Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
Mpox In India: ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു, 18-44 ഇടയില്‍ രോഗസാധ്യത കൂടുതല്‍
ഇന്ത്യയില്‍ ആദ്യത്തെ കുരങ്ങ് പനി കേസ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് രോഗാവസ്ഥ സ്ഥിരീകരിച്ചത്. രോഗബാധ നിലനില്‍ക്കുന്ന മേഖലയില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിയ വ്യക്തിയിലാണ് മങ്കിപോക്സ് സ്ഥിരീകരിച്ചിരിക്കുന്നത്. 2022-ല്‍ ഇന്ത്യയില്‍ സ്ഥിരീകരിച്ച മങ്കിപോക്സിന് സമാനമായ കേസാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.
മങ്കിപോക്സ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കുരങ്ങുപനിയുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയുടെ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ഓഫ് ഇന്റര്‍നാഷണല്‍ കണ്‍സേണ്‍ ആണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടുള്ളത്.

പ്രായം പ്രധാനം
ലോകത്ത് സ്ഥിരീകരിക്കപ്പെട്ട കുരങ്ങ് പനിയില്‍ ഭൂരിഭാഗവും 18-നും44 വയസ്സിനും ഇടയില്‍ പ്രായമായവരെയാണ് രോഗം ബാധിച്ചിട്ടുള്ളത്. ചെറുപ്പക്കാരിലാണ് കൂടുതല്‍ രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ തന്നെ 96.4% കേസുകളുടെ കാര്യത്തിലും പുരുഷന്മാരാണ് എന്നതും പ്രത്യേകതയാണ്. 34 വയസ്സാണ് രോഗബാധിതരില്‍ ആവറേജ് പ്രായമായി കണക്കാക്കുന്നത്. ആഫ്രിക്കക്ക് പുറത്ത് 18-44 വയസ്സിനും ഇടയിലുള്ളവരിലാണ് രോഗാവസ്ഥ കൂടുതലാവുന്നത്. ഇതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ 79.4% വരും.
2023-ലെ രോഗാവസ്ഥ
2023-ലെ കണക്കനുസരിച്ച് ആ സമയം 96.4% രോഗികളും പുരുഷന്മാരായിരുന്നു. ശരാശരി പ്രായം 34 വയസ്സായിരുന്നു എന്നതും പ്രത്യേകത തന്നെയാണ്. പലപ്പോഴും സ്വവര്‍ഗ്ഗരതിയില്‍ ഏര്പ്പെട്ടവരിലാണ് കൂടുതല്‍ രോഗാവസ്ഥ കണ്ടെത്തിയത് ഈ സമയം. നഗര പ്രദേശങ്ങളിലാകട്ടെ 95.7% കേസുകളും പുരുഷന്മാരിലും 4..6% കേസുകള്‍ സ്ത്രീകളിലും ആയിരുന്നു.
കേന്ദ്രനിര്‍ദ്ദേശങ്ങള്‍
നേരത്തെ എംപോക്സ് രോഗബാധ സംശയത്തെത്തുടര്‍ന്ന് എല്ലാസംസ്ഥാനങ്ങളിലും ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രോഗലക്ഷണം സംശയിക്കുന്നുണ്ടെങ്കില്‍ നിരീക്ഷണം കര്‍ശനമാക്കുന്നതിനും നിര്‍ദ്ദേശമുണ്ട്. കൂടാതെ ടെസ്റ്റിംഗ് കാര്യക്ഷമമാക്കുന്നതിനും ശ്രദ്ധിക്കണം. രോഗബാധ സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ ഐസൊലേഷന്‍ ഉള്‍പ്പടെയുള്ളവ സ്വീകരിക്കണം. കൂടാതെ രോഗം പകരുന്നതിനെ പ്രതിരോധിക്കാന്‍ എല്ലാ തരത്തിലുള്ള മുന്‍കരുതലുകളും എടുക്കണം. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി എല്ലാ നടപടികളും വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്കി.
എംപോക്സ് എന്ത്?
എന്താണ് എംപോക്സ് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. മൃഗങ്ങളില്‍ നിന്ന് പകരുന്ന ഒരു രോഗാവസ്ഥയാണ് എംപോക്സ്. ആദ്യം ആഫ്രിക്കയിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ വര്‍ഷം പല രാജ്യങ്ങളിലും രോഗം ക്രമാതീതമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വസൂരിയുടെ കുടുംബത്തില്‍ പെട്ട രോഗാണുവാണ് രോഗത്തിന് കാരണമാകുന്നത്. ഇതിന്റെ രോഗലക്ഷണങ്ങളും വസൂരിയോട് സമാനമായതാണ്. എന്നാല്‍ രോഗത്തിന്റെ തീവ്രതയും മരണനിരക്കും വളരെ കുറവാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
