Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
50-ലേക്ക് അടുക്കുന്ന സ്ത്രീയെങ്കില്‍ ജീവിതം കടുപ്പം: ആര്‍ത്തവ വിരാമ സമയം താളം തെറ്റാതിരിക്കാന്‍
ആര്‍ത്തവ വിരാമം എന്നത് സ്ത്രീ ജീവിതത്തില്‍ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ പലരും വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാത്തത് പലപ്പോഴും സ്ത്രീകളുടെ മാനസികാരോഗ്യത്തെ തന്നെ തകര്‍ക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. ആര്‍ത്തവ വിരാമ സമയം സ്ത്രീ ജീവിതത്തില്‍ പല വിധത്തിലുള്ള മാനസിക- ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. നാല്‍പ്പതുകള്‍ക്ക് ശേഷവും അന്പതിന് മുന്‍പുമാണ് ഇത്തരം മാറ്റങ്ങള്‍ സ്ത്രീകളെ ബാധിക്കുന്നത്. ഈ മാതൃദിനത്തില്‍ ഹോര്‍മോണ്‍ മാറ്റങ്ങളെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്നങ്ങളെക്കുറിച്ചും നമുക്ക് മനസ്സിലാക്കാം.
ആര്‍ത്തവ വിരാമ സമയത്ത് സ്ത്രീകളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതിനെ പ്രതിരോധിക്കുന്നതിന് ചില ഭക്ഷണങ്ങള്‍ക്ക് സാധിക്കുന്നു. എന്നാല്‍ അതോടൊപ്പം ആരോഗ്യവും സംരക്ഷിക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍ വേണം കഴിക്കുന്നതിന്. സ്ത്രീകള്‍ ഉറപ്പായും നിര്‍ബന്ധമായും കഴിക്കേണ്ട അല്ലെങ്കില്‍ അവരുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യവും മാനസികാരോഗ്യവും സംരക്ഷിക്കുന്നു.

കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍
സ്ത്രീകള്‍ ആര്‍ത്തവ വിരാമത്തിന് ശേഷം അവരുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട
ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇവര്‍ പലപ്പോഴും ഈസ്ട്രജന്റെ അളവ് കുറയുന്നതിനാല്‍ കൂടുതല്‍ അസ്ഥി സംബന്ധമായ പ്രശ്നങ്ങളിലേക്ക് എത്തുന്നു. ഇതിന്റെ ഫലമായി ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകള്‍ കൂടുതല്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ കാല്‍സ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അതിന് വേണ്ടി പാല്, തൈര്, ചീസ് എന്നിവ പോലുള്ള പാലുല്‍പ്പന്നങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. അതോടൊപ്പം തന്നെ ബദാം അല്ലെങ്കില്‍ സോയ പാല് പോലെയുള്ള സസ്യാധിഷ്ഠിത ഉത്പ്പന്നങ്ങളും ഉള്‍പ്പെടുത്തേണ്ടതാണ്.
ഒമേഗ -3 ഫാറ്റി ആസിഡുകള്‍
ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും നാല്പ്പതിന് ശേഷം നിര്‍ബന്ധമാണ്. കാരണം ഇത് ഹൃദയാരോഗ്യത്തെ സഹായിക്കുന്നു. അതോടൊപ്പം തന്നെ ആര്‍ത്തവ വിരാമ സമയത്തുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. സാല്‍മണ്‍, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടങ്ങളായത് കൊണ്ട് തന്നെ നിര്‍ബന്ധമായും ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ഇനി നിങ്ങള്‍ വെജിറ്റേറിയന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണെങ്കില്‍ ഫ്ളാക്സ് സീഡുകള്‍, വാല്‍നട്ട് എന്നിവയാണ് കഴിക്കേണ്ടത്.
നാരുകള്‍
നമ്മുടെ ആരോഗ്യത്തിന് സഹായിക്കുന്ന നാരുകള്‍ വളരെയധികം മികച്ച മാറ്റങ്ങള്‍ നിങ്ങളില്‍ വരുത്തുന്നു. അതുകൊണ്ട് തന്നെ ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിനും മതിയായ ഫൈബര്‍ അത്യാവശ്യമാണ്. ആര്‍ത്തവ വിരാമത്തിന് ശേഷം നിങ്ങള്‍ക്കുണ്ടാവുന്ന പല അസ്വസ്ഥതകളേയും പ്രതിരോധിക്കുന്നതിന് നാരുകള്‍ സഹായിക്കുന്നു. ഇത് മലബന്ധത്തെ ഇല്ലതാക്കുകയും ശരീരത്തില്‍ കൊളസ്ട്രോളിന്റെ അളവ് കുറക്കുകയും ചെയ്യുന്നു. കൂടാതെ പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
പ്രോട്ടീന്‍
ശരീരത്തിന് അത്യന്താപേക്ഷിതമായിട്ടുള്ള ഒന്നാണ് പ്രോട്ടീന്‍. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. നിങ്ങളുടെ പ്രായത്തിന് അനുസരിച്ച് പേശികളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും മെറ്റബോളിസം കൃത്യമാക്കുന്നതിനും സഹായിക്കുന്നതാണ് പ്രോട്ടീന്‍. പ്രോട്ടീന്‍ ശരീരത്തില്‍ ത്തുന്നതിനായി ചിക്കന്‍, മുട്ട, ടോഫു, ടര്‍ക്കി, കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയവ കഴിക്കാവുന്നതാണ്. ഇത് മൊത്തത്തിലൂള്ള ആരോഗ്യ സംരക്ഷണത്തിന് മികച്ചതാണ്.
ഫൈറ്റോ ഈസ്ട്രജന് അടങ്ങിയ ഭക്ഷണങ്ങള്‍
ആര്‍ത്തവ വിരാമ സമയത്തുണ്ടാവുന്ന അമിത ക്ഷീണം , വിയര്‍പ്പ്, ചൂട് എന്നിവയെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നതാണ് ഇത്തരം ഭക്ഷണങ്ങള്‍. ടോഫു, മത്സ്യം, തുടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വഴി അത് ആരോഗ്യത്തിന് മികച്ച മാറ്റം നല്കുന്നു. ഇതിലൂടെ ആര്‍ത്തവ വിരാമ ലക്ഷണങ്ങളെ ലഘൂകരിക്കുന്നതിന് സാധിക്കും. ഒരു തരത്തിലും പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications