Latest Updates
-
മഴക്കാലത്ത് ചർമ്മവും മുടിയും പെട്ടെന്ന് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ മതിയാകും -
വ്യാഴം കർക്കടകത്തിലേക്ക്: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ മാറ്റങ്ങൾ നിങ്ങളുടെ ഭാഗ്യം മാറ്റിമറിക്കുമോ? -
രോഹിണി ഞാറ്റുവേല: കഠിനമായ ചൂടിലേക്ക് രാജ്യം, ഈ 9 ദിവസങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
അധിക ഏകാദശി: ഗജകേസരി യോഗം തെളിയുന്ന ഈ ശുഭദിനത്തിൽ ഭാഗ്യം തേടിയെത്തുന്നത് ഈ രാശിക്കാർക്ക് മാത്രം! -
ചൊവ്വയുടെ കരുത്തിൽ ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: കരിയറിലും സാമ്പത്തിക നേട്ടത്തിലും വൻ കുതിപ്പ്! -
മേയ് 26 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ ഉറപ്പ്! -
രാശിഫലം 2026 മെയ് 25: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ; ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്താൽ അപകടമോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫലം അത്ഭുതപ്പെടുത്തും! -
വജ്രയോഗവും രാജയോഗവും ഒത്തുചേരുന്ന അപൂർവ്വ ദിനം; അധിക ജ്യേഷ്ഠ ഏകാദശിയിൽ ഈ കാര്യങ്ങൾ ചെയ്താൽ സാമ്പത്തിക നേട്ടം ഉറപ്പ്! -
പ്രസവശേഷം 15 കിലോ കുറച്ചു! മസാബ ഗുപ്തയുടെ ആ രഹസ്യം ഇതാണ്; പട്ടിണി കിടക്കാതെ ഫിറ്റ് ആകാം
തുമ്മല്‍, എക്കിള്‍, അധോവായു ഇവയൊന്നും പിടിച്ച് വെക്കരുത്: ഇത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും
നിങ്ങള്‍ എപ്പോഴെങ്കിലും തുമ്മല്‍ പിടിച്ച് നിര്‍ത്തിയിട്ടുണ്ടോ? അത് പിന്നീട് നിങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്ന കാര്യം നിങ്ങള്‍ക്കറിയാമോ? സത്യമാണ്, പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന അവസ്ഥകളിലൂടെ നിങ്ങള്‍ കടന്നു പോവുന്നുണ്ട് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ. ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്ന ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം തുമ്മല്‍, ചുമ, എക്കിള്‍, അധോവായു എന്നിവയൊന്നും ഒരു കാരണവശാലും പിടിച്ച് വെക്കാന്‍ പാടില്ല. അത് നിങ്ങളില്‍ അവഗണിക്കാന്‍ കഴിയാത്ത ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും പൊതു ഇടങ്ങളില്‍ ഇത്തരത്തില്‍ ചെയ്യുന്നത് മോശമാണ് എന്ന ചിന്തയാണ് പലപ്പോഴും ഇവയെ പിടിച്ച് വെക്കാന്‍ നിങ്ങള്‍ക്ക് പ്രേരണയുണ്ടാക്കുന്നത്.
നമ്മുടെ ശരീരം അവിശ്വസനീയമാംവിധം സങ്കീര്‍ണ്ണമായ ഒന്നാണ്. എന്നാല്‍ അനാരോഗ്യകരമായ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുമ്പോള്‍ അത് പലപ്പോഴും സൂചിപ്പിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നതാണ്. ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് വേണ്ടിയാണ് ശരീരം ഇത്തരം സിഗ്നലുകള്‍ നല്‍കുന്നത്. അതിലൂടെ ശരീരം സ്വയം രക്ഷ പ്രാപിക്കുന്നതിന് ശ്രദ്ധിക്കുന്നു. എന്തൊക്കെയാണ് ഒരിക്കലും പിടിച്ച് വെക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ എന്ന് നോക്കാം.

