Mother's Day 2024: 40-ന് ശേഷം അമ്മമാരെല്ലാം ശ്രദ്ധിക്കണം: ആരോഗ്യം മാറുന്നത് ഇപ്രകാരം

മാതൃദിനം എന്നത് വളരെയധികം പ്രത്യേകതകള്‍ ഉള്ള ഒരു ദിനമാണ്. പറയുകയാണെങ്കില്‍ എല്ലാ ദിനവും മാതൃദിനമായി ആഘോഷിക്കേണ്ടതാണ്. അമ്മമാരുമായുള്ള ബന്ധം എപ്പോഴും എല്ലാവര്‍ക്കും അല്‍പം സ്‌പെഷ്യലാണ്. ഈ വര്‍ഷത്തെ മാതൃദിനം 2024 മെയ് 12-നാണ് ആഘോഷിക്കപ്പെടുന്നത്. ഈ ദിവസം നമ്മള്‍ അമ്മമാര്‍ക്ക് അല്‍പം കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ട്. കാരണം പ്രായമാവുന്തോറും ആരോഗ്യവും പ്രതിസന്ധിയില്‍ ആവുന്നു. അതുകൊണ്ട് തന്നെ അമ്മമാരുടെ കാര്യത്തില്‍ നാം വളരെയധികം ശ്രദ്ധിക്കണം.

തിരക്ക് പിടിച്ച ജീവിതത്തില്‍ പലരും മാതാപിതാക്കളുടെ കാര്യത്തില്‍ മറവി കാണിക്കുന്നു. എന്നാല്‍ അവര്‍ നമ്മളെ ഒരിക്കലും മറക്കുകയില്ല എന്ന് മാത്രമല്ല നമ്മുടെ ആരോഗ്യ കാര്യങ്ങള്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നമ്മളേക്കാള്‍ കാണിക്കുകയും ചെയ്യുന്നു. വാര്‍ദ്ധക്യത്തില്‍ അടുക്കുന്തോറും ആരോഗ്യം എപ്രകാരം ശ്രദ്ധിക്കണം എന്നതിനെക്കുറിച്ചും പല അമ്മമാര്‍ക്കും അറിയില്ല. അത്തരം ചില കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.

Mother s Day 2024

ആരോഗ്യകരമായ ഭക്ഷണശീലം
ആരോഗ്യകരമായ ഭക്ഷണശീലം എപ്പോഴും ഏത് പ്രായത്തിലും അനിവാര്യമാണ്. പലപ്പോഴും അമ്മമാര്‍ സ്വന്തം ഭക്ഷണത്തിന്റെ കാര്യത്തില്‍ പുറകിലേക്ക് നില്‍ക്കുന്നു. എന്നാല്‍ ഇതൊരിക്കലും ശരിയായ ഒരു പ്രവണതയല്ല. അമ്മമാരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലും അവര്‍ കോംപ്രമൈസ് ചെയ്യരുത്. ഇത് പിന്നീട് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. പ്രായം കൂടുന്തോറും ഇവരില്‍ കൊളസ്‌ട്രോള്‍, ഷുഗര്‍, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, രക്തസമ്മര്‍ദ്ദം എന്നിവയെല്ലാം ഭക്ഷണത്തോടെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം.

ഫിറ്റ്‌നസിലും ശ്രദ്ധ വേണം
പലപ്പോഴും അമ്മമാര്‍ വീട്ടുജോലികളിലും ഓഫീസ് ജോലികളിലും ഒതുങ്ങിപ്പോവുന്നു. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കാരണം യാതൊരു വിധത്തിലുള്ള വ്യായാമവും ഇത് വഴി ഉണ്ടാവുന്നില്ല എന്നത് തന്നെയാണ് കാര്യം. പലപ്പോഴും വീട്ടുജോലികള്‍ മാത്രം ചെയ്ത് മുന്നോട്ട് പോവുമ്പോള്‍ അത് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ യോഗയും മെഡിറ്റേഷനും ചെയ്യുന്നതും ഇടക്കിടെ വ്യായാമം ചെയ്യുന്നതിനും ശ്രദ്ധിക്കുക.

നിര്‍ജ്ജലീകരണം ശ്രദ്ധിക്കണം
വേനല്‍ അതിന്റെ കാഠിന്യത്തിലേക്ക് എത്തിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ നിര്‍ജ്ജലീകരണം എന്ന പ്രശ്‌നം പലപ്പോഴും നിങ്ങളെ വലക്കുന്നു. പ്രത്യേകിച്ച് അമ്മമാര്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. മറ്റുള്ളവരുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കുന്നത് പോലെ തന്നെ സ്വന്തം ആരോഗ്യത്തിനും വളരെയധികം പ്രാധാന്യം നല്‍കണം. നിര്‍ജ്ജലീകരണത്തെ ഒഴിവാക്കുന്നതിന് വേണ്ടി നിര്‍ബന്ധമായും ഇടക്കിടക്ക് പാനീയങ്ങള്‍ കുടിക്കാന്‍ ശ്രദ്ധിക്കണം.

മൈക്രോ ന്യൂട്രിയന്റുകള്‍ പരിശോധിക്കുക
പലപ്പോഴും സ്ത്രീകളുടെ ശരീരത്തില്‍ 35 വയസ്സിന് ശേഷം ഓരോ രോഗങ്ങള്‍ക്കുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് ശരീരത്തില്‍ കാല്‍സ്യം കുറവ്, ധാതുക്കളുടെ അഭാവം എന്നിവക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമല്ല എന്നത് ഓര്‍മ്മിക്കണം. ഇത് കൂടാതെ ജോലിക്കിടയിലുള്ള ഭക്ഷണത്തിന്റേയും വെള്ളത്തിന്റേയും അഭാവം മറ്റ് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവക്കുള്ള സാധ്യതയേയും വര്‍ദ്ധിപ്പിക്കും. ഇത്തരം പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി മൈക്രോ ന്യൂട്രിയന്റുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് അതുകൊണ്ട് തന്നെ പ്രാധാന്യം നല്‍കണം.

കൃത്യമായ ടൈംടേബിള്‍
ആരോഗ്യം ശ്രദ്ധിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുന്നതിന് വേണ്ടി കൃത്യമായ ടൈംടേബിള്‍ സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കുക. അതിന് വേണ്ടി നാം വളരെയധികം ശ്രദ്ധ പതിപ്പിക്കണം. വ്യായാമവും ഉറക്കവും ഭക്ഷണവും എല്ലാം കൃത്യസമയത്തായിരിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ മാസത്തില്‍ ഒരിക്കലെങ്കിലും നിര്‍ബന്ധമായും ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

പതിവ് സ്‌ക്രീനിംഗ്
മാസത്തില്‍ ഒരു തവണയെങ്കിലും നിര്‍ബന്ധമായും ഡോക്ടറെ കാണുുന്നതിന് ശ്രദ്ധിക്കുക. പതിവ് സ്‌ക്രീനിംങ് നടത്തുന്നതിന് വേണ്ടി സമയം മാറ്റി വെക്കുക. ഷുഗര്‍, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ മറ്റ് ആരോഗ്യ ചെക്കപ്പുകള്‍ എന്നിവയെല്ലാം കൃത്യ സമയത്ത് തന്നെ നടത്തുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. എല്ലാത്തിലുമുപരി ശാരീരികമായും മാനസികമായും എല്ലാ വിധത്തിലുള്ള പിന്തുണകളും നല്‍കുന്നതിന് ശ്രദ്ധിക്കുക.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Thursday, May 2, 2024, 17:27 [IST]
X
Desktop Bottom Promotion