Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
ചുമയും മൂക്കൊലിപ്പും നിമിഷ നേരത്തില്‍ അകറ്റാം.. ഈ ഓയില്‍ ഒരു തുള്ളി മതി
കാലാവസ്ഥ മാറിവരുന്നതിനുസരിച്ച് പലര്‍ക്കും പലതരത്തിലുള്ള അസുഖങ്ങള്‍ വരാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. പ്രത്യേകിച്ച്, പനി, ചുമ, കഫക്കെട്ട് എന്നിവ പതിവാകുന്നവര് കുറവല്ല, മൂക്കൊലിപ്പ് ചുമയും ഒരിക്കല്‍ പിടിപെട്ടാല്‍, അത് മാറ്റിയെടുക്കാന്‍ കുറച്ചധികം സമയം എടുക്കും. പ്രത്യേകിച്ച്, കുട്ടികളില്‍ ഉണ്ടാകുന്ന മൂക്കൊലിപ്പ്, ചുമ എന്നിവ കുട്ടികളുടെ മൂഡിനെ തന്നെ ബാധിക്കുന്നുണ്ട്. ഈ പ്രശ്നങ്ങള്‍ അകറ്റാനും, കഫക്കെട്ട് മാറ്റിയെടുക്കാനും ഗ്രാമ്പൂ വളരെ നല്ലതാണ്. ഇത് എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം.

ആവിപിടിക്കുമ്പോള്‍
കഫക്കെട്ട് പോലെയുള്ള പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് ആശ്വാസം നല്കാന് ആവി പിടിക്കുന്നത് വളരെ നല്ലതാണ്. ചിലര്‍ വെള്ളത്തില്‍ തുളസി ഇട്ട് ആവിപിടിക്കും. ചിലര്‍ കല്ലുപ്പിട്ട് ആവിപിടിക്കും. എന്നാല്‍, ഇവയ്ക്ക് പകരം, കുറച്ച് ഗ്രാമ്പൂ ഇട്ട് ആവി പിടിച്ച് നോക്കൂ. വളരെ പെട്ടെന്ന് മൂക്കടപ്പ് മാറുന്നതാണ്. അതുപോലെ, ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ ഗ്രമ്പൂ സഹായിക്കും. മൂക്കൊലിപ്പ് തടയാനും, വളരെ പെട്ടെന്ന് ആശ്വാസം ലഭിക്കാനും ഗ്രാമ്പൂ സഹായിക്കും. കൂടാതെ, കഫം വേഗത്തില്‍ ഇളകി പോകുന്നതിനും ഗ്രാമ്പൂ നല്ലതാണ്. ഗ്രാമ്പൂവിന് പകരം, ഗ്രാമ്പൂ ഓയില്‍ ചേര്‍ക്കുന്നതും ഇതേ ഗുണം നല്കാന് സഹായിക്കുന്നതാണ്.
തൊണ്ട വേദന
നല്ലപോലെ തൊണ്ട വേദന ഉണ്ടെങ്കില്‍ കുറച്ച് ചൂടുവെള്ളത്തില്‍ രണ്ട് തുള്ളി ഗ്രാമ്പൂ ഓയില്‍ ചേര്‍ക്കുക. അതിനുശേഷം ഇത് ഉപയോഗിച്ച് കവിള് കൊള്ളുക. കുറച്ച് നേരം ഈ വെള്ളം വായയില്‍ പിടിച്ച് വെച്ച് ഇരിക്കുക. അതിനുശേഷം തുപ്പി കളയാവുന്നതാണ്. ഇത്തരത്തില്‍ രണ്ട്, മൂന്ന് വട്ടം ചെയ്യുക. തൊണ്ട വേദനയും, വീക്കവും വേഗത്തില്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. കാരണം, ഗ്രാമ്പൂവില്‍ ആന്റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
ചുമ
ചുമ കുറയ്ക്കാനും ഗ്രാമ്പൂ ഓയില്‍ വളരെ നല്ലതാണ്. കുറച്ച് തേനില്‍ രണ്ട് തുള്ളി ഗ്രാമ്പൂ ഓയില്‍ ചേര്‍ത്ത് മിക്സ് ചെയ്ത് കഴിക്കുക. ഇത് വളരെ വേഗത്തില്‍ ചുമയും കഫക്കെട്ടും മാറ്റിയെടുക്കാന്‍ സഹായിക്കും. കാരണം, ഗ്രാമ്പൂവിലും അതുപോലെ, തേനിലും ആന്റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് വേഗത്തില്‍ ചുമയും കഫക്കെട്ടും കുറയ്ക്കുന്നു.
കഫക്കെട്ട്
നെഞ്ചില്‍ കഫം കെട്ടിക്കിടക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഗ്രാമ്പൂ ഓയില്‍ വളരെ നല്ലതാണ്. ഇതിനായി രണ്ട് തുള്ളി ഗ്രാമ്പൂ ഓയില്‍ 5 തുള്ളി വെളിച്ചെണ്ണയില്‍ മിക്സ് ചെയ്ത് നെഞ്ചില്‍ പുരട്ടുക. ഇത് ചുമ കുറയ്ക്കാന്‍ സഹായിക്കും. അതുപോലെ, നെഞ്ചില്‍ നിന്നും കഫം ഇളകി പോകുന്നതിനും സഹായിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