തുമ്മല്‍
നാം ഒരിക്കലും അവഗണിക്കാന്‍ പാടില്ലാത്ത ആദ്യത്തെ കാര്യം തുമ്മലാണ്. കാരണം പലരും മീറ്റിംഗിലും മറ്റും നടക്കുമ്പോള്‍ തുമ്മുന്നതിനെ അമര്‍ത്തിപ്പിടിക്കുന്നു. തുമ്മല്‍ അമര്‍ത്തി പിടിക്കുന്നത് പലപ്പോഴും ചെവിയിലും സൈനസ് സംബന്ധമായ പ്രശ്നങ്ങളും വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ തുമ്മല്‍ എന്ന അവസ്ഥയിലൂടെ നമ്മുടെ ശ്വസനത്തെയും തലച്ചോറിലെ ഓക്സിജന്റെ അളവിനെയും നിയന്ത്രിക്കുന്നതിനും സഹായിക്കുന്നതാണ് തുമ്മല്‍.
ദാഹിക്കുമ്പോള്‍
ദാഹം എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്. ദാഹിക്കുമ്പോള്‍ വെള്ളം ഉടനടി കുടിക്കുന്നതിന് ശ്രദ്ധിക്കണം. നമ്മുടെ ശരീരത്തില്‍ 60%ത്തിലധികം വെള്ളം അടങ്ങിയിട്ടുണ്ട്. പലപ്പോഴും ഇതില്‍ കുറവ് വരുത്തുമ്പോള്‍ അത് നിര്‍ജ്ജലീകരണത്തിലേക്കും അത് മൂലം ഉണ്ടാവുന്ന അപകടത്തിലേക്കും എത്തിക്കുന്നു. അതുകൊണ്ട് തന്നെ വേഗം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതുമാണ് നിര്‍ജ്ജലീകരണം.
ഉറക്കം
ഉറക്കം വരുമ്പോള്‍ ഒരിക്കലും അതിനെ പ്രതിരോധിക്കുന്നതിന് ശ്രമിക്കരുത്. ഇത് കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും നമ്മുടെ ശരീരത്തിന് ആരോഗ്യത്തോടെ മികച്ചതാക്കുന്നതിനും ഉറക്കം സഹായിക്കുന്നു. നാം ഉറങ്ങുമ്പോള്‍ ശരീരത്തില്‍ നിന്ന് ടോക്സിനെ പുറന്തള്ളുന്നു. ഇത് മാലിന്യങ്ങളേയും ഉത്പ്പന്നങ്ങളേയും ശരീരത്തില്‍ നിന്ന് പുറത്തേക്ക് എത്തിക്കുന്നു. ഇത് കൂടാതെ ഉണരുമ്പോള്‍ നിങ്ങള്‍ക്ക് ഉന്മേഷവും ലഭിക്കുന്നു.
കരയുന്നത്
കരയുന്ന കാര്യവും അല്പം പരിതാപകരമാണ്. പലരും സങ്കടം ഉള്ളിലൊതുക്കുന്നു. എന്നാല്‍ അതൊരിക്കലും അത്ര നല്ല ഒരു ശീലമല്ല എന്നാണ് പറയുന്നത്. ശരീരം പലപ്പോഴും സ്ട്രെസ് ഹോര്‍മോണുകളും വിഷവസ്തുക്കളും പുറത്തുവിടുന്നു. ഇത് കരച്ചിലിലൂടെ അതി വൈകാരികമായി പുറത്തേക്ക് വരുന്നു. ഇത്തരം കാര്യങ്ങളെല്ലാം നമ്മള് പിടിച്ച് വെക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

ചുമ
ചുമ നിങ്ങളുടെ ആരോഗ്യത്തിന് പ്രശ്നങ്ങള്‍ ഉണ്ട് എന്ന് സൂചിപ്പിക്കുന്നതാണ്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശരീരം കാണിക്കുന്ന ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ചുമ. അതുകൊണ്ട് തന്നെ ഇത് ഒരിക്കലും പിടിച്ച് വെക്കുന്നതിന് ശ്രദ്ധിക്കരുത്. ചുമ നമ്മുടെ ശ്വാസനാളത്തിലെ കഫം, മറ്റ് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നതാണ്.
മലമൂത്രവിസര്‍ജ്ജനവും മൂത്രമൊഴിക്കലും
മൂത്രമൊഴിക്കുന്നതിന് വേണ്ടി പലപ്പോഴും പലരും സ്ഥലം കിട്ടാത്തതും സാഹചര്യങ്ങള്‍ അനൂകൂലമല്ലാത്തതുമായ പ്രതിസന്ധികള്‍ പലരും അനുഭവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരു സാഹചര്യം കൊണ്ടും മലമൂത്രവിസര്‍ജ്ജനവും പിടിച്ച് വെക്കരുത്. ഇത് നിങ്ങളില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് ദഹന സംബന്ധമായ പ്രതിസന്ധികളിലേക്കും നിങ്ങളെ എത്തിക്കുന്നു.
എക്കിള്‍
എക്കിള്‍ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. പലപ്പോഴും ഇത് നിങ്ങളുടെ ദഹന വ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ എക്കിള്‍ ഒരിക്കലും ആയുര്‍വ്വേദ പ്രകാരം ഒഴിവാക്കരുത്. ഇത് കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങളിലേക്ക് എത്താതിരിക്കുന്നതിന് വേണ്ടി നമ്മള് എക്കിള്‍ ഒരിക്കലും പിടിച്ച് വെക്കരുത്. ഇത് നിങ്ങള്‍ക്ക് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

അധോവായു
അധോവായു പിടിച്ച് വെക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളും ദഹന പ്രശ്നങ്ങളും വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ദഹന വ്യവസ്ഥയെ കൃത്യമായി നിലനിര്‍ത്തുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് ഒരിക്കലും അധോവായു പിടിച്ച് വെക്കരുത് എന്നതാണ്. നമ്മുടെ ശരീരത്തില്‍ നിന്ന് വാതകങ്ങളും വിഷവസ്തുക്കളും നീക്കം ചെയ്യാന്‍ ഇത് സഹായിക്കുന്നത്. മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ പിടിച്ച് വെക്കുന്നതിലൂടെ അത് ശരീരത്തില്‍ കോശനാശം വരെ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications