Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
രാവിലെ വെറും വയറ്റിൽ ഇതൊന്നു കുടിക്കൂ ! ഏതുപ്രായത്തിലും ആരോഗ്യം നിലനിർത്താം
രാവിലെ കഴിക്കുന്ന ആഹാരം നല്ല ഹെൽത്തിയായിരിക്കാൻ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. നമ്മുടെ ശരീരത്തെ ഡീറ്റോക്സ് ചെയ്ത് നിലനിർത്തുന്നതും നല്ല ഉന്മേഷവും ആരോഗ്യവും നൽകുന്ന ആഹാരങ്ങൾ തന്നെ കഴിക്കണം. പ്രത്യേകിച്ച് രാവിലെ നാം എന്തു കഴിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും അന്നത്തെ ദിവസത്തെ നമ്മുടെ ആരോഗ്യവും വിലയിരുത്തപ്പെടുക.

അമിതമായി മധുരം കഴിക്കുന്നത്, രാവിലെ വെറും വയറ്റിൽ അസഡിക് ആഹാരങ്ങൾ കഴിക്കുന്നത്, പഴങ്ങൾ കഴിക്കുന്നത്, ഇവയൊന്നും നല്ല ആരോഗ്യത്തിന്റെ ലക്ഷണങ്ങളല്ല. എന്നാൽ, പതിവായി വെറും വയറ്റിൽ കുടിക്കാവുന്ന നിരവധി പാനീയങ്ങളുണ്ട്. അവ ഏതെല്ലാമെന്നും, എന്തെല്ലാം ഗുണങ്ങളാണ് നൽകുന്നത് എന്നും നോക്കാം.
നാളികേര വെള്ളം
രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ്സ് നാളികേര വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇത് ശരീരത്തെ ഹൈഡ്രേറ്റ് ചെയ്ത് നിലനിർത്താൻ സഹായിക്കുന്നു. നെഞ്ചെരിച്ചിൽ പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും. മലബന്ധ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. അതുപോലെ, നാളികേര വെള്ളത്തിൽ പൊട്ടാസ്യവും ബയോആക്റ്റീവ് എൻസൈംസും അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കുന്നു. അതിനാൽ തന്നെ ശരീത്തിൽ നിന്നും അമിതമായിട്ടുള്ള കൊഴുപ്പ് നീക്കം ചെയ്യാം. ഇത് ശരീരഭാരം നിയന്ത്രിച്ച് നർത്താൻ സഹായിക്കും.
വൃക്കയിൽ കല്ല് വരാതിരിക്കാൻ സഹായിക്കും. രക്തത്തിൽ പഞ്ചസ്സാരയുടെ അളവ് കുറയ്ക്കും. ഇത് പ്രമേഹം വരാതിരിക്കാൻ സഹായിക്കുന്നതാണ്. നാളികേരവെള്ളത്തിൽ ഇലക്ട്രോലൈറ്റുകളും പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു. ഇത് പേശികളുടെ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും, എനർജി വർദ്ധിപ്പിക്കും. അതുപോലെ, ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താനും സഹായിക്കും.
മഞ്ഞൾ ചേർത്ത വെള്ളം
രാവിലെ ഒരു ഗ്ലാസ്സ് വെള്ളത്തിൽ കുറച്ച് മഞ്ഞൾപ്പൊടി ചേർത്ത് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. മഞ്ഞളിൽ ആന്റിഇൻഫ്ലമേറ്ററി ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് സന്ധിവാതം പോലെയുള്ള അസുഖങ്ങൾ കുറയ്ക്കാൻ സഹായിക്കും. കൂടാതെ, ഇതിൽ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നതിനാൽ, ബാക്ടീരിയകളിൽ നിന്നും വൈറസുകളിൽ നിന്നും ആരോഗ്യത്തെ സംരക്ഷിക്കുന്നു. ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും. ദഹനം കൃത്യമായി നടക്കുന്നതിന് സഹായിക്കും.
രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിച്ച് നിർത്തുകയും, പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യും. മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ചിയ സീഡ്സ് വെള്ളം
ഒരു ഗ്ലാസ്സ് വെള്ളത്തിൽ കുതിർത്ത് വെച്ച ചിയ സീഡ്സ് ഇട്ട് രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ദഹനം മെച്ചപ്പെടാൻ സഹായിക്കും. മലബന്ധ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും. ചിയ സീഡ്സിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ, ശരീരത്തിൽ നിന്നും കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കും. ഇത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ, വയർ നിറഞ്ഞ അനുഭൂതി ഉണ്ടാകുന്നു. ഇത് അമിതമായി ആഹാരം കഴിക്കുന്നതിൽ നിന്നും നിങ്ങളെ തടയുന്നു. ശരീരഭാരം കുറയുന്നതിന് ഇത് സഹായിക്കുന്നു. ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ, ചിയ സീഡ്സിൽ കാത്സ്യവും മഗാനീഷ്യവും അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
