Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
കൈകാല്‍ കടച്ചില്‍, പ്രമേഹം, അസ്ഥികള്‍ക്ക് ബലക്ഷയം: മഗ്നീഷ്യം കുറവെങ്കില്‍ സൂക്ഷിക്കണം
ശരീരത്തില്‍ പല വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആധാരമാണ് പലപ്പോഴും മഗ്നീഷ്യം എന്ന ധാതു. എന്നാല്‍ ചില അവസരങ്ങളില്‍ ഇത് ആവശ്യത്തിന് ശരീരത്തില്‍ ഇല്ലാത്തത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളാണ് ഇത് വഴി ഉണ്ടാകുന്നത്. പലപ്പോഴും ഭക്ഷണത്തിലൂടെ ആവശ്യത്തിന് മഗ്നീഷ്യം ലഭിക്കാത്തതാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. ദൈനം ദിന ഭക്ഷണത്തില്‍ ചിലത് ഉള്‍പ്പെടുത്തിയാല്‍ ശരീരത്തിലെ മഗ്നീഷ്യത്തിന്റെ അളവ് വേണ്ട വിധത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.
പേശികളുടേയും നാഡികളുടേയും പ്രവര്‍ത്തനം, അതുപോലെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, അസ്ഥികളുടെ ആരോഗ്യം എന്നിവയുള്‍പ്പെടെ വിവിധ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്ന ധാതുവാണ് മഗ്നീഷ്യം. ശരീരത്തില്‍ ഇവയുടെ കുറവ് സംഭവിക്കുമ്പോള്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ ശരീരത്തിന് ആവശ്യത്തിന് മഗ്നീഷ്യം ലഭിക്കുന്നതിന് വേണ്ടി കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഇലക്കറികള്‍
മഗ്‌നീഷ്യത്തിന്റെ ഏറ്റവും മികച്ച പ്രകൃതിദത്ത സ്രോതസ്സുകളില്‍ ഒന്നാണ് ഇലക്കറികള്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ചീര, മുരിങ്ങ, മറ്റ് ഇലക്കറികള്‍ എന്നിവയിലെല്ലാം തന്നെ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഉദാഹരണം പറയുകയാണെങ്കില്‍ ഒരു കപ്പ് വേവിച്ച ചീരയില്‍ ഏകദേശം 157 മില്ലിഗ്രാം മഗ്‌നീഷ്യം ആണ് ഉള്ളത്. ഇത് സ്ഥിരമായി കഴിച്ചാല്‍ നിങ്ങളുടെ പല അനാരോഗ്യകരമായ അവസ്ഥകളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു.
നട്‌സും വിത്തുകളും
നട്ട്‌സും വിത്തുകളും വളരെയധികം ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിന് കാരണം പലപ്പോഴും ആരോഗ്യകരമായ കൊഴുപ്പാണ്. അത് മാത്രമല്ല ഇവ മഗ്നീഷ്യത്തില്‍ സമ്പുഷ്ടമാണ്. അതിനായി ബദാം, കശുവണ്ടി, ബ്രസീല്‍ നട്‌സ് എന്നിവ കഴിക്കാവുന്നതാണ്. മാത്രമല്ല സൂര്യകാന്തി വിത്തുകളില്‍ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഒരു പിടി ദിനവും കഴിക്കുന്നത് വഴി ആരോഗ്യം മികച്ചതാവും എന്നതില്‍ സംശയം വേണ്ട.
പയര്‍വര്‍ഗ്ഗങ്ങള്‍
പലരും പലപ്പോഴും ഒഴിവാക്കി വിടുന്നതാണ് പയര്‍ വര്‍ഗ്ഗങ്ങള്‍. എന്നാല്‍ അതിലുള്ള മഗ്നീഷ്യത്തിന്റെ അളവ് വളരെ കൂടുതലാണ്. ബീന്‍സ്, പയര്‍, കടല എന്നിവയുള്‍പ്പെടെയുള്ള പയര്‍വര്‍ഗ്ഗങ്ങള്‍ മഗ്നീഷ്യത്തിന്റെ സ്രോതസ്സാണ് എന്നതില്‍ സംശയം വേണ്ട. പയറില്‍ ഒരു കപ്പില്‍ ഏകദേശം 120 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്, അതേസമയം പയറില്‍ ഒരു കപ്പില്‍ ഏകദേശം 71 മില്ലിഗ്രാം മഗ്‌നീഷ്യവും ഉണ്ട്. ഇതെല്ലാം ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കും.
