Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
രക്തശുദ്ധീകരണം നടത്തുന്ന പ്രധാന ഭക്ഷണം: സ്ഥിരമാക്കണം ഇവയെല്ലാം
അനാരോഗ്യകരമായ ജീവിത ശൈലി തന്നെയാണ് പലപ്പോഴും രോഗങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി, ടോക്സിന്, മലിനീകരണം എന്നിവയെല്ലാം തന്നെ നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്നതാണ്. ഇതിന്റെ ഫലമായി രക്തത്തിലും അഴുക്ക് അടിഞ്ഞ് കൂടുന്നതിന് കാരണമാകും. എന്നാല്‍ ശരീരത്തിലെ പോഷകങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ രക്തത്തിലെ മാലിന്യത്തെ സംശയിക്കേണ്ടിിരിക്കുന്നു. പലപ്പോഴും ശരീരത്തില്‍ ശരിയായ രീതിയില്‍ രക്തയോട്ടം നടക്കാതെ വരുന്നതിന്റെ പ്രധാന കാരണം രക്തത്തില്‍ മാലിന്യം അടിഞ്ഞ് കൂടുന്നതാണ്.
ഇതിന്റെ ഫലമായി പലപ്പോഴും ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തിക്കാതെ വരുന്നു. ഇതെല്ലാം തന്നെ നിങ്ങള്‍ക്ക് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നു. നമ്മുടെ ശരീരത്തിന്റെ ഉള്‍ഭാഗവും ഒരുപോലെ തന്നെ വൃത്തിയാക്കേണ്ടതും ശുദ്ധിയാക്കേണ്ടതുമായുണ്ട്. അതിന് വേണ്ടി സ്വാഭാവിക വഴികളിലൂടെ നമുക്ക് രക്തം ശുദ്ധീകരിക്കുന്നതിന് ശ്രമിക്കാം. എപ്രകാരം എന്ന് നോക്കാം.

ഹെര്‍ബല്‍ ടീ
ഹെര്‍ബല്‍ ടീ ശീലമാക്കുന്നത് വഴി നമുക്ക് രക്തം ശുദ്ധീകരിക്കപ്പെടും. അതിന് വേണ്ടി ഉലുവ, തുളസി,, ഗ്രീന്‍ ടീ എന്നിവയെല്ലാം ചായയാക്കി കുടിക്കാവുന്നതാണ്. ഇത് ദിവസവും കുടിക്കുന്നത് വഴി നിങ്ങള്‍ക്ക് രക്തം ശുദ്ധീകരിക്കപ്പെടുന്നു. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.
ഇഞ്ചി
ഇഞ്ചി കൊണ്ട് നമുക്ക് ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. രക്തശുദ്ധീകരണത്തിനും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു ഇഞ്ചി. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന് മികച്ച ഫലങ്ങള്‍ നല്‍കുന്നതിനും സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി സ്ഥിരമായി നിങ്ങള്‍ക്ക് ഇഞ്ചി ശീലമാക്കാം.
ഇളനീര്
നല്ലൊരു ദാഹശമനിയാണ് ഇളനീര് എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്ഥിരമായി ഇളനീര് കുടിക്കുന്നവര്‍ക്ക് അതുകൊണ്ട രക്തശുദ്ധീകരണവും നടക്കുന്നു, അത് മാത്രമല്ല ഇത് രക്തത്തിലെ ഫൈറ്റോന്യൂട്രിയന്‍സിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും അതൊടൊപ്പം രക്തശുദ്ധീകരണത്തിനും സഹായിക്കുന്നു. ഇത് മാത്രമല്ല മറ്റ് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളും ഇളനീര് കഴിക്കുന്നതിലൂടെ ഉണ്ടാവുന്നു.
ഹെര്‍ബല്‍ ജ്യൂസ്
ഹെര്‍ബല്‍ ജ്യൂസ് കഴിക്കുന്നത് വഴി ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് രക്തശുദ്ധീകരണത്തിനും മികച്ച മാറ്റങ്ങള്‍ നല്കുന്നു. കാന്താരി, വേപ്പ്, മാതളനാരങ്ങ എന്നിവ നിങ്ങളുടെ ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി നിങ്ങള്‍ക്ക് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്കുന്നു. ഇത് നിങ്ങള്‍ക്ക് രക്തശുദ്ധീകരണത്തിനും സഹായിക്കുന്നു.
വെളുത്തുള്ളി
പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് വെളുത്തുള്ളി. ഇത് നിങ്ങളുടെ ആരോഗ്യസംരക്ഷണത്തോടൊപ്പം തന്നെ രക്തശുദ്ധീകരണത്തിനും സഹായിക്കുന്നു. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്നു അല്ലസിന് ആണ് രക്തശുദ്ധീകരണത്തിന് സഹായിക്കുന്നത്. ദിനവും പച്ചക്കോ അല്ലെങ്കില്‍ ഭക്ഷണത്തിലോ ഒന്നോ രണ്ടോ വെളുത്തുള്ളി ചേര്‍ക്കുന്നത് നല്ലതാണ്.
പഴങ്ങളും പച്ചക്കറികളും
പഴങ്ങളും പച്ചക്കറികളും സ്ഥിരമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ മാതള നാരങ്ങ, ആപ്പിള്‍, ക്യാരറ്റ്, ചീര എന്നിവയെല്ലാം തന്നെ നിങ്ങള്‍ ധാരാളം കഴിക്കേണ്ടതാണ്. ഇവ സ്ഥിരമാക്കുന്നത് രക്തത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു.
വെള്ളം
വെള്ളം ധാരാളം കുടിക്കുന്നത് അത്യന്താപേക്ഷിതമായ ഒരു കാര്യമാണ്. ദിനവും എട്ട് മുതല്‍ പത്ത് ഗ്ലാസ്സ് വരെ വെള്ളം കുടിക്കണം. അല്ലാത്ത പക്ഷം അത് ശരീരത്തില്‍ മാലിന്യങ്ങള്‍ അടിഞ്ഞ് കൂടുന്നതിന് കാരണമാകുന്നു. ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു വെള്ളം. ഇത് രക്തശുദ്ധീകരണത്തിലും വളരെ വലിയ പങ്കാ വഹിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications