Latest Updates
-
ഇന്നത്തെ നക്ഷത്രഫലം: ഈ 5 നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഓഗസ്റ്റ് 23 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടവ! -
ഓണം സ്പെഷ്യൽ രാശിഫലം: ഇന്നത്തെ ദിവസം ഈ 12 രാശിക്കാർക്കും നേട്ടങ്ങളുടെ ദിനം -
സർവാർത്ഥ സിദ്ധി യോഗം 2026: ഓണക്കാലത്ത് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം, ഒഴിവാക്കേണ്ടവ ഇവയാണ്! -
ഓഗസ്റ്റ് 22 രവിയോഗം: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ സുവർണ്ണാവസരം! -
ഓണം മേക്കപ്പ് ഉരുകിപ്പോകുമോ? ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതെ തിളങ്ങാൻ ഈ വിദ്യകൾ പരീക്ഷിക്കൂ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും!
സ്വയം പരിപാലനത്തില്‍ സ്ത്രീകള്‍ ശ്രദ്ധിക്കണം, മാതൃദിനത്തില്‍ പ്രതിഞ്ജയെടുക്കാം: ഡോ, നിഷ
പലപ്പോഴും സ്വന്തം ആരോഗ്യത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ പുറകോട്ട് പോവുന്നു. അതുകൊണ്ട് തന്നെ പല രോഗാവസ്ഥകളും അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലേക്ക് എത്തുമ്പോഴാണ് പലരും ശ്രദ്ധിക്കുന്നത്. കുടുംബത്തിന്റെ മൊത്തം ആരോഗ്യത്തെ ശ്രദ്ധിക്കുമെങ്കിലും സ്വന്തം ആരോഗ്യത്തിന്റെ കാര്യത്തില്‍ പലരും വേണ്ട പോലെ ശ്രദ്ധിക്കണം എന്നില്ല. ഒരു സ്ത്രീക്ക് തന്റെ കുടുംബത്തെ മൊത്തത്തില്‍ സംരക്ഷിക്കാന്‍ സാധിക്കും, എന്നാല്‍ പലപ്പോഴും സ്വന്തം ആരോഗ്യത്തിന് വേണ്ട പോലെ കരുതല്‍ നല്‍കുന്നതിന് പലരും ശ്രദ്ധിക്കുകയില്ല. അതിന്റെ ഫലമായി രോഗാവസ്ഥകള്‍ ഒന്നിന് പുറകേ ഒന്നായി ഇവരെ വിടാതെ പിടികൂടുന്നു.
പലപ്പോഴും സ്വന്തം ആരോഗ്യത്തോടുള്ള അവഗണന ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ മറികടക്കാന്‍ പിന്നീട് കൂടുതല്‍ സമയം ചിലവഴിക്കേണ്ടി വരും എന്നതാണ് സത്യം. ആരോഗ്യത്തോടെ നിങ്ങള്‍ മുന്നോട്ട് പോയാല്‍ മാത്രമേ മറ്റുള്ളവരുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ എന്നതാണ് സത്യം. അതുകൊണ്ട് തന്നെ സ്ത്രീകള്‍ ആദ്യം അവരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വേണം കൂടുതല്‍ ശ്രദ്ധിക്കാന്‍ എന്നതാണ് സത്യം. സ്ത്രീകള്‍ സ്വന്തം ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയമായെന്ന് ഉറപ്പിക്കുകയാണ് വാസവി ഹോസ്പിറ്റലിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് നിഷ ബുച്ചാഡേ. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഓരോ അമ്മമാരും ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ ഡോ. നിഷ പറയുന്നത്.