തവിടുള്ള ധാന്യങ്ങള്‍
ക്വിനോവ, ബ്രൗണ്‍ റൈസ്, ബാര്‍ലി, ഓട്‌സ് തുടങ്ങിയ തവിടുള്ള ധാന്യങ്ങളില്‍ വളരെയധികം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട് എന്നതാണ് സത്യം. ഇതില്‍ നാരുകളും ഉള്ളതിനാല്‍ അത് നിങ്ങളുടെ ദഹനത്തിനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്നു.
അവോക്കാഡോ
നാട്ടില്‍ അത്ര സുലഭമായി ലഭിക്കില്ലെങ്കിലും അത്രയധികം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ആവോക്കാഡോ. ആരോഗ്യകരമായ കൊഴുപ്പ് വളരെയധികം ഈ പഴത്തില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതില്‍ ഏകദേശം 58 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇത് കൊഴസ്‌ട്രോള്‍ പോലുള്ള രജോഗാവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏത് ഭ്ക്ഷണത്തിനോടൊപ്പവും ഇത് ചേര്‍ക്കാവുന്നതാണ്.
വാഴപ്പഴം
മഗ്നീഷ്യത്തിന്റെ കലവറയാണ് വാഴപ്പഴം. മാത്രമല്ല പൊട്ടാസ്യവും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു വാഴപ്പഴത്തില്‍ 32 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട് എന്നാണ് പറയുന്നത്. കൂടാതെ നിങ്ങളുടെ ശരീത്തിനുണ്ടാവുന്ന എല്ലാ വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു വാഴപ്പഴം എന്ന കാര്യത്തില്‍ സംശയം വേണ്ട. ലഘുഭക്ഷണമായി കഴിക്കുന്നത് വഴി ആരോഗ്യം മികച്ചതാക്കാം എന്നതില്‍ സംശയം വേണ്ട.
മത്സ്യം
മത്സ്യം പൊതുവേ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. സാല്‍മണ്‍, അയില പോലുള്ളവ ശീലമാക്കാവുന്നതാണ്. ഇതിലുള്ള ഒമേഗ 3 ഫാറ്റീ ആസിഡുകള്‍ ആരോഗ്യത്തെ വളരെയധികം മികച്ചതാക്കുന്നു.മാത്രമല്ല വേവിച്ച മത്സ്യത്തില്‍ 26 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളെ പല ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷിക്കുന്നു. ആവശ്യത്തിന് മഗ്നീഷ്യം ശരീരത്തിന് ലഭിക്കുന്നതിനായി മത്സ്യവും ശീലമാക്കാം.
എപ്രകാരം ശരീരത്തിന് ലഭിക്കുന്നു
മഗ്നീഷ്യം എപ്രകാരം ശരീരത്തിന് ലഭിക്കുന്നു എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും നിങ്ങളുടെ ഭക്ഷണത്തില്‍ മുകളില്‍ പറഞ്ഞ എല്ലാ വസ്തുക്കളും പല രീതിയിലും ഉള്‍പ്പെടുത്താം. ഓട്‌സ് കഴിക്കുന്ന സമയം അതിലേക്ക് ചിയവിത്തുകള്‍ പോലുള്ളവ ഉള്‍പ്പെടുത്താം. കൂടാതെ മത്സ്യം, മത്തങ്ങ വിത്തുകള്‍, വാഴപ്പഴം എന്നിവയെല്ലാം തന്നെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications