Latest Updates
-
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും
വെളുത്തുള്ളിയുടെ കൂടെ ഇവ ചേര്‍ത്ത് കഴിക്കൂ, ഹൃദ്രോഗങ്ങള്‍ തടയാം
പതിവായി ആഹാരത്തില്‍ ചേര്‍ക്കുന്ന വെളുത്തിയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. പണ്ടുകാലം മുതല്‍, അതിപുരാതന ചൈനയില്‍ വരെ വെളുത്തുള്ളി ആരോഗ്യ പരിപാലനത്തിനായി പലവിധത്തില്‍ ഉപയോഗിച്ച് വന്നിരുന്നു. ചില പഠനങ്ങള്‍ പ്രകാരം, ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ വെളുത്തുള്ളി ഫലപ്രദമാണ് എന്നാണ്. ഇതിനായി വെളുത്തുള്ളി കഴിക്കേണ്ട ശരിയായ വിധവും, ഇതിന്റെ ഗുണങ്ങളും നോക്കാം.

വെളുത്തുള്ളിയുടെ ആരോഗ്യവശം
ആയുര്‍വേദത്തില്‍ വെളുത്തുള്ളിയ്ക്ക് നിരവധി ഗുണങ്ങള്‍ പറയുന്നുണ്ട്. പ്രധാനമായും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ വെളുത്തുള്ളി ഫലപ്രദമാണ്. വെളുത്തുള്ളിയില്‍ വിറ്റമിന്‍ സി, വിറ്റമിന്‍ ബി6. മാഗ്നീസ്, സെലേനിയം, നാരുകള്‍ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. 2018-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പ്രകാരം, കഫക്കെട്ട്, പനി എന്നിവ ഉള്ളവരില്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ വെളുത്തുള്ളിയ്ക്ക് സാധിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.
വെളുത്തുള്ളിയില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. അതിനാല്‍, ഓക്സിഡേറ്റീവ് ഡാമേജ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഓര്‍മ്മക്കുറവ്, കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കുറവ് എന്നിവയെല്ലാം അകറ്റാന്‍ വെളുത്തുള്ളി സഹായിക്കും. അതുപോലെ, ദഹനം കൃത്യമാകാനും, നെഞ്ചെരിച്ചില്‍, അസിഡിറ്റി എന്നീ പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും വെളുത്തുള്ളി നല്ലതാണ്.
ഹൃദയാരോഗ്യം
2020-ല്‍ മെറ്റ അനാലിസീസ് ഓഫ് സ്റ്റഡീസ് നടത്തിയ പഠനം പ്രകാരം, പതിവായി വെളുത്തുള്ളി, അല്ലെങ്കില്‍ വെളുത്തുള്ളി സപ്ലിമെന്റ്സ് എടുക്കുന്നവരില്‍ രക്തസമ്മര്‍ദ്ദം കുറയുന്നതായി കണ്ടെത്തിയിരുന്നു. 16 മുതല്‍ 40 ശതമാനത്തോളം റിസ്ക് കുറയുന്നതായാണ് ഇവര്‍ കണ്ടെത്തിയത്. കൂടാതെ, 2018, 2019 വര്‍ഷങ്ങളില്‍ നടത്തിയ പഠനം അനുസരിച്ച് ശരീരത്തില്‍ നിന്നും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വെളുത്തുള്ളി സഹായിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതെല്ലാം ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ വളരെയധികം സഹായിക്കുന്നവയാണ്.
വെളുത്തുള്ളിയില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. അതിനാല്‍, ഫ്രീ റാഡിക്കലുകള്‍ മൂലം ശരീരത്തിന് കേടുപാടുകള്‍ സംഭവഭിക്കാതെ സംരക്ഷിക്കുന്നു. DNA കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ സഹായിക്കുന്നു. DNA കോശങ്ങള്‍ക്ക് കേടുപാട് സംഭവിച്ചാല്‍ പ്രായമാകുന്നത് മൂലമുണ്ടാകുന്ന അസുഖങ്ങള്‍ ബാധിക്കാന്‍ സാധ്യത കൂടുതല്‍, ഹൃദയത്തിന്റെ ആരോഗ്യം നശിപ്പിക്കും. വെളുത്തുള്ളി, ഇതില്‍ നിന്നെല്ലാം സംരക്ഷണം നല്കാന് സഹായിക്കുന്നു.
വെളുത്തുള്ളി കഴിക്കേണ്ട വിധം
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനായി വെളുത്തുള്ളിയും തേനും ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ്സ്, ആന്റിഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍, എന്നിവ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നു. അതുപോലെ, രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. ഇതിനായി 2 അല്ലി വെളുത്തുള്ളി ചതച്ച് ഒരു ടീസ്പൂണ്‍ തേനില്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്. പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കും.
വെളുത്തുള്ളി നെയ്യില്‍ ചേര്‍ത്ത് കഴിക്കുന്നതും, വെളുത്തുള്ളി നാരങ്ങയില്‍ ചേര്‍ത്ത് കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. നെയ്യും വെളുത്തുള്ളിയും ആഹാരത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. ഇത് ശരീരത്തില്‍ നിന്നും അമിതമായിട്ടുള്ള കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കും. അതുപോലെ നാരങ്ങയും വെളുത്തുള്ളിയും ഹൃദ്രോഗങ്ങള്‍ തടയാന്‍ സഹായിക്കുന്നതാണ്. ഒരു ഗ്ലാസ്സ് വെള്ളത്തില്‍ നാരങ്ങ നീര് ചേര്‍ക്കുക. ഇതിലേയ്ക്ക് രണ്ട് അല്ലി വെളുത്തുള്ളി ചതച്ചത് ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications