Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
മഴക്കാലം ഇങ്ങെത്തി, രോഗപ്രതിരോധ ശേഷിക്ക് ഈ ചായകള്‍ സ്ഥിരമാക്കൂ
മഴക്കാലത്തിന് തുടക്കം കുറിച്ചുകൊണ്ട് മേയ് അവസാന ആഴ്ച എത്തി. എന്നാല്‍ ഇപ്പോള്‍ ചെറിയൊരു ഇടവേളയിലാണ് കേരളത്തിലെ മഴക്കാലം. എങ്കിലും ഉടന്‍ തന്നെ മഴക്കാലം വീണ്ടും ആരംഭമാവും. പല രോഗാവസ്ഥകളും വര്‍ദ്ധിക്കുന്നത് പലപ്പോഴും മഴക്കാലത്ത് തന്നെയാണ്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് രോഗപ്രതിരോധ ശേഷി വേണം എന്നത് മാത്രമാണ് പ്രധാന കാര്യം. എങ്ങനെ ശരീരത്തിന് രോഗപ്രതിരോധ ശേഷി ഇരട്ടിയാക്കാം എന്നത് അറിഞ്ഞിരിക്കണം. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ പലരേയും ആശങ്കപ്പെടുത്തുന്നതാണ്.
ആയുര്‍വ്വേദത്തിലൂടെ പക്ഷേ നമുക്ക് നമ്മുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നു. അതിനായി ചില പ്രത്യേക ചായകള്‍ കുടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പല രോഗാവസ്ഥകളേയും തുടക്കത്തിലേ ചെറുക്കുന്നതിനും ഇത് വഴി സാധിക്കും. എന്തൊക്കെയാണ് മഴക്കാല ആരോഗ്യത്തിന് സഹായിക്കുന്ന ചായകള്‍ എന്ന് നമുക്ക് നോക്കാം.

തുളസി ഇഞ്ചി ചായ
ആരോഗ്യത്തിന്റെ കാര്യത്തില്‍ തുളസിയും ഇഞ്ചിയും നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. പലപ്പോഴും ആരോഗ്യത്തെ വളരെയധികം പ്രതിസന്ധിയില്‍ ആക്കുന്ന അവസ്ഥകള്‍ക്ക് വരെ പരിഹാരം കാണുന്നതിന് ഈ ചായ സഹായിക്കുന്നു. ഇത് തയ്യാറാക്കുന്നതിന് വേണ്ടി ആദ്യം വെള്ളം തിളപ്പിച്ചതിന് ശേഷം അതിലേക്ക് അല്പം തുളസി ഇലകള്‍ ഇടുക. പിന്നീട് ഇഞ്ചി ഉണക്കിയതോ അല്ലെങ്കില്‍ പച്ച ഇഞ്ചിയോ അല്പം കുരുമുളകും കറുവപ്പട്ട പൊടിച്ചതും ചേര്‍ത്ത് മിക്സ് ചെയ്യുക. ഇത് അരിച്ചെടുത്ത് ചെറുചൂടോടെ കുടിക്കാവുന്നതാണ്.
മഞ്ഞളും കുരുമുളകും
മഞ്ഞളും കുരുമുളകും ചേര്‍ന്ന് തയ്യാറാക്കുന്ന ചായയും ഇത്തരത്തില്‍ ഗുണഫലങ്ങള്‍ ധാരാളമുള്ളതാണ്. ഇതിലുള്ള ആന്റിഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ശരീരത്തിന് നല്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. മാത്രമല്ല ഇത് ശരീരത്തിലേക്ക് പെട്ടെന്ന് ആഗിരണം ചെയ്യുന്നതിന് വേണ്ടി അല്പം ജീരകവും ചേര്ക്കാവുന്നതാണഅ. ആവശ്യമെങ്കില്‍ അല്പം ഉണങ്ങിയ ഇഞ്ചിയും ചേര്‍ക്കാവുന്നതാണ്. ഇത് നിങ്ങളുടെ മഴക്കാല അസ്വസ്ഥതകളെ പൂര്‍ണമായും ഇല്ലാതാക്കുകയും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് സഹായിക്കുകയും ചെയ്യുന്നു. പല വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഇരട്ടി മധുരവും ജീരകവും
ഇരട്ടി മധുരവും ജീരകവും ചേര്‍ന്ന ചായയും ആരോഗ്യത്തിന് മികച്ചതാണ്. ഇത് നിങ്ങളില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ പല വിധത്തിലുള്ള മഴക്കാല അസ്വസ്ഥതകളില്‍ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പെട്ടെന്നുണ്ടാവുന്ന ചുമ, ജലദോഷം എന്നിവക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതിനായി വെള്ളം നല്ലതുപോലെ തിളപ്പിച്ചതിന് ശേഷം അതിലേക്ക് രണ്ടോ കഷ്ണം ഇരട്ടി മധുരത്തിന്റെ വേര് ചേര്‍ക്കുക. പിന്നീട് ജീരകവും ചേര്‍ത്ത് തിളപ്പിച്ച് അരിച്ചെടുത്ത് കുടിക്കാവുന്നതാണ്.
ചിറ്റമൃതും നെല്ലിക്കയും
ആയുര്‍വ്വേദ കൂട്ടുകളില്‍ പലതിനും ഉപയോഗിക്കുന്നതാണ് ചിറ്റമൃത്. ഇത് നിങ്ങളുടെ മഴക്കാല അസ്വസ്ഥതകളെ ചെറുക്കുന്നതിന് വളരെയധികം സഹായിക്കുന്നു. ചിറ്റമൃതില്‍ നെല്ലിക്കയും കൂടി ചേരുമ്പോള്‍ ഫലങ്ങള്‍ ഇരട്ടിയാവുന്നു. ഇത് നല്ലതുപോലെ തിളപ്പിച്ച് അരിച്ചെടുത്ത് കുടിക്കുന്നത് വഴി രോഗപ്രതിരോധം മികച്ചതാവുന്നു. ആരോഗ്യത്തിന് വളരെയധികം മാറ്റങ്ങള്‍ ഇത് വഴി ലഭിക്കുകയും ചെയ്യുന്നു. ആവശ്യമെങ്കില്‍ ദിനവും ഇത് കുടിക്കാവുന്നതാണ്.

അയമോദകവും ജീരകവും
ആരോഗ്യ സംരക്ഷണത്തിന് ആയുര്‍വ്വേദത്തില്‍ വളരെയധികം സഹായിക്കുന്നതാണ് അയമോദകം. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിനായി വെള്ളം തിളപ്പിച്ചതിന് ശേഷം അതിലേക്ക് അയമോദകവും ജീരകവും ചേര്‍ത്ത് തിളപ്പിക്കണം. ഇത് അരിച്ചെടുത്ത് കുടിക്കാവുന്നതാണ്. ഈ പാനീയം കുടലിന്റെ ആരോഗ്യത്തെ സഹായിക്കുന്നതോടൊപ്പം തന്നെ രോഗപ്രതിരോധ ശേഷിക്കും മികച്ചതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
