Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
Mother's Day 2024: ഈ രക്തപരിശോധനകള്‍ നടത്താത്ത അമ്മയാണോ നിങ്ങള്‍? അപകടങ്ങള്‍ തൊട്ടടുത്ത്
Mother's day 2024: മാതൃദിനത്തോട് അനുബന്ധിച്ച് ആരോഗ്യത്തിന്റെ കാര്യത്തില്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. സാധാരണ അമ്മമാര്‍ അവരുടെ ആരോഗ്യം പലപ്പോഴും അത്ര ശ്രദ്ധിക്കാതെ വിടുന്നു. എന്നാല്‍ ഇത് പിന്നീട് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമ്പോഴാണ് പലരും ശ്രദ്ധിക്കുന്നത് തന്നെ. അമ്മമാര്‍ നിര്‍ബന്ധമായും ചെയ്യേണ്ട ചില രക്തപരിശോധനകള്‍ ഉണ്ട്. എന്നാല്‍ ഇവയെക്കുറിച്ച് പലപ്പോഴും പലര്‍ക്കും അറിയില്ല എന്നതാണ് സത്യം.
രക്തപരിശോധന നടത്തുന്നതിലൂടെ അത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികളെ നേരത്തെ കണ്ടെത്തുന്നതിന് സാധിക്കുന്നു. നേരത്തെ തന്നെ പല വിധത്തിലുള്ള രോഗാവസ്ഥയെ തിരിച്ചറിയുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും നിങ്ങളെ സഹായിക്കുന്നതാണ് ഈ രക്തപരിശോധനകള്‍ എല്ലാം തന്നെ. കൂടുതല്‍ അറിയാന്‍ വായിക്കൂ...

പരിപൂര്‍ണ രക്തപരിശോധന (CBC)
നിങ്ങള്‍ നിര്‍ബന്ധമായും ചെയ്യേണ്ട രക്തപരിശോധനയില്‍ ഒന്നാണ് സിബിസി പരിശോധന. ഇത് െചയ്യുന്നതിലൂടെ അത് ചുവന്ന രക്താണുക്കള്‍, വെളുത്ത രക്താണുക്കള്‍, രക്തത്തിലെ പ്ലേറ്റ്ലറ്റുകള്‍ എന്നിവയെ എല്ലാം മനസ്സിലാക്കാന്‍ സാധിക്കുന്നു. പ്രത്യേകിച്ച് ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്നവരോ അല്ലെങ്കില്‍ ഗര്‍ഭിണിയായവരോ എല്ലാം പലപ്പോഴും ഇത്തരം പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. ഇത് തകരാറുകള്‍ നേരത്തെ കണ്ടെത്തുന്നതിന് സഹായിക്കുന്നു.
തൈറോയ്ഡ് പരിശോധന
തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളില്‍ ഉണ്ടെങ്കില്‍ അവര്‍ നിര്‍ബന്ധമായും രക്തപരിശോധന നടത്തേണ്ടതാണ്. നിങ്ങള്‍ക്ക് തൈറോയ്ഡ് ഉണ്ടോ എന്ന് കണ്ടെത്തുന്നതിനും വേണ്ടി രക്തപരിശോധന നടത്താവുന്നതാണ്. ഇത് നിങ്ങളുടെ മെറ്റബോളിസം, ഊര്‍ജ്ജ നില, മാനസികാവസ്ഥ എന്നിവയെ മനസ്സിലാക്കുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ഹോര്‍മോണ്‍ അളവിനെക്കുറിച്ചും മനസ്സിലാക്കാന്‍ സഹായിക്കുന്നു.
കൊളസ്ട്രോള്‍ പരിശോധന
കൊളസ്ട്രോള്‍ സംബന്ധമായ അസ്വസ്ഥതകള്‍ നിങ്ങളില്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും അപകടകരമായ അവസ്ഥകള്‍ ഉണ്ടാവുന്നു. കാരണം ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങള്‍ നിങ്ങളെ ബാധിക്കുമ്പോള്‍ അതിന് പിന്നിലെ കാരണം കൊളസ്ട്രോള്‍ തന്നെയാണ് എന്നത് ഓര്‍ക്കേണ്ടതാണ്. എന്താണ് ലിപിഡ് പ്രൊഫൈല്‍, അതിനെ എപ്രകാരം ഹൃദയാഘാതത്തിലേക്കും പക്ഷാഘാതത്തിലേക്കും എത്തിക്കും എന്ന് രക്തപരിശോധനയില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു.
പ്രമേഹം മനസ്സിലാക്കാം
പ്രമേഹം രോഗാവസ്ഥയല്ലെങ്കിലും ഇത് മറ്റ് രോഗങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പ്രമേഹമുള്ളവരില്‍ പലപ്പോഴും രക്തപരിശോധന നടത്തി നമുക്ക് പ്രമേഹമുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. ആരോഗ്യത്തെ മൊത്തത്തില്‍ മനസ്സിലാക്കുന്നതിനും ഗുരുതരമായ അവസ്ഥകളുണ്ടോ എന്ന് മനസ്സിലാക്കുന്നതിനും രക്തപരിശോധന നടത്തേണ്ടതാണ്. ഇത് ഗര്‍ഭകാലത്ത് നിര്‍ബന്ധമായും ചെയ്യേണ്ടതുണ്ട്. കാരണം പ്രമേഹം കുഞ്ഞിനെയും ബാധിക്കുന്നു എന്നതാണ് അപകടമുണ്ടാക്കുന്നത്.
വിറ്റാമിന്‍ ഡി
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വിറ്റാമിന്‍ ഡി വളരെയധികം അനിവാര്യമുള്ള ഒന്നാണ്. പലപ്പോഴും പ്രസവാനന്തരം ഉണ്ടാവുന്ന വിഷാദം വരെ വിറ്റാമിന്‍ ഡിയുടെ കുറവ് വഴി ഗുരുതരമാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കുന്നതിലൂടെ വിറ്റാമിന്‍ ഡിയുടെ കുറവ് തിരിച്ചറിയാന്‍ രക്തപരിശോധന നടത്തേണ്ടതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
