Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കരളിനെ ശുദ്ധീകരിക്കാൻ രാവിലെ കുടിക്കേണ്ടത് ഇവ
കരളിന്റെ പ്രവർത്തനം കൃത്യമല്ലെങ്കിൽ ഒട്ടനവധി രോഗങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നതാണ്. കരൾ പ്രവർത്തിച്ചാൽ മാത്രമാണ്, ശരീരത്തിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്യപ്പെടുകയുള്ളൂ. എന്നാൽ, നമ്മൾ കഴിക്കുന്ന ആഹാരങ്ങൾ കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്നു. കരളിൽ അമിതമായി കൊഴുപ്പും, മാലിന്യങ്ങളും കെട്ടിക്കിടക്കുന്നതിന് കാരണമാകുന്നു. ഇത് ഒഴിവാക്കാനും, കരളിനെ ശുദ്ധീകരിക്കാനും സഹായിക്കുന്ന ചില പാനീയങ്ങളുണ്ട്. വെറും വയറ്റിൽ ഈ പാനീയങ്ങൾ കുടിക്കുന്നത് വളരെ നല്ലതാണ്.

നാരങ്ങയും വെള്ളവും
1/2 ടേബിൾസ്പൂൺ- നാരങ്ങ നീര്
1 ഗ്ലാസ്- ചെറുചൂടുള്ള വെള്ളം
ഇവ രണ്ടും മിക്സ് ചെയ്ത് രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് നല്ലതാണ്. ഇതിൽ ചേർത്തിരിക്കുന്ന നാരങ്ങ ദഹനത്തെയും, കരളിന്റെ പ്രവർത്തനത്തെയും ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. അതുപോലെ, വെള്ളം ശരീരത്തിൽ നിന്നും വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു.
ഗ്രീൻ ടീ
1 ടീസ്പൂൺ ഗ്രീൻ ടീ പൗഡർ ചെറുചൂടുവെള്ളത്തിൽ ചേർത്ത് വെയ്ക്കുക. അതിനുശേഷം അരിച്ച് രാവിലെെ വെറും വയറ്റിൽ കുടിക്കുക. ഗ്രീൻ ടീയിലെ ആന്റിഓക്സിഡന്റുകൾ, പ്രത്യേകിച്ച് കാറ്റെച്ചിനുകൾ, കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. കരളിൽ നിന്നും വിഷാംശം ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
വെള്ളരി- ചെറുനാരങ്ങ
1/2 ടീസ്പൂൺ- വെള്ളരി നീര്
1/4 ടീസ്പൂൺ- ചെറുനാരങ്ങനീര്
ഇരു ചേരുവകളും മിക്സ് ചെയ്ത് രാവിലെ വെറും വയറ്റിൽ കുടിക്കുക. വെള്ളരിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും നാരങ്ങയുടെ ഗുണങ്ങളും കരളിനെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു.
മഞ്ഞൾപ്പൊടി
1 കപ്പ് - പാൽ
1/2 ടീസ്പൂൺ- മഞ്ഞൾപ്പൊടി
1/4 ടീസ്പൂൺ- കുരുമുളക് പൊടി
പാലിൽ മഞ്ഞളും കുരുമുളകരും ചേർക്കുക. ഇത് രാവിലെ വെറും വയറ്റിൽ കുടിക്കാവുന്നതാണ്. പാൽ ഇഷ്ടമില്ലാത്തവർക്ക് പാലിനു പകരം ചൂടുവെള്ളത്തിൽ ഈ മിശ്രിതം ചേർക്കാവുന്നതാണ്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ കരളിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. കുരുമുളകും കരളിന്റെ ആരോഗ്യത്തെ നിലനിർത്താനും, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നതാണ്.
ആപ്പിൾ സൈഡർ വിനെഗർ പാനീയം
1 ടീസ്പൂൺ- ആപ്പിൾ സൈഡർ വിനെഗർ
1 ഗ്ലാസ്- ചെറുചൂടുള്ള വെള്ളം
ഇവ രണ്ടും മിക്സ് ചെയ്ത് രാവിലെ വെറും വയറ്റിൽ കുടിക്കാവുന്നതാണ്. ആപ്പിൾ സൈഡർ വിനെഗറിലെ അസറ്റിക് ആസിഡ് കരളിന്റെ പ്രവർത്തനത്തിന് സഹായിക്കുന്നു. കൂടാതെ, ദഹനം കൃത്യമായി നടക്കാനും ആപ്പിൾ സൈഡർ വിനെഗർ സഹായിക്കുന്നു.
ഇഞ്ചി, നാരങ്ങ നീര്
1/2 ടീസ്പൂൺ- ഇഞ്ചി ചതച്ചത്
1 ടീസ്പൂൺ- മഞ്ഞൾപ്പൊടി
ഇവ രണ്ടും മിക്സ് ചെയ്ത് എന്നും രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് വളരെ നല്ലതാണ്. ഇഞ്ചിയുടെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും നാരങ്ങയുടെ ദഹന ഗുണങ്ങളും കരളിനെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഈ ചേരുവകൾ സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
