Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
എത്ര ഇളകാത്ത ടോക്സിനും പുറന്തള്ളാന്‍ ഈ ഭക്ഷണങ്ങള്‍, കരള്‍ സ്ട്രോംങ് ആവും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ പലരും നേരിടുന്നു. എന്നാല്‍ ആധുനിക ജീവിത ശൈലിയിലെ മാറ്റങ്ങള്‍ പലപ്പോഴും ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. ഇതിന്റെ ഫലമായി അനാരോഗ്യകരമായ ഭക്ഷണരീതി, അമിത സമ്മര്‍ദ്ദം, മദ്യപാനം, എന്നിവയെല്ലാം കരളിനെ ഉള്‍പ്പടെ പ്രശ്നത്തിലേക്ക് എത്തിക്കും. പലപ്പോഴും രോഗാവസ്ഥകളെ വഷളാക്കുന്നതിന് ഇത് കാരണമാകുന്നു. കരളിനെ വിഷമുക്തമാക്കുന്നതിനും ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും വേണ്ടി ചില ഭക്ഷണങ്ങള്‍ കഴിക്കാവുന്നതാണ്.
നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ് ആരോഗ്യത്തെ സ്വാധീനിക്കുന്നത്. ഇത് രക്തത്തിലെ വിഷാംശത്തെ പുറന്തള്ളുകയും അതോടൊപ്പം തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും മികച്ച ദഹനത്തിനും എല്ലാം സഹായിക്കുന്നതാണ്. അതുകൊണ്ട് തന്നെ കരളിന്റെ ആരോഗ്യത്തിന് വേണ്ടി നമുക്ക് എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കാം, ഇവ എപ്രകാരം നിങ്ങളുടെ ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നു എന്ന് നോക്കാം.

ബീറ്റ്റൂട്ട്:
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ബീറ്റ്റൂട്ട് വളരെയധികം സഹായിക്കുന്നു. ഇത് കരളിനെ ശുദ്ധീകരിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ബീറ്റ്റൂട്ടില്‍ അടങ്ങിയിട്ടുള്ള ബീറ്റാ-ലെയിന്‍സ് എന്ന പിഗ്മെന്റ് കരളിനെ ശുദ്ധീകരിക്കുന്നതിന് സഹായിക്കും. ഇത് കരളിലെ ടോക്സിനെ പുറന്തള്ളുന്നതിനും സഹായിക്കും. ദിനവും ബീറ്റ്റൂട്ട് കഴിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമാണ്. എന്ന് മാത്രമല്ല കരളിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.
ബ്രൊക്കോളി, കോളിഫ്ലവര്‍, കാബേജ്:
ഇവയെല്ലാം തന്നെ ധാരാളം ഗ്ലൂക്കോസിനോലേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം തന്നെ നിങ്ങളുടെ കരളില്‍ അടങ്ങിയിട്ടുള്ള ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു. കൂടാതെ ഇതിലുള്ള പല ഘടകങ്ങളും ആരോഗ്യത്തെ വളരെയധികം മികച്ചതാക്കുന്നു. അത് മാത്രമല്ല ഇവയില്‍ അടങ്ങിയിട്ടുള്ള ഫൈബര്‍ ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും ദഹനപ്രശ്നങ്ങലെ പരിഹരിക്കുന്നതിനും സഹായിക്കും. കൂടാതെ കരള്‍ കോശങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്നു.
മത്സ്യം:
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മത്സ്യം വളരെയധികം സഹായിക്കുന്നതാണ്. ഇതില്‍ തന്നെ മത്തി, അയല, സാല്‍മണ്‍ തുടങ്ങിയ മത്സ്യങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തിനും കരളിലെ ടോക്സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. ഇവ ഫാറ്റി ലിവര്‍ സാധ്യതയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കും. അത് മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്നതാണ് മത്സ്യവിഭവങ്ങള്‍. ഇവയില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യത്തിന് നല്ലതാണ്.
വെളുത്തുള്ളി:
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെളുത്തുള്ളി വളരെ മികച്ചതാണ്. ഇതിലുള്ള സള്‍ഫര്‍ അടങ്ങിയ അലിസിനും സെലിനിയവും കരളിന്റെ ആരോഗ്യത്തെ മികച്ചതാക്കുന്നു. അത് ശരീരത്തിലെ ടോക്സിനെ പൂര്‍ണമായും പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ശരീരത്തിലെ മോശം കൊളസ്ട്രോള്‍ ഇല്ലാതാക്കുന്നതിനും വെളുത്തുള്ളി സഹായിക്കും.

ഇലക്കറികള്‍:
ആരോഗ്യത്തിന് ഇലക്കറികള്‍ വളരെയധികം സഹായിക്കുന്നു. കാരണം ഇവയില്‍ ധാരാളം ക്ലോറോഫില്‍ അടങ്ങിയിട്ടുണ്ട്. ഈ പച്ചക്കറികള്‍ ശരീരത്തില്‍ നിന്ന് പല വിധത്തിലുള്ള ടോക്സിനേയും പ്രതിരോധിക്കുന്നതിന് സഹായിക്കും. പലപ്പോഴും കരളിലെ സമ്മര്‍ദ്ദം കുറയ്ക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ചതാണ് ഇലക്കറികള്‍. ഇവ സ്ഥിരമായി കഴിക്കുന്നത് വഴി കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും സാധിക്കുന്നു. അത് മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്നത്തേയും ഇല്ലാതാക്കുന്നതിന് സാധിക്കും.
വാള്‍നട്ട്സ്:
ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്ന വാള്‍നട്സ് നിങ്ങളുടെ മൊത്തത്തിലുള്ള ശാരീരികോര്‍ജ്ജം മികച്ചതാക്കുന്നു. കൂടാതെ ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്നതാണ് എന്തുകൊണ്ടും വാള്‍നട്സ്. ദിനവും 28 ഗ്രാം വാള്‍നട്ട് കഴിക്കുന്നത് വഴി നിങ്ങളുടെ കരളിനെ പ്രവര്‍ത്തന ക്ഷമമാക്കുന്നു. അത് മാത്രമല്ല കരളിലെ ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
സിട്രസ് പഴങ്ങള്‍:
ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്കുന്ന വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും കരളിനെ ശുദ്ധീകരിക്കുന്നതിന് സഹായിക്കും. അത് മാത്രമല്ല ഇത് ശരീരത്തിലെ കരളിനെ ശുദ്ധീകരിക്കുന്ന എന്‍സൈമുകളെ വര്‍ദ്ധിപ്പിക്കും. അതിനായി ധാരാളം അവോക്കാഡോ, ഓറഞ്ച്, മുന്തിരി, ഗ്രേപ്പ്ഫ്രൂട്ട് എന്നിവയുടെ ഉപയോഗം നിങ്ങളുടെ കരളിനെ മികച്ചതാക്കുന്നു. കൂടാതെ ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications