Latest Updates
-
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല!
യൂറിക് ആസിഡിനെ എളുപ്പത്തില്‍ ഒതുക്കുന്ന 5 മാര്‍ഗ്ഗങ്ങള്‍
യൂറിസ് ആസിഡ് എന്നത് പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. പ്യൂരിന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ പലപ്പോഴും നിങ്ങളില്‍ യൂറിക് ആസിഡ് എന്ന വെല്ലുവിളിയിലേക്ക് എത്തിക്കുന്നു. ശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെടുന്ന ഒന്നാണ് യൂറിക് ആസിഡ്. ഇത് നിങ്ങളുടെ വൃക്കകള്‍ ഫില്‍റ്റര്‍ ചെയ്യുന്നത് വഴി പലപ്പോഴും മൂത്രത്തിലൂടെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലായാല്‍ അത് പലപ്പോഴും സന്ധിവേദനയും വീക്കവും അസ്വസ്ഥതയും വര്‍ദ്ധിപ്പിക്കും.
സാധാരണ അവസ്ഥയില്‍ നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന് അനുസരിച്ച്, യൂറിക് ആസിഡിന്റെ പരിധി പുരുഷന്മാര്ക്ക് 3.4 മുതല്‍ 7 mg/dL ഉം സ്ത്രീകള്‍ക്ക് 2.4 മുതല്‍ 6 mg/dL വരെയും ആണ്, എന്നിരുന്നാലും ഇത് 3.5 മുതല്‍ 7.2 mg/dL വരെയാകുന്നതിലും തെറ്റില്ല. എന്നാല്‍ ചില ഭക്ഷണങ്ങളില്‍ നിയന്ത്രണം വരുത്തുകയും ചിലത് കഴിക്കുകയും ചെയ്യുന്നതിലൂടെ പലപ്പോഴും ആരോഗ്യത്തിന് പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കുകയും യൂറിക് ആസിഡ് നിയന്ത്രിക്കുന്നതിനും സാധിക്കുന്നു.

കുറഞ്ഞ പ്യൂരിന്‍ ഭക്ഷണം കഴിക്കുക
പലപ്പോഴും പ്യൂരിന്റെ അളവാണ് നിങ്ങളില്‍ യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നത്. കുറഞ്ഞ അളവില്‍ പ്യൂരിനുള്ള ഭക്ഷണം കഴിക്കുന്നത് പലപ്പോഴും യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. അതിന് വേണ്ടി ചില ഭക്ഷണങ്ങള്‍ ശ്രദ്ധിക്കാം. ക്യാപ്സിക്കം, കുക്കുമ്പര്‍, കാരറ്റ്, പച്ച ഇലക്കറികള്‍ തുടങ്ങിയ പച്ചക്കറികള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കൂടാതെ നല്ലൊരു ശതമാനം പഴങ്ങളിലും പ്യൂരിന്‍ കുറവാണ്. കൂടാതെ പാല്, തൈര്, ചീസ് തുടങ്ങിയ കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങളും കഴിക്കാവുന്നതാണ്.
പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക
നിങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ് പഞ്ചസാര കൂടുതലുള്ള പാനീയങ്ങള്‍. അതില്‍ തന്നെ ചില ആര്‍ട്ടിഫിഷ്യല്‍ പാനീയങ്ങള്‍ ഒഴിവാക്കണം. കാരണം ഇതിലെല്ലാം പഞ്ചസാരയുടെ അളവ് കൂടുതലാണ്. ഇത് ശരീരത്തിലെ യൂറിക് ആസിഡിനെ വളരെ മോശം രീതിയില്‍ ബാധിക്കുന്നു. കൂടാതെ ഫ്രക്ടോസ്, കോണ്‍ സിറപ്പ് തുടങ്ങിയവയെല്ലാം പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
ശരീരഭാരം കുറയ്ക്കുക
ശരീരഭാരം കൂടുതലുള്ളവരിലും യൂറിക് ആസിഡ് ഒരു വില്ലനായി മാറുന്നുണ്ട്. ഇവര്‍ പരമാവധി ഇത്തരം കാര്യങ്ങളെ പ്രതിരോധിക്കുന്നതിന് ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരത്തിലെ കൊഴുപ്പ് കൂടുതല്‍ അളവില്‍ യൂറിക് ആസിഡ ഉത്പാദിപ്പിക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. അമിതഭാരം മൂലം വൃക്കകള്‍ക്ക് യൂറിക് ആസിഡ് ഫില്‍ട്ടര്‍ ചെയ്യാന്‍ പലപ്പോഴും ബുദ്ധിമുടട് നേരിടേണ്ടി വരുന്നു.. അതുകൊണ്ട് തന്നെ ശരീരഭാരം കുറക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് യൂറിക് ആസിഡ് വര്‍ദ്ധിപ്പിക്കുന്നു.
ഭക്ഷണത്തില്‍ നാരുകളുടെ അളവ് വര്‍ദ്ധിപ്പിക്കുക
നാം കഴിക്കുന്ന ഭക്ഷണത്തില്‍ നാരുകളുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് ശ്രദ്ധിക്കാം. രക്തപ്രവാഹത്തില്‍ നിന്ന് അധികമായുള്ള യൂറിക് ആസിഡ് പ്രതിരോധിക്കുന്നതിന് നമുക്ക് ഇത്തരത്തിലുള്ള നാരുകള്‍ സഹായിക്കുന്നു. ബ്രൗണ്‍ റൈസ്, ഹോള്‍ ഗോതമ്പ് ബ്രെഡ്, ബാര്‍ലി തുടങ്ങിയ ധാന്യങ്ങള്‍ കഴിക്കുക. പയര്‍, ബീന്‍സ്, പയര്‍ തുടങ്ങിയ പ്രത്യേക പയര്‍വര്‍ഗ്ഗങ്ങള്‍ കഴിക്കുന്നതിനും ശ്രദ്ധിക്കുക. അതോടൊപ്പം തന്നെ അണ്ടിപ്പരിപ്പും നട്സും എല്ലാം ധാരാളം കഴിക്കുന്നതിനും ശ്രദ്ധിക്കാം. ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നവര്‍ ബദാം, ചിയ വിത്തുകള്‍, ഫ്ളാക്സ് സീഡ് തുടങ്ങിയവ ഉള്‍പ്പെടുത്തുക.
ഇന്‍സുലിന്‍ അളവ് നിയന്ത്രിക്കണം
ശരീരത്തിലെ ഉയര്‍ന്ന അളവിലുള്ള ഇന്‍സുലിന്‍ പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാക്കുന്നു. ഇത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. യൂറിക് ആസിഡ് വര്‍ദ്ധിക്കാന്‍ പലപ്പോഴും ഇന്‍സുലിന്റെ ഉയര്‍ന്ന അളവ് കാരണമാകും. നിങ്ങള്‍ യൂറിക് ആസിഡ് ഉള്ള വ്യക്തിയെങ്കില്‍ നിങ്ങളുടെ ഉയര്‍ന്ന അളവിലുള്ള ഇന്‍സുലിന്റെ അളവ് വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications