Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
അസിഡിറ്റി മൂലം വയർ ചീർത്ത് നിൽക്കുന്നത് പതിവാണോ? പരിഹാരം ഇതാ!
ചെറിയ രീതിയിൽ ആഹാരം കഴിച്ചാൽ പോലും വയർ ചീർത്തുവരുന്നതാണ് പലരുടെയും പ്രശ്നം. അസിഡിറ്റി വർദ്ധിക്കുന്നത് മൂലം നെഞ്ചെരിച്ചിൽ, പുളിച്ചുതേട്ടൽ, കീഴ്വായു ശല്യം എന്നിവയെല്ലാം ഇവരിൽ വർദ്ധിക്കാം. കഴിക്കുന്ന ആഹാരം കൃത്യമായി ദഹിക്കാതെ വരുമ്പോഴാണ് അസിഡിറ്റി പോലെയുള്ള ദഹന പ്രശ്നങ്ങൾ വർദ്ധിക്കുന്നത്. ഈ പ്രശ്നങ്ങൾ വർദ്ധിക്കാതിരിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

അസിഡിറ്റിയ്ക്ക് കാരണം
അസിഡിറ്റി വരുന്നതിനു പിന്നിലെ കാരണങ്ങൾ പലതാണ്. ചില ആഹാരങ്ങൾ അമിതമായി കഴിക്കുന്നത് മൂലം, പ്രത്യേകിച്ച്, പഞ്ചസാര, ഉപ്പ്, അനാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകാം. അതുപോലെ, അമിതമായി ആഹാരം കഴിക്കുന്നതും, ആഹാരം കൃത്യസമയത്ത് കഴിക്കാതിരിക്കുന്നതും അസിഡിറ്റിയിലേയ്ക്ക് നയിക്കുന്നു. കൂടാതെ, എല്ലായ്പ്പോഴും ടെൻഷൻ അടിച്ച് നടക്കുന്ന വ്യക്തികളുടെ വയറ്റിൽ കൂടുതൽ ആസിഡ് ഉത്പാദിപ്പിക്കാൻ കാരണമാകുന്നു. ഇത് അസിഡിറ്റിയിലേയ്ക്ക് നയിക്കുന്നു. കൂടാതെ, ശരിയായ വിധത്തിൽ ഉറക്കം ലഭിക്കാത്തവരിലും ദഹന പ്രശ്നങ്ങൾ വർദ്ധിക്കുന്നതാണ്. ഇത് അസിഡിറ്റിയിലേയ്ക്ക് നയിക്കുന്നു. അതുപോലെ, പുകവലി, അമിതമായിട്ടുള്ള മദ്യപാനവും അസിഡിറ്റിയ്ക്ക് കാരണമാണ്. ഇവ കൂടാതെ, ചില മരുന്നുകൾ കഴിക്കുന്നതും, ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളും വയറ്റിൽ അമിതമായി അസിഡിറ്റി ഉണ്ടാകുന്നതിന് കാരണമാകുന്നു.
അസിഡിറ്റി കുറയ്ക്കാൻ
ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വയറ്റിൽ നിന്നും അസിഡിറ്റി കുറയ്ക്കാൻ സാധിക്കുന്നതാണ്. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യം വെളഅളം ധാരാളം കുടിക്കുക എന്നതാണ്. കാരണം, ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും, വയറിൽ നിറഞ്ഞിരിക്കുന്ന ആസിഡിനെ ശമിപ്പിക്കാനും വെള്ളം സഹായിക്കും. അതിനാൽ, കൃത്യമായ അളവിൽ വെള്ളം കുടിക്കാൻ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഇവ കൂടാതെ, അസിഡിറ്റി കുറയ്ക്കാൻ ഇഞ്ചി വളരെ ഫലപ്രദമാണ്. കാരണം, ഇഞ്ചിയിൽ അസിഡിറ്റി കുറയ്ക്കാൻ സഹായിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. അതിനാൽ, ആഹാരത്തിൽ, അല്ലെങ്കിൽ വെള്ളത്തിൽ, അതുമല്ലെങ്കിൽ ചായയിൽ ഇഞ്ചി ചേർത്ത് കുടിക്കുന്നത് അസിഡിറ്റി കുറയ്ക്കാൻ വളരെയധികം സഹായിക്കുന്നതാണ്. ഇവ കൂടാതെ, കറ്റാർ വാഴ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അസിഡിറ്റി കുറയ്ക്കാൻ സഹായിക്കുന്നതാണ്. ഇവ കൂടാതെ, വാഴപ്പഴം, തൈര് എന്നിവ കഴിക്കുന്നത് നല്ലതാണ്. വയറിനെ തണുപ്പിക്കാൻ ഇത്തരം ആഹാരങ്ങൾക്ക് സാധിക്കും. വെള്ളരിക്ക ജ്യൂസ് അടിച്ച് കുടിക്കുന്നത്, അതുപോലെ, സാലഡിൽ ചേർത്ത് കഴിക്കുന്നതും വയറിന് നല്ലതാണ്.
ഒഴിവാക്കേണ്ട ആഹാരങ്ങൾ
അമിതമായി എണ്ണമയം അടങ്ങിയതും, ഉപ്പും, എരിവും അടങ്ങിയതുമായ ആഹാരങ്ങൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇത്തരം ആഹാരങ്ങൾ അസിഡിറ്റി വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അതുപോലെ, അമിതമായി അസിഡിറ്റി പ്രശ്നങ്ങൾ ഉള്ളവർ സിട്രിക് പഴങ്ങൾ കഴിക്കാതിരിക്കാനും ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ഇത്തരം പഴങ്ങൾ അസിഡിറ്റി വർദ്ധിപ്പിക്കുന്നതിന് കാരണമായേക്കാം. അതിനാൽ ആഹാരം തിരഞ്ഞെടുക്കുമ്പോൾ കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