സ്വന്തം കാര്യത്തിലെ അവഗണന
പലപ്പോഴും സ്വന്തം കാര്യം ചെയ്യുന്നതില്‍ വിട്ടു വീഴ്ച വരുത്തുന്നത് കൂടുതല്‍ ഗുരുതരമായ അവസ്ഥകളാണ് ഉണ്ടാക്കുന്നത്. പാചകം ചെയ്യുന്നതിനും കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനും ഉള്ള തിരക്കിലായതിനാല്‍ പല സ്ത്രീകളും സമയത്ത് ഭക്ഷണം കഴിക്കുന്നതിന് പോലും തയ്യാറാവുന്നില്ല. ശരിയായ സമയത്ത് ഭക്ഷണം കഴിക്കേണ്ടത് നിര്‍ണായകമാണ്. മാത്രമല്ല കഴിക്കുന്ന ഭക്ഷണത്തില്‍ 50% കാര്‍ബോഹൈഡ്രേറ്റ്, 30% പ്രോട്ടീന്‍, 20% കൊഴുപ്പ് എന്നിവ ഉണ്ടായിരിക്കണം. ഇവയില്‍ കൂടുതലാവുന്നതിനോ കുറയുന്നതിനോ പാടില്ല. മാത്രമല്ല ബ്രേക്ക്ഫാസ്റ്റ്, ഉച്ച ഭക്ഷണം, അത്താഴം എന്നിവ കൃത്യസമയത്ത് കഴിക്കുന്നതിനും ശ്രദ്ധിക്കണം.
പ്രോട്ടീന്‍ അഭാവം
പലപ്പോഴും പല സ്ത്രീകളിലും ആവശ്യത്തിന് പ്രോട്ടീന്‍ ഇല്ലാത്തതും അനീമിയ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നതും ഗുരുതരമായ അവസ്ഥകളും പോഷകാഹാരക്കുറവിനും കാരണമാകുന്നു. ഇത് ശരിയായി പാലിക്കേണ്ടത് അനിവാര്യമാണ്. കൂടാതെ വേനല്‍ക്കാലത്ത് മൂന്ന് മുതല്‍ നാല് ലിറ്റര്‍ വരെ വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. വേനല്ക്കാലമല്ലെങ്കിലും ഭക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അത് മാത്രമല്ല ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന്റെ ആവശ്യകത തിരിച്ചറിയുകയും വേണം. സീസണല്‍ പഴങ്ങള്‍, ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണക്രമം, എല്ലാ ദിവസവും പച്ചക്കറികളുടെ ഒരു ഭാഗം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുമെന്നും ഡോ. നിഷ അഭിപ്രായപ്പെട്ടു.
വ്യായാമങ്ങള്‍ അവഗണിക്കുന്നത്
പലപ്പോഴും വീട്ടുജോലികള്‍ തിരക്കിട്ട് ചെയ്യുന്നതിനിടെ വ്യായാമത്തെ പലരും അവഗണിക്കുന്നു. എന്നാല്‍ പതിവ് വ്യായാമവും ശീലമാക്കേണ്ടത് അനിവാര്യമാണ് എന്നാണ് ഡോ. നിഷ പറയുന്നത്. സ്ത്രീകള്‍ കുറഞ്ഞത് ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും 40 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ വ്യായാമത്തില്‍ ഏര്‍പ്പെടണം, അത് യോഗ, കാര്‍ഡിയോ, അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള വ്യായാമമോ ആവാം. അതോടൊപ്പം തന്നെ ആരോഗ്യത്തിന് വേണ്ടി കൃത്യമായ പരിശോധനകളും നടത്തേണ്ടതാണ്. രക്തപരിശോധന, മൂത്രപരിശോധന, അള്‍ട്രാസൗണ്ട്, മാമോഗ്രാഫി, പാപ്സ്മിയര്‍ എന്നിവയുള്‍പ്പെടെയുള്ളവ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ചെയ്യണം. ഇതിനെല്ലാമുപരി കുടുംബത്തിലുള്ളവരും ഇവരുടെ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കണം എന്നും ഡോ. നിഷ ബുച്ചാഡേ കൂട്ടിച്ചേര്‍ത്തു. എല്ലാ അമ്മമാര്‍ക്കും മലയാളം ബോള്‍ഡ്സ്കൈയുടെ മാതൃദിനാശംസകള്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications