Latest Updates
-
ആഗസ്റ്റ് 23 ഞായറാഴ്ച: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, രാഹുകാലം ഒഴിവാക്കാൻ മറക്കരുത്! -
മുടി കൊഴിച്ചിൽ ഇനി പേടി വേണ്ട; പിആർപി ചികിത്സയിലൂടെ തിരികെ നേടാം കരുത്തുറ്റ മുടി -
മഴക്കാലത്തെ ഫംഗസ് അണുബാധയും താരനും: ചർമ്മം സുരക്ഷിതമാക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ചൂൽ എവിടെ വെക്കണം? വാസ്തു പറയുന്ന ഈ നിയമങ്ങൾ ശ്രദ്ധിക്കൂ -
2026 തിരുവോണം: 12 രാശിക്കാർക്കും എന്താണ് കാത്തിരിക്കുന്നത്? ഓണം ആഘോഷിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
തിരുവോണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; പണമിടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ -
ഓണത്തിന് സ്വർണം വാങ്ങിയോ? കള്ളന്മാരെ പേടിക്കാതെ വീട്ടിൽ ലോക്കർ വെക്കാൻ ഈ വാസ്തു ടിപ്സ് -
തിരുവോണത്തിന് വീടൊരുക്കാം; കണ്ണാടിയും ക്ലോക്കും വെക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തുവും സുരക്ഷയും ഉറപ്പാക്കാം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? ഈ വാസ്തു മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
രക്തസമ്മര്‍ദ്ദം കുറയ്ക്കണോ? എങ്കില്‍ ഈ ജ്യൂസുകള്‍ ശീലമാക്കാം ഇപ്രകാരം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഓരോ ദിവസവും ഉണ്ടാവുന്നുണ്ട്. അതില്‍ തന്നെ ശ്രദ്ധിക്കേണ്ട കാര്യം എന്നത് എപ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തന്നെയാണ്. പലപ്പോഴും ആരോഗ്യത്തെ അപകടത്തിലേക്ക് എത്തിക്കുന്ന ഒന്നായി വരെ ഈ പ്രശ്നം മാറുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി ആദ്യം നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിന് നിങ്ങളെ സഹായിക്കുന്ന പ്രകൃതിദത്ത ജ്യൂസുകള്‍ ശീലമാക്കാവുന്നതാണ്. ഇവ എളുപ്പത്തില്‍ തയ്യാറാക്കാ എന്നത് കൊണ്ട് തന്നെ നിങ്ങള്‍ക്ക് സ്ഥിരമായി ചെയ്യാവുന്നതും ആണ്.
ഇന്നത്തെ ജീവിത ശൈലി രോഗങ്ങളില്‍ പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനും ഉള്ള പങ്ക് ഒട്ടും നിസ്സാരമല്ല. അതോടൊപ്പം തന്നെ കൊളസ്ട്രോള്‍ മറ്റ് ജീവിത ശൈലി രോഗങ്ങള്‍ എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ അതിന് നിങ്ങളെ പ്രകൃതിദത്തമായി സഹായിക്കുന്ന പല മാര്‍ഗ്ഗങ്ങളും ഉണ്ട്. പ്രധാനപ്പെട്ട ചില മാര്‍ഗ്ഗങ്ങള്‍ അമിത രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുന്നതിന് നിങ്ങളെ സഹായിക്കുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് വേണ്ടി സഹായിക്കുന്ന ചില ജ്യൂസുകള്‍ ഉണ്ട്

ബീറ്റ്റൂട്ട് ജ്യൂസ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ബീറ്റ്റൂട്ട് ജ്യൂസ് വളരെയധികം സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ കൂടിയ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും സഹായകമാവുന്നു. അത് മാത്രമല്ല ഇതിന് ബീറ്റ്റൂട്ടില്‍ സഹായകമാവുന്നത് നൈട്രേറ്റുകളാണ്. ഇത് രക്തക്കുഴലുകളെ വിശ്രമിപ്പിക്കുന്നതിനും അതുപോലെ തന്നെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും. കൂടാതെ ധമനികളിലെ ഭിത്തിയില്‍ ഉണ്ടാവുന്ന സമ്മര്‍ദ്ദത്തെ പ്രതിരോധിക്കുകയും ചെയ്യും. മധുരം ചേര്‍ക്കാതെ വേണം ഇത്കുടിക്കുന്നതിന്.

