Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ശ്വാസകോശം സ്പോഞ്ച് പോലെയാകില്ല! കഴിക്കാം ഇവ!
ശ്വാസകോശത്തിന്റെ ആരോഗ്യം അവതാളത്തിലായാൽ ആരോഗ്യവും അവതാളത്തിലാകും. കൃത്യമായി ശ്വസിക്കാൻ സാധിച്ചില്ലെങ്കിൽ ശരീരത്തിനാവശ്യമായ ഓക്സിജൻ ലഭിക്കാതെ വരുന്നു. ഇത് ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങളിലേയ്ക്കും നയിക്കുന്നു. പലപ്പോഴും ശ്വാസകോശത്തിന്റെ ആരോഗ്യം നശിപ്പിക്കുന്നത് അമിതമായിട്ടുള്ള പുകവലി, അന്തരീക്ഷ മലിനീകരണം, തുടർച്ചയായിട്ടുള്ള കഫക്കെട്ട് എന്നിവയെല്ലാമാണ്. ശ്വാസകോശത്തിൽ അഴുക്ക് അടിഞ്ഞുകൂടുന്നതിനും, കൃത്യമായി പ്രവർത്തിക്കാൻ സാധിക്കാത്തതിനും ഇവ കാരണമാകുന്നു. ഈ പ്രശ്നങ്ങൾ അകറ്റാനും. ശ്വാസകോശത്തിന്റെ പ്രവർത്തനം കൃത്യമായ രീതിയിൽ നടക്കുന്നതിനും സഹായിക്കുന്ന ചില ആഹാരങ്ങളുടെ ഇവ പതിവാക്കിയാൽ ശ്വാസകോശം ശുദ്ധീകരിക്കപ്പെടുന്നതാണ്. ശ്വാസകോശത്തിൽ നിന്നും അഴുക്കളും കഫവും നീക്കം ചെയ്യാൻ സാധിക്കുന്നതാണ്.

വെളുത്തുള്ളി
വെളുത്തുള്ളിയിൽ കഫം ഇല്ലാതാക്കാനും, ശ്വാസകോശത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. കൂടാതെ, അണുബാധകൾ ചെറുക്കാൻ സഹായിക്കുന്ന ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ ഗുണങ്ങളും വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്നു. അതിനാൽ, ആഹാരത്തിൽ വെളുത്തുള്ളി ചേർക്കുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ, വെറുതേ വെളുത്തുള്ളി കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.
ഇഞ്ചി
ഇഞ്ചിയിൽ പ്രകൃതിദത്തമായ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് ശ്വാസകോശത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും. ശ്വാസകോശത്തിൽ നിന്നുള്ള കഫം നീക്കം ചെയ്യാനും ശ്വാസകോശത്തെ ശുദ്ധീകരിക്കാനും ഇഞ്ചി സഹായിക്കുന്നു. അതിനാൽ ഇഞ്ചി നീര് കഴിക്കുന്നതും, ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.
മഞ്ഞൾ
മഞ്ഞളിൽ കുർക്കുമിൻ എന്ന ശക്തമായ സംയുക്തം അടങ്ങിയിട്ടുണ്ട്. ഇതിൽ ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. അതിനാൽ, ശ്വാസകോശത്തിലെ വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കുന്നതിനും ആരോഗ്യകരമായ ശ്വാസകോശ പ്രവർത്തനം നിലനിർത്താനും മഞ്ഞൾ സഹായിക്കുന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ ചെറു ചൂടുവെള്ളത്തിൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നത് വളരെ നല്ലതാണ്.
ഗ്രീൻ ടീ
ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് ശ്വാസകോശത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന കാറ്റെച്ചിൻസ് എന്ന ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് ഗ്രീൻ ടീ. ശ്വാസകോശത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഗ്രീൻ ടീയ്ക്ക് ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ എന്നും രാവിലെ ഗ്രീൻ ടീ കുടിക്കുന്നത് നല്ലതാണ്.
പൈനാപ്പിൾ
ശ്വാസകോശത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ബ്രോമെലൈൻ എന്ന എൻസൈം പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്. ശ ബ്രോമെലൈൻ സഹായിക്കും. ശ്വാസകോശത്തിൽ കെട്ടികിടക്കുന്ന കഫം നീക്കം ചെയ്യാൻ പൈനാപ്പിൾ കഴിക്കുന്നതിലൂടെ സാധിക്കുന്നതാണ്. ശ്വാസകോശം വൃത്തിയാക്കാനും പൈനാപ്പിൾ സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
