപി വര്‍ദ്ധിക്കുന്നതിന് കാരണമാണ്. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഏതൊരു വ്യക്തിയും പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

ഡയറ്റ്
ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരേണ്ടത് അനിവാര്യമാണ്. പഴങ്ങളും, പച്ചക്കറികളും, മുഴുവന്‍ ധാന്യങ്ങളും, പ്രോട്ടീനും അടങ്ങിയ ധാരാളം ആഹാരങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ, പൊട്ടാസ്യം അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം,ശരീരത്തിലെ സോഡിയത്തിന്റെ അളവ് ബാലന്‍സ് ചെയ്യാന്‍ പൊട്ടാസ്യം അനിവാര്യമാണ്. അതിനാല്‍, പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ്, ഓറഞ്ച്, ചീര, പഴം എന്നിവ ആഹാരത്തിന്റെ ഭാഗമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
മാനസിക സമ്മര്‍ദ്ദം
രക്ത സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ് മാനസിക പിരിമുറുക്കവും, മാനസിക സമ്മര്‍ദ്ദവും. തുടര്‍ച്ചയായി മാനസിക പിരിമുറുക്കം അനുഭവിക്കുന്ന ഒരു വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ തീര്‍ച്ചയായും ഹൃദ്രോഗ സാധ്യത കൂടുതലാണ്. അതിനാല്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കേണ്ടത് അനിവാര്യമാണ്. ഇതിനായി യോഗ പോലെയുള്ള മെഡിറ്റേഷന്‍ ശീലിക്കാവുന്നതാണ്. നിങ്ങളാല്‍ സ്വയം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഒരു ഡോക്ടറുടെ സഹായം തേടുന്നതും നല്ലതാണ്.
വ്യായാമ ശീലങ്ങള്‍
ഏതൊരു രോഗത്തേയും നിയന്ത്രിച്ച് നിര്‍ത്താന്‍ വ്യായാമം അനിവാര്യമാണ്. പ്രത്യേകിച്ച്, ജീവിതശൈലി രോഗങ്ങളില്‍ ഒന്നായ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും വ്യായാമം അനിവാര്യം തന്നെ. പതിവായി കുറച്ച് നേരം വ്യായാമം ചെയ്യുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതാണ്. നടക്കുന്നതും, ഓടുന്നതും, സൈക്കിള്‍ ചവിട്ടുന്നതും, നീന്തുന്നതും നല്ലൊരു വ്യായാമം തന്നെ. യോഗ ശീലിക്കുന്നതും വളരെ നല്ലതാണ്.
ഉപ്പിന്റെ അളവ്
രക്തസമ്മര്‍ദ്ദം ഉള്ളവര്‍ ഉപ്പിന്റെ അളവ് കുറയ്ക്കുന്നത് വളരെ നല്ലതായിരിക്കും. 2,300 മില്ലിഗ്രാമില്‍ താഴെ മാത്രം ഉപ്പ് ഒരു ദിവസം കഴിക്കാന്‍ ശ്രമിക്കുന്നതാണ് നല്ലത്. ഉപ്പ് അമിതമായി അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന് കാരണാണ്.
മദ്യപാനവും പുകവലിയും
രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനു പിന്നിലെ പ്രധാന വില്ലന്മാരില് രണ്ട് പേരാണ് മദ്യവും, പുകയിലയും. മദ്യപാനവും പുകവലിയും അമിതമായിട്ടുള്ളവരാണ് നിങ്ങള്‍ എങ്കില്‍ ബിപി വര്‍ദ്ധിക്കാനുള്ള സാധ്യതയും അമിതമാണ്. അതിനാല്‍, ബിപി കുറയ്ക്കേണ്ടത് അനിവാര്യം തന്നെ.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