മാതള നാരങ്ങ ജ്യൂസ്
ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമായ മാതള നാരങ്ങ ജ്യൂസ് എന്തുകൊണ്ടും നിങ്ങളില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ്. പലപ്പോഴും ഇതിലുള്ള പോളിഫെനോളുകളാല്‍ ആണ് ആരോഗ്യത്തെ സഹായിക്കുന്നത്. അത് കൂടാതെ ഇതിലുള്ള ആന്റി ഓക്സിഡന്റുകളും ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. ധമനികളുടെ കാഠിന്യം കുറച്ച് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് മാതള നാരങ്ങ നിങ്ങളെ വളരെയധികം സഹായിക്കും.

തക്കാളി ജ്യൂസ്
കറികള്‍ക്ക് മാത്രമല്ല നല്ല ജ്യൂസ് തയ്യാറാക്കുന്നതിനും തക്കാളി നല്ലതാണ്. ഇതില്‍ അടങ്ങിയ ലെക്കോപീന് എന്ന ആന്റി ഓക്സിഡന്റാണ് ആരോഗ്യത്തെ സഹായിക്കുന്നത്. രക്തക്കുഴലുകളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും വീക്കം കുറയ്ക്കുന്നതിനും എല്ലാം തക്കാളി സഹായിക്കുന്നു. ഇത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്ന പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാല്‍ പ്രശ്നങ്ങളില്‍ പലതിനും പരിഹാരം കാണാന്‍ സഹായിക്കും. ഉപ്പ് ചേര്‍ക്കാതെ വേണം ഇത് ഉപയോഗിക്കുന്നതിന്.
തണ്ണിമത്തന് ജ്യൂസ്
ജലാംശം വളരെ വലിയ തോതില്‍ അടങ്ങിയിട്ടുള്ളതാണ് തണ്ണിമത്തന് ജ്യൂസ്. ഇത് സ്ഥിരമായി കഴിക്കുന്നത് വഴി ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. അത് മാത്രമല്ല സ്വാഭാവികമായും തടി കുറയ്ക്കുന്നതിനും ജലാംശം നിലനിര്‍ത്തുന്നതിനും മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. തണ്ണിമത്തനില്‍ സ്വാഭാവികമായും കുറഞ്ഞ കലോറിയാണ്. അതുകൊണ്ട് തന്നെ അമിതവണ്ണത്തെ പേടിക്കേണ്ടതില്ല. പ്ഞ്ചസാര ചേര്‍ക്കാതെ തണ്ണിമത്തന് ജ്യൂസ് തയ്യാറാക്കി കുടിക്കാന്‍ ശ്രദ്ധിക്കണം

കാരറ്റ് ജ്യൂസ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കാരറ്റ്ജ്യൂസ് വളരെയധികം സഹായിക്കുന്നതാണ്. ഇതിലുള്ള പോളിഫെനോളുകള്‍ ആണ് ആരോഗ്യത്തെ സഹായിക്കുന്നത്. ഇത് എത്ര വലിയ രക്തസമ്മര്ദ്ദമെങ്കിലും അതിനെ പരിഹരിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്നതാണ്. അത് മാത്രമല്ല ധാരാളം ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമാണ് കാരറ്റ്. ഇത് ധമനികളുടെ കാഠിന്യത്തെ വളരെയധികം കുറയ്ക്കുന്നതിനും സഹായിക്കും. ഇത് അധിക കലോറിയേയും കുറയ്ക്കുന്നതിന് സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
