Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
മള്‍ട്ടി വിറ്റമിന്‍സ് ഗുളികകൾ പതിവാക്കിയാല്‍ ആയുസ്സ് വര്‍ദ്ധിക്കുമോ? പഠനങ്ങള്‍ പറയുന്നത് ഇപ്രകാരം
ഇന്ന് നിരവധി ആളുകള്‍ രോഗങ്ങള്‍ വരാതിരിക്കാനും, ആയുസ്സ് വര്‍ദ്ധിപ്പിക്കാനും, നല്ല ആരോഗ്യം നിലനിര്‍ത്താനുമായി മള്പ്പിവിറ്റമിന്സ് ഗുളികകൾ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ഇല്ലാതെ കഴിക്കുന്ന നിരവധി ആളുകളുണ്ട്. പല ബ്രാന്‍ഡില്‍ നിരവധി മള്‍ട്ടി വിറ്റമിന്‍ ഗുളികകള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യവുമാണ്. ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ തന്നെ കഴിക്കാവുന്ന മരുന്നായി പലരും മള്‍ട്ടി വിറ്റമിന്‍സ് ഗുളികകളെ കണക്കാക്കുന്നുണ്ട്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും, ആരോഗ്യം വര്‍ദ്ധിക്കാനും മള്‍ട്ടിവിറ്റമിന്‍ ഗുളികകള്‍ സഹായിക്കും എന്ന് കരുതിയവര്‍ കരുതിയിരിക്കുക. പഠനങ്ങള്‍ പറയുന്നത് ഇപ്രകാരം;

മള്‍റ്റി വിറ്റമിന്‍ ഗുളികകളും യാഥാര്‍ത്ഥ്യവും
JAMA നെറ്റ് വര്‍ക്ക് ഓപ്പണ്‍ എന്ന വൈബ്സൈറ്റില്‍ പ്രസിദ്ധികരിച്ച മള്ട്ടിവിറ്റമിന്സ് യൂസ് ആന്റ് മോര്‍ട്ടാലിറ്റി റിസ്ക് ഇന്‍ 3 പേഴ്സ്പെക്ടീവ് യുഎസ് കൊഹോര്ട്സ് എന്ന പഠനം പ്രകാരം, മള്ട്ടിവിറ്റമിന്സ് കഴിച്ചാല്‍ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കില്ലെന്ന് കണ്ടെത്തി. 20 വര്‍ഷത്തോളമായി മള്ട്ടിവിറ്റമിന്സ് ഉപയോഗിക്കുന്ന 390124 ആരോഗ്യമുള്ള വ്യക്തികളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഇവര്‍ ഈ നിഗമനത്തില്‍ എത്തിയത്. കൂടാതെ, മള്‍ട്ടി വിറ്റമിന്‍സ് ഉപയോഗിച്ചവരില്‍ പല അസുഖങ്ങള്‍ വന്ന് മരിച്ചവരും ഉണ്ടെന്ന് കണ്ടെത്തി. കൂടാതെ, മള്‍ട്ടി വിറ്റമിന്‍സ് ഉപയോഗിക്കുന്നവരില്‍ മറണനിരക്ക് മറ്റുള്ളവരെ അപേക്ഷിച്ച് 4 ശതമാനം കൂടുതലാണെന്നും കണ്ടെത്തി. ഹൃദ്രോഗങ്ങള്‍, കാന്‍സര്‍ എന്നീ രോഗങ്ങള്‍ വരാതിരിക്കാന്‍ മള്ട്ടിവിറ്റമിന്സ് ഫലപ്രദമല്ലെന്നും പഠനം ചൂണ്ടി കാണിക്കുന്നു. ഇതുമൂലം ഉണ്ടാകുന്ന മരണ നിരക്ക് കുറയ്ക്കാനും മള്‍ട്ടി വിറ്റമിന്‍സ് സഹായിക്കുന്നില്ല എന്നും പഠനം പറയുന്നു.
നല്ല ആരോഗ്യത്തിനായി ശീലിക്കാം ഇവ
മള്‍ട്ടി വിറ്റമിന്‍സ് ഗുളികള്‍ ആശ്രയിക്കുന്നതിന് പകരം, ശരിയായ ജീവിത രീതി പിന്തുടരുന്നത് ആരോഗ്യം നിലിനര്‍ത്താന്‍ സഹായിക്കുന്നതാണ്. നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാന്‍ കൃത്യമായ ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കാം. അതിനായി പഴം പച്ചക്കറികള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. പ്രോട്ടീന്‍ അടങ്ങിയ മാംസാഹാരങ്ങള്‍ കഴിക്കുക. കൃത്യമായ ഡയറ്റ് പിന്തുടരാന് ശ്രദ്ധിക്കുക. നട്സ്, ആരോഗ്യകരമായ പാനീയങ്ങള്‍ എന്നിവയെല്ലാം കഴിക്കുന്നത് നല്ലതാണ്.
വ്യായാമം
ഏതൊരു വ്യക്തിയും ആരോഗ്യത്തോടെ ഇരിക്കണമെങ്കില്‍ ആഹാരത്തിന്റെ കൂടെ വ്യായാമവും അനിവാര്യമാണ്. ശരിയായ രീതിയില്‍ എന്നും, കുറച്ച് സമയം വ്യായാമം ചെയ്യുന്നവരില്‍ ആരോഗ്യവും ഉണ്ടായിരിക്കുന്നതാണ്. ശരീരത്തില്‍ നിന്നും അമിതമായിട്ടുള്ള കൊഴുപ്പ് കുറയ്ക്കാന്‍ വ്യായാമം സഹായിക്കും. ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ വ്യായാമം സഹായിക്കുന്നതാണ്. മാനസികാരോഗ്യം നിലനിര്‍ത്താനും വ്യായാമം സഹായിക്കുന്നു.
വിടപറയണം ഈ ശീലങ്ങളോട്
അമിതമായി മധുരം കഴിക്കുന്ന ശീലം ഒഴിവാക്കുക. മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. അതുപോലെ പുകവലിയും നിരവധി രോഗങ്ങളിലേയ്ക്ക് നിങ്ങളെ നയിക്കാം. അതിനാല്‍, ഇത്തരം ശീലങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. അമിതമായി എണ്ണമയം ഉള്ളതും, ഉപ്പ് അടങ്ങിയതുമായ ആഹാരങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുന്നതും നല്ലതാണ്. ഇത്രയും കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിച്ചാല്‍ നല്ല ആരോഗ്യത്തോടെ ദീര്‍ഘകാലം ജീവിക്കാന്‍ സാധിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
