Latest Updates
-
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
തോരാത്ത കണ്ണീരോ, ഉത്കണ്ഠയും സമ്മര്‍ദ്ദവും ബുദ്ധിമുട്ടിക്കുന്നോ, ഒരേ ഒരു പരിഹാരം
മാനസികാരോഗ്യം എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ് എന്നതില്‍ സംശയം വേണ്ട. കാരണം നമ്മുടെ മൊത്തത്തിലുള്ള ക്ഷേമത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് മാനസികാരോഗ്യ പ്രശ്നങ്ങള്‍. ഇന്നത്തെ കാലത്ത് വര്‍ദ്ധിച്ച് വരുന്ന വിഷാദവും ഉത്കണ്ഠയും കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നവയാണ്. എന്നാല്‍ പലപ്പോഴും ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. മരുന്നും മന്ത്രവും പ്രയോഗിക്കുന്നതിന് മുന്‍പ് ഉത്കണ്ഠയും സമ്മര്‍ദ്ദവും ഇല്ലാതാക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.
അതില്‍ മികച്ചതാണ് എന്തുകൊണ്ടും ചില പാനീയങ്ങള്‍. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനും ഇനി പറയുന്ന പാനീയങ്ങള്‍ സഹായിക്കുന്നു. ഇത് നിങ്ങളുടെ ഉത്കണ്ഠയെ ഇല്ലാതാക്കുകയും സമ്മര്‍ദ്ദം കുറക്കുകയും ചെയ്യുന്നു. എന്നാല്‍ ഇത് എപ്രകാരം മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നു എന്നത് അറിഞ്ഞിരിക്കണം. പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയില്‍ നിന്ന് നമ്മള മോചിപ്പിക്കുന്നു. ഏതൊക്കെ പാനീയങ്ങളാണ് ആരോഗ്യത്തിന് സഹായിക്കുന്നതെന്ന് അറിയാം.

ചമോമൈല്‍ ടീ
നമുക്ക് അത്ര പരിചിതമല്ലെങ്കിലും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ചമോമൈല്‍ ടീ.. ഇതിന്റെ ഗുണങ്ങള്‍ എന്തുകൊണ്ടും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രയധികം ആന്റി ഓക്സിഡന്റുകള്‍ കൊണ്ട് സമ്പുഷ്ടമാണ് ചമോമൈല്‍ ടീ. ഇത് ശരീരത്തിന്റെ വീക്കം കുറക്കുന്നതിനും ആരോഗ്യത്തിനും മികച്ചതാണ്. ഇതില്‍ വിഷാദ രോഗത്തെ ചെറുക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. മാനസികാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.
ഗ്രീന്‍ ടീ
ആരോഗ്യത്തിന് ഗ്രീന്‍ടീ എന്നത് വളരെയധികം മികച്ചതാണ.് ഇതിലുള്ള എല്‍-തിയനൈന്‍ എന്ന അമിനോ ആസിഡ് ആണ് ആരോഗ്യഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഇത് ശരീരത്തിന് വിശ്രമം നല്‍കുകയും അത് വഴി സമ്മര്‍ദ്ദം കുറക്കുകയും ചെയ്യുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നത് വഴി നിങ്ങളുടെ മാനസികാവസ്ഥയില്‍ മാറ്റം വരുത്തുന്നതിനും സഹായിക്കുന്നു ഗ്രീന്‍ ടീ. ഇതിലുള്ള ആന്റി ഓക്സിഡന്റുകളും മികച്ച മാറ്റങ്ങള്‍ നല്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
മഞ്ഞള്‍പ്പാല്‍
ആരോഗ്യത്തിന്റെ കാര്യത്തില്‍ മഞ്ഞള്‍പ്പാല്‍ അത്രയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. ഇതിലുള്ള ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളാണ് ആരോഗ്യത്തെ മികച്ചതാക്കുന്നത്. അതുകൊണ്ട് തന്നെ മഞ്ഞളിെ കുര്ക്കുമിന് തലച്ചോറില്‍ നിന്നുള്ള ന്യൂറോട്രോഫിക് ഘടകത്തില്‍ മാറ്റം വരുത്തുന്നു. ഇത് വഴി നിങ്ങളില്‍ വിഷാദരോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. സമ്മര്‍ദ്ദവും വിഷാദവും കൊണ്ട് കഷ്ടപ്പെടുന്നവരില്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മഞ്ഞള്‍പ്പാല്‍. ഇത് നിങ്ങളുടെ ആരോഗ്യം മൊത്തത്തില്‍ മെച്ചപ്പെടുത്തുന്നു.
ഹെര്‍ബല്‍ ടീ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഹെര്‍ബല്‍ ടീ നല്കുന്ന ഗുണങ്ങള്‍ നിങ്ങള്‍ക്ക് ഊഹിക്കാന്‍ പറ്റുന്നതിനേക്കാള്‍ ഉയരത്തിലാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം മാറ്റങ്ങള്‍ നല്‍കുന്നതിന് സഹായിക്കുന്നു. ഡിപ്രഷനും ഉത്കണ്ഠയും കൊണ്ട് അസ്വസ്ഥതപ്പെടുന്നവരില് ഹെര്‍ബല്‍ ടീ മികച്ചതാണ്. ദിനവും രാവിലെ അല്പം ഹെര്‍ബല്‍ ടീ കഴിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവുന്നു. എല്ലാ തരത്തിലുള്ള മാനസിക ആരോഗ്യ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഹെര്‍ബല്‍ ടീ.
തേന്‍ ചേര്‍ത്ത ചൂടുള്ള പാല്
രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പായി തേന്‍ ചേര്‍ത്ത നല്ല ചൂടുള്ള പാല് കുടിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. പരമ്പരാഗതമായ ഒരു പ്രതിവിധിയാണ് ഉറക്കമില്ലായ്മക്ക് പാല് കുടിക്കുക എന്നത്. ഇതിലുള്ള അമിനോ അസിഡ് നിങ്ങള്‍ക്കുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല എല്ലാ തരത്തിലുള്ള ഡിപ്രഷന്, ഉത്കണ്ഠ എന്നിവക്ക് പൂര്‍ണമായും പരിഹാരം നല്‍കുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
